കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിഡിപിയെ അനുനയിപ്പിക്കാനുള്ള അമിത് ഷായുടെ തന്ത്രം വിലപ്പോയില്ല.. അമിത് ഷാ പറയുന്നത് പച്ചക്കള്ളം

  • By Desk
Google Oneindia Malayalam News

തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ കത്തിന് ചുട്ട മറുപടിയുമായി ചന്ദ്രബാബു നായിഡു. അമിത് ഷായുടെ കത്തില്‍ പറയുന്നത് അടിസ്ഥാനമില്ലാത്ത പച്ചക്കള്ളങ്ങളാണെന്ന് ചന്ദ്രബാബു നായിഡു പ്രതികരിച്ചു. ബജറ്റില്‍ ആന്ധ്രപദേശിന് പ്രത്യേക പരിഗണനകള്‍ നല്‍കാതെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വാരി കോരി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു മടിയും കാണിക്കാറില്ലെന്നും ആന്ധ്രയ്ക്കും അത്തരത്തില്‍ എന്തെങ്കിലും പരിഗണന നല്‍കിയിരുന്നെങ്കില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം തന്നെ ആന്ധ്രയിലും വികസനം സാധ്യമായേനേയെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

amithtdp

അമിത് ഷാ കത്തില്‍ പറഞ്ഞത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് ടിഡിപി സഖ്യം വിട്ടത് എന്നാണ്. എന്നാല്‍ എന്‍ഡിഎയുമായി ടിഡിപി സഖ്യത്തില്‍ ഏര്‍പ്പെട്ടത് സംസ്ഥാനത്ത് വികസനം നടപ്പാക്കാന്‍ ആയിരുന്നു. സംസ്ഥാനത്തിന്‍റെ വികസനത്തിന് ഒരു സഹായവും നല്‍കാത്ത മുന്നണിക്കൊപ്പം എന്തിന് തങ്ങള്‍ തുടരണമെന്നും നായിഡു ചോദിച്ചു. ഇപ്പോള്‍ കള്ളങ്ങള്‍ പ്രചരിപ്പിച്ച് ആന്ധ്രയ്ക്ക് കാര്യപ്രാപ്തിയില്ലെന്ന് സ്ഥാപിക്കാനാണ് അമിത് ഷാ ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും നായിഡു വ്യക്തമാക്കി.

ആന്ധ്രപ്രദേശിന് പ്രത്യേക പദവി എന്ന വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ നിറവേറ്റാത്ത സാഹചര്യത്തിലായിരുന്ന തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടത്. സഖ്യം വിട്ടതിന് പിന്നാലെ മോദി സര്‍ക്കാരിനെതിരെ ടിഡിപി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ലോക്സഭയില്‍ ഇത് പരിഗണിച്ചിരുന്നില്ല. അതേസമയം അവിശ്വാസ പ്രമേയത്തില്‍ ടിഡിപി ഉറച്ചു നില്‍ക്കുന്നതിനിടെയാണ് അനുനയ തന്ത്രങ്ങളുമായി അമിത് ഷാ ചന്ദ്രബാബു നായിഡുവിന് കത്തയയ്ക്കുന്നത്. മുന്നണി വിട്ട നിലപാട് ഏകപക്ഷീയവും ദൗര്‍ഭാഗ്യകരവും ആണെന്നും ആന്ധ്രയ്ക്ക് തന്ന വാഗ്ദാനങ്ങളില്‍ നിന്ന് പ്രധാനമന്ത്രി പിന്നോട്ട് പോയിട്ടില്ലെന്നുമാണ് ഷാ കത്തില്‍ പറഞ്ഞിരുന്നത്.

English summary
amit-shahs-letter-misleading-shows-bjps-attitude-chandrababu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X