കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം അമിതാബ് ബച്ചന്‍ ഏറ്റുവാങ്ങി, വിരമിക്കാനുള്ള സൂചനയെന്ന് പ്രതികരണം!!

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍ സമഗ്രസംഭാവനയ്ക്കുള്ള ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങി. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കിയത്. എന്റെ പേര് പുരസ്‌കാരത്തിന് അര്‍ഹമായതോടെ വലിയൊരു സംശയം ഉണ്ടായിരുന്നു. ഞാന്‍ കരുതിയത് സിനിമയില്‍ നിന്ന് ഞാന്‍ വിരമിച്ച് വീട്ടില്‍ വിശ്രമിക്കേണ്ട സമയമായെന്നാണ് ഈ അവാര്‍ഡ് സൂചിപ്പിക്കുന്നതെന്നാണ് കരുതിയതെന്ന് ബച്ചന്‍ പറഞ്ഞു.

1

അതേസമയം തമാശ രൂപത്തിലുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ കുറച്ച് കാര്യങ്ങള്‍ കൂടി എനിക്ക് ചെയ്ത് തീര്‍ക്കാനുണ്ട്. ഭാവിയില്‍ എനിക്ക് അഭിമാനിക്കാനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തില്‍ എനിക്ക് ചില വ്യക്തതകള്‍ ആവശ്യമാണെന്നും ബച്ചന്‍ പറഞ്ഞു. പുരസ്‌കാരത്തിന് തന്നെ തിരഞ്ഞെടുത്തതില്‍ സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും ബച്ചന്‍ പറഞ്ഞു.

ദൈവം വളരെ ദയയുള്ളവനാണ്. എന്റെ രക്ഷിതാക്കളുടെ അനുഗ്രഹം, നല്ല സംവിധായകരുടെ പിന്തുണ, നിര്‍മാതാക്കളുടെയും സഹനടന്‍മാരുടെയും പിന്തുണ എന്നിവ തനിക്ക് ലഭിച്ചു. അതിലേറെ ഇന്ത്യന്‍ പ്രേക്ഷകരുടെ പിന്തുണയാണ് വലുത്. അവരോടാണ് കടപ്പെട്ടിരിക്കുന്നത്. ഇവിടെ ഇപ്പോള്‍ നില്‍ക്കാനുള്ള കാരണമെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു.

ദേശീയ അവാര്‍ഡ് ചടങ്ങില്‍ വെച്ച് തന്നെ ബച്ചന്‍ ഫാല്‍ക്കെ പുരസ്‌കാരം സ്വീകരിക്കേണ്ടതായിരുന്നു. എന്നാല്‍ അസുഖം കാരണം പങ്കെടുക്കാന്‍ സാധിച്ചില്ല. ഭാര്യ ജയാ ബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍ എന്നിവര്‍ ചടങ്ങിനെത്തിയിരുന്നു. പത്ത് ലക്ഷം രൂപയും ഷാളും മെഡലും അടങ്ങുന്നതാണ് പുരസ്‌കാരം. കഴിഞ്ഞ വര്‍ഷം അന്തരിച്ച നടന്‍ വിനോദ് ഖന്നയ്ക്കായിരുന്നു ലഭിച്ചത്.

ബീഹാറില്‍ 50:50 വേണ്ട, ജെഡിയുവിന് കൂടുതല്‍ സീറ്റ് വേണം, പുതിയ കുരുക്കിട്ട് പ്രശാന്ത് കിഷോര്‍ബീഹാറില്‍ 50:50 വേണ്ട, ജെഡിയുവിന് കൂടുതല്‍ സീറ്റ് വേണം, പുതിയ കുരുക്കിട്ട് പ്രശാന്ത് കിഷോര്‍

English summary
amitabh bachchan receives dadasaheb phalke award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X