ആമിറിനെ തട്ടിമാറ്റി ആ സ്ഥാനം സ്വന്തമാക്കിയത് ബിഗ് ബിയും പ്രിയങ്ക ചോപ്രയും
മുംബൈ: ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തുനിന്ന് കഴിഞ്ഞ ആഴ്ചയാണ് പ്രശസ്ത താരം ആമിര്‍ ഖാനെ പുറത്താക്കിയത്. ഇതിനു പിന്നാലെ ആ സ്ഥാനത്ത് എത്തിയത് ബിഗ് ബി അമിതാഭ് ബച്ചനും നടി പ്രിയങ്ക ചോപ്രയുമാണ്. കായിക താരങ്ങളടക്കം ഒട്ടേറെ താരങ്ങളെ അംബാസിഡര്‍ പദവിയിലേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍, നറുക്കു വീണത് അമിതാഭ് ബച്ചനും പ്രിയങ്കയ്ക്കുമാണ്.
അസഹിഷ്ണുത വിവാദത്തെ തുടര്‍ന്ന് ആമിറിനെതിരെ പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. എന്നാല്‍, അസഹിഷ്ണുത വിവാദമല്ല ആമിറിനെ മാറ്റാനുള്ള കാരണമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ആമിറിനെ മാറ്റാന്‍ പിന്നെ എന്തായിരുന്നു കാരണം?

ആമിറിനു പകരം ബിഗ് ബിയും പ്രിയങ്കയും
ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ പോകുന്നത് ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചനും നടി പ്രിയങ്ക ചോപ്രയുമാണ്. ആമിറിനെ കഴിഞ്ഞാഴ്ചയാണ് ഈ സ്ഥാനത്തുനിന്ന് പുറത്താക്കിയത്.

നറുക്കു വീണു
കായിക താരങ്ങളടക്കം ഒട്ടേറെ താരങ്ങളെ അംബാസിഡര്‍ പദവിയിലേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍, നറുക്കു വീണത് അമിതാഭ് ബച്ചനും പ്രിയങ്കയ്ക്കുമാണ്.

ആമിര്‍ എങ്ങനെ സഹിക്കും?
സര്‍ക്കാര്‍ ഇങ്ങനെയൊരു നടപടിയെടുത്തതില്‍ തനിക്ക് വിഷമമില്ലെന്ന് ആമിര്‍ പറഞ്ഞെങ്കിലും താരത്തിനോടുള്ള അവഗണന അംഗീകരിക്കാന്‍ കഴിയുന്നതല്ല.
രാജ്യത്തിനു വേണ്ടിയുള്ള സേവനത്തില്‍ തന്റെ ഭാഗത്തു നിന്നുള്ള പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ സര്‍ക്കാരിന് എന്തും തീരുമാനിക്കാം. സര്‍ക്കാര്‍ തീരുമാനത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും ആമിര്‍ നേരത്തെ പറഞ്ഞിരുന്നു.

നിസ്വാര്‍ത്ഥ സേവനം
രാജ്യത്തിനു വേണ്ടി താന്‍ കാഴ്ചവെച്ചത് നിസ്വാര്‍ത്ഥ സേവനമാണെന്നും ആമിര്‍ പ്രതികരിച്ചിരുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് തുടരുന്ന ആളാണ് ആമിര്‍.

അസഹിഷ്ണുതയുടെ പേരിലല്ല
അസഹിഷ്ണുതയുടെ പേരിലാണ് ആമിറിനെ അംബാസിഡര്‍ പദവിയില്‍ നിന്നും പുറത്താക്കിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, ആമിറുമായുള്ള കരാര്‍ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ മാറ്റുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

രാജ്യ നന്മയ്ക്ക് വേണ്ടി
സര്‍ക്കാരിന് ആവശ്യമുണ്ടെങ്കില്‍ തന്റെ സേവനം തുടര്‍ന്നും ലഭ്യമാകുമെന്നും ആമിര്‍ പറഞ്ഞിരുന്നു. തന്നെ മാറ്റി നിര്‍ത്തി സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിലും അതു നല്ല കാര്യമായിരിക്കാം. രാജ്യ നന്മയ്ക്കു വേണ്ടി സര്‍ക്കാര്‍ കൈക്കൊള്ളുന്നത് ഏറ്റവും മികച്ച തീരുമാനമായിരിക്കുമെന്ന പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ആമിര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications