കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാനമ കേസ്; ഐശ്വര്യ റായിയേയും അമിതാഭ് ബച്ചനേയും ചോദ്യം ചെയ്യും, കാരണം...

ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് പ്രകാരം നല്‍കിയ നോട്ടീസിന് ബച്ചന്‍ കുടുംബത്തില്‍ നിന്നും മറുപടി ലഭിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ദില്ലി: പാനമ പേപ്പർ കേസുമായി ബന്ധപ്പെട്ട് അമിതാഭ് ബച്ചനേയും കുടുംബത്തേയും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരം നൽകിയ നോട്ടീസിന് ബച്ചൻ കുടുംബം മറുപടി നൽകിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

aiswry rai

ഫാ. ടോം ഉഴുന്നാലില്‍ ദില്ലിയിലെത്തി; പ്രധാനമന്ത്രിയെ കാണും, ഞായറാഴ്ച കേരളത്തില്‍ഫാ. ടോം ഉഴുന്നാലില്‍ ദില്ലിയിലെത്തി; പ്രധാനമന്ത്രിയെ കാണും, ഞായറാഴ്ച കേരളത്തില്‍

റിസർവ് ബാങ്കിന്റെ ലിബറലൈസ്ഡ് റെമിറ്റസ്‍സ് സ്കീം പ്രകാരം ബച്ചൻ കുടുംബത്തിന്റെ 2004 മുതൽ വരെയുള്ള വിദേശ വരുമനം സംബന്ധിച്ച് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടാണ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചത്.

പാനമ ഇടപാടിൽ ബച്ചൻ കുടുംബം

പാനമ ഇടപാടിൽ ബച്ചൻ കുടുംബം

വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചവരുടെ പട്ടികയിൽ താരം ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും മരുമകൾ ഐശ്വര്യ റായ് ബച്ചനു ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിട്ടുണ്ടായിരുന്നു.

 അമിതാഭ് ബച്ചനെതിരെ തെളിവ്

അമിതാഭ് ബച്ചനെതിരെ തെളിവ്

അമിതാഭ് ബച്ചനെതിരെ പാനമ ഇടപാടിൽ കള്ളപ്പണ നിഷേപം നടത്തിന്റെ തെളിവുകൾ നേരത്തെ പുറത്തു വന്നിരുന്നു.1994 ഡിസംബർ 12 ന് കമ്പനി ബോർഡ് ഓഫ് ഡയറക്ടർ യോഗത്തിൽ ടെലിഫോൺ കോൺഫറൻസ് വഴി ബച്ചൻ പങ്കെടുത്തതിന്റെ തെളിവുകൾ പുറത്തു വന്നിരുന്നു.

ഓഹരി

ഓഹരി

ട്രം ഷിപ്പിംഗ് ലിമിറ്റഡ്. സീ ബൾക്ക് ഷിപ്പിംഗ് കമ്പനി, ലേഡി ഷിപ്പിംഗ് ലിമിറ്റഡ്, ട്രഷർ ഷിപ്പിംഗ് ലിമിറ്റഡ് എന്നീ കമ്പനികളിൽ ബച്ചന് ഓഹരിയുണ്ടെന്ന് നേരെത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

 ആരോപണത്തെ തള്ളി ബച്ചൻ

ആരോപണത്തെ തള്ളി ബച്ചൻ

എന്നാൽ അന്ന് പുറത്തുവന്ന ആരോപണത്തെ എതിർത്ത് ബച്ചൻ രംഗത്തെത്തിയിരുന്നു. തന്റെ പേര് കമ്പനികൾ ദുരുപയോഗം ചെയ്യുകയാണെന്നും ഈ കമ്പനികൾ തനിക്കറിയില്ലെന്നുമായിരുന്നു ബച്ചന്റെ വാദം. ഈ കമ്പനികളിൽ ഒന്നിൽ പോലും ഡയറക്ടർ ബോർഡിൽ താൻ ആംഗമല്ലെന്നും ബച്ചൻ വ്യക്തമാക്കിയിരുന്നു.

വിദേശ നിക്ഷേപമുണ്ട്

വിദേശ നിക്ഷേപമുണ്ട്

തനിക്ക് വിദേശ നിക്ഷേപമുണ്ടെന്നു ബച്ചൻ സമ്മതിച്ചിരുന്നു. എന്നാൽ വിദേശത്ത് ചെലവാക്കിയതിനടക്കമുള്ള പണമടക്കം എല്ലാ നികുതിയും നൽകിയിട്ടുണ്ടെന്നും എൽആർഎസ് പ്രകാരം ഇന്ത്യയിൽ നികുതി അടച്ചതിനു ശേഷമാണ് പണം വിദേശത്ത് നിഷേപിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

500 ഇന്ത്യക്കാർ

500 ഇന്ത്യക്കാർ

അമിതാഭ് ബച്ചനും മരുമകൾ ഐശ്വര്യ റായ് ബച്ചനുമടക്കം അഞ്ഞൂറ് ഇന്ത്യക്കാർക്ക് വിദേശത്ത് വെളിപ്പെടുത്താത്ത വൻ നിഷേപമുണ്ടെന്ന രേഖകൾ ഇന്ത്യൻ എക്സ്പ്രസ് ഉൽപ്പെടുന്ന ഇന്റനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേഷൻ ജേണലിസ്റ്റ് പുറത്തു വിട്ടിരുന്നു.

English summary
ctor Amitabh Bachchan and his family may be summoned by the Enforcement Directorate in connection with the Panama Papers scandal that last year revealed how offshore firms are used to stash the wealth of the world's rich and powerful.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X