ബിഗ് ബി ജനഗണമന ആലപിക്കുന്നത് കേള്‍ക്കണോ..
ദില്ലി: ബിഗ് ബി അമിതാഭ് ബച്ചന്‍ ദേശീയഗാനം ജനഗണമന ആലപിക്കുന്നത് നിങ്ങള്‍ക്ക് കേള്‍ക്കണോ.. ബിഗ് ബിയുടെ സ്വരത്തില്‍ ജനഗണമന കേള്‍ക്കാന്‍ എങ്ങനെയിരിക്കും? രവീന്ദ്രനാഥ ടാഗോര്‍ ദേശീയഗാനം രചിച്ച കൊല്‍ക്കത്തയിലെ വീടായ ജോറെ സാങ്കോയില്‍ വച്ചാണ് അമിതാഭ് ബച്ചന്‍ ദേശീയഗാനം ആലപിക്കുന്നത്. ഷമിതാബ് എന്ന ബച്ചന്റെ പുതിയ ചിത്രത്തിന്റെ പ്രചരണത്തിനുവേണ്ടിയാണ് ബിഗ് ബിയുടെ ദേശീയ ഗാനാലാപനം.

ഇന്നലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ അമിതാഭ് ബച്ചന്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കൊല്‍ക്കത്തയില്‍ ഷൂട്ടിങ് തിരക്കായതുകൊണ്ട് അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ടാഗോര്‍ ജനഗണമന രചിച്ച വീട്ടില്‍ നിന്ന് ഗാനം ആലപിക്കാന്‍ സാധിച്ചതിന്റെ ആഹ്ലാദം അമിതാഭ് ബച്ചന്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ബച്ചന്‍ ഗാനം ആലപിക്കുന്ന വീഡിയോ കണ്ടു നോക്കൂ..












Click it and Unblock the Notifications