India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസ്ക് ചോദിച്ച് വിരട്ടിയ 'കുട്ടിപ്പോലീസ്': അമിത് ഇന്ന് മക്‌ലിയോഡ് ഗഞ്ജിന്റെ സൂപ്പർ സ്റ്റാർ

Google Oneindia Malayalam News

ധർമ്മശാല: മക്ലിയോഡ് ഗഞ്ജിലെ മാത്രമല്ല ധർമ്മശാലയിലെ തന്നെ ഒരു കുട്ടി സെലിബ്രിറ്റിയാണ് ഈ ആറുവയസ്സുകാരന്‍ ഇന്ന്. കുടുംബത്തിന്റെ ഉപജീവനത്തിനായി ബലൂണ്‍ വില്‍പ്പരനക്കാരനായി തെരുവിലേക്ക് ഇറങ്ങിയ ഈ ബാലന്‍ മാസങ്ങള്‍ക്ക് മുമ്പ് മണിക്കൂറുകള്‍കൊണ്ട് സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡിങ് ടോപ്പിക്കുകളില്‍ ഒന്നായി മാറുകയായിരുന്നു. ആരാണ് ഇത്ര സെലിബ്രിറ്റിയായ ഈ ബാലന്‍ എന്നാണ് ചോദ്യമെങ്കില്‍ അവന്റെ പേര് അമിത്. ഏകദേശം ഒരു വർഷത്തിന് മുമ്പ് ഇറങ്ങിയ ഏതാനും സെക്കന്‍ഡുകള്‍ മാത്രമുള്ള ഒരു വീഡിയോയാണ് അമിത്തിനെ ഇത്ര വലിയ സെലിബ്രിറ്റിയായി മാറ്റിയത്.

കാവ്യയേയും മറ്റൊരു പ്രമുഖ നടിയേയും അടക്കം ചോദ്യം ചെയ്യണം; കൂടുതല്‍ സമയം അനിവാര്യം: ജോർജ് ജോസഫ്കാവ്യയേയും മറ്റൊരു പ്രമുഖ നടിയേയും അടക്കം ചോദ്യം ചെയ്യണം; കൂടുതല്‍ സമയം അനിവാര്യം: ജോർജ് ജോസഫ്

കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ ഭീഷണിയില്‍ നിന്നും രാജ്യം പതിയെ പുറത്ത് കടക്കുന്ന സമയം. ഹിമാചല്‍ പ്രദേശിലെ ഹില്‍സ്റ്റേഷനായ മൈക്ലോഗഞ്ചിലേക്ക് വീണ്ടും ടൂറിസ്റ്റുകള്‍ വരാന്‍ തുടങ്ങിയിരിക്കുകയാണ്. യാത്രാ നിയന്ത്രണങ്ങള്‍ ഇല്ലെങ്കിലും മാസ്ക് നിർബന്ധമാണ്. എന്നാല്‍ വരുന്നവരില്‍ പലരും മാസ്ക് ധരിക്കാന്‍ തയ്യാറായിരുന്നില്ല. ഇതാണ് തെരുവില്‍ ബലൂണ്‍ വിറ്റുകൊണ്ടിരിക്കുകയായിരുന്ന അമിത്തിനെ പ്രകോപിപ്പിച്ചത്. മാസക് ധരിക്കാതെ തന്റെ മുന്നിലൂടെ പോകുന്നവരോട് മാസ്ക് എവിടെയെന്ന് അവന്‍ നിരന്തരം ചോദിച്ചു.

ചിലപ്പോള്‍ ശകാരത്തിന്റെ സ്വരത്തോടൊപ്പം കയ്യിലുള്ള ബലൂണ്‍കൊണ്ട് ഒരു അടിയും അമിത്തിന്റെ വക മാസ്ക് ധരിക്കാത്തവർക്ക് അമിത്തിന്റെ വക ലഭിച്ചിരുന്നു. അമിത്തിന്റെ ഈ ചോദ്യം ചെയ്യല്‍ ധർമ്മശ്സാല ലോക്കല്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ആദ്യം പങ്കുവെക്കുന്നത്. പതിയെ പതിയെ ഈ വീഡിയോ വലിയ തോതില്‍ പ്രചരിപ്പിക്കപ്പെട്ടു. ദേശീയ മാധ്യമങ്ങളിലടത്തം ആറുവയസ്സുകാരനെക്കുറിച്ചുള്ള വാർത്തകള്‍ വന്നു. ഇതോടെയാണ് ധർമ്മശാലയിലെ താരമായി അമിത് മാറുന്നത്.മാസ്ക ധരിക്കാതെ നടക്കുന്നവരെ പൊലീസ് ചോദ്യം ചെയ്യുന്നത് കണ്ട് പഠിച്ചായിരുന്നു അമിത്തും 'ചോദ്യം ചെയ്യലിനായി' ഇറങ്ങിപ്പുറപ്പെട്ടത്.

 amithdd-16

മക്ലിയോഡ് ഗഞ്ജിലെ കടകളിലൂടെ കയറി ഇറങ്ങുമ്പോള്‍ തികച്ചും അപ്രതീക്ഷിതമായാണ് അമിത്തിനെ കാണുന്നത്. ഒർമ്മയില്‍ ഈ സംഭവം കിടക്കുന്നുണ്ടെങ്കിലും മുന്നില്‍ വന്ന് നില്‍ക്കുന്ന ബാലനാണ് ആ സെലിബ്രിറ്റിയെന്നോ പേര് അമിത്താണെന്നോ ഒന്നും അറിയില്ല. അവിടെയുള്ള കടക്കാരനാണ് അമിത്തിനെ കുറിച്ച് പരിചയപ്പെടുത്തിയത്. ഇപ്പോഴും തെരുവില്‍ ബലൂണ്‍ വില്‍പ്പന തന്നെയാണ് അമിത്തിന്റെ പണി. മതാപിതാക്കളോടൊപ്പം ഗുജറാത്തില്‍ നിന്നാണ് അമിത്തും രണ്ട് സഹോദരങ്ങളും ഈ ഹില്‍സ്റ്റേഷനിലേക്ക് എത്തുന്നത്. അന്നത്തെ വീഡിയോ വൈറലായതിന് ശേഷം നിരവധി സമ്മാനങ്ങളും പൊലിസിന്റെ ആദരവും അമിത്തിനെ തേടിയെത്തിയിരുന്നു. ചിലർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അമിത്തിന്റെ ശ്രദ്ധ ഇപ്പോഴും ബലൂണ്‍ വില്‍പ്പനയില്‍ തന്നെയാണ്.

cmsvideo
  125 വയസ്സുള്ള പദ്മശ്രീ നേടിയ സ്വാമി, അറിയണം ഇദ്ദേഹത്തിന്റെ ആരോഗ്യ രഹസ്യം
  English summary
  Amit, Who scolded others forfor not using the mask, is now the superstar of McLeod Ganj
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X