2100 കര്‍ഷകരുടെ ബാങ്ക് കടം അടച്ച് തീര്‍ത്ത് അമിതാഭ് ബച്ചന്‍!! ഇനി അടുത്ത ലക്ഷ്യം ഇത്
പട്ന: ബിഹാറിലെ 2100 കര്‍ഷകരിടെ ബാങ്ക് കടം അടച്ച് തീര്‍ത്ത് നടന്‍ അമിതാഭ് ബച്ചന്‍. പണം അടച്ച് തീര്‍ത്തതായി നടന്‍ തന്നെയാണ് തന്‍റെ ബ്ലോഗിലൂടെ അറിയിച്ചത്. ബാങ്കുകളിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെയാണ് കടം അടച്ച് തീര്‍ത്തതെന്ന് ബച്ചന്‍ ബ്ലോഗില്‍ കുറിച്ചു. മകള്‍ ശ്വേത ബച്ചനും മകന്‍ അഭിഷേക് ബച്ചനും ഇതിന്‍റെ ചുമതല നല്‍കിയിരുന്നുവെന്നും അമിതാഭ് തന്‍റെ ബ്ലോഗില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

ഇത് ആദ്യമായല്ല അമിതാഭ് ബച്ചന്‍ കര്‍ഷകരുടെ ബാങ്ക് കടം അടയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകരുടെ ബാങ്ക് ബാധ്യതകളാണ് താരം അടച്ച് തീര്‍ത്തത്. ഏകദേശം ആയിരത്തോളം കര്‍ഷകരുടേതായിരുന്നു അന്ന് അടച്ച് തീര്‍ത്തത്. ഇനി മറ്റൊരു കാര്യം കൂടി ചെയ്ത് തീര്‍ക്കാന്‍ ഉണ്ടെന്നും നടന്‍ ബ്ലോഗില്‍ കുറിച്ചു.
രാജ്യത്തിന്‍റെ ഹീറോകളായ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുമെന്ന് അമിതാഭ് ബ്ലോഗിലൂടെ അറിയിച്ചു. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ജവാന്‍മാര്‍ക്ക് തന്‍റെ എളയ സാമ്പത്തിക സഹായം, അമിതാഭ് കുറിച്ചു.












Click it and Unblock the Notifications