മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഗ് ബി
മുംബൈ: മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഗ് ബി രംഗത്ത്. തന്റെ ടംബ്ലര്‍ അക്കൗണ്ടിലൂടെയാണ് ബച്ചന്‍ മാധ്യമങ്ങള്‍ക്കെതിരെയുള്ള രോഷം പ്രകടിപ്പിച്ചത്.
കല്യാണ്‍ ജ്യൂവലറിയുടെ ചെയര്‍മാനായ ടി.എസ് കല്യാണരാമന്റെ വീട്ടില്‍ വെച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ 65 കോടി രൂപ വിലയുള്ള സ്വര്‍ണത്തില്‍ നിര്‍മിച്ച ഡിന്നര്‍ സെറ്റില്‍ ഭക്ഷണം കഴിച്ചെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ഒരു വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിരുന്നിന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ സുഹൃത്തും തമിഴ് സൂപ്പര്‍താരവുമായ ശിവാജി ഗണേശന്റെ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രമാണിതെന്ന് അമിതാഭ് വ്യക്തമാക്കി.
യഥാര്‍ത്ഥ വസ്തുതകള്‍ അന്വേഷിക്കാതെ വാര്‍ത്തകള്‍ നല്‍കുന്ന മാദ്ധ്യമ ധര്‍മ്മത്തെ ബച്ചന്‍ കുറ്റപ്പെടുത്തി. വിവാദ വിഷയങ്ങള്‍ക്ക് വേഗത്തില്‍ പ്രചാരം ലഭിക്കുമെന്നും ബച്ചന്‍ പറഞ്ഞു. നേരത്തെ ശിവാജി ഗണേശന്റെ മക്കളായ രാംകുമാറും പ്രഭുവും ഈ വാര്‍ത്തയ്‌ക്കെതിരെ പ്രതികരണക്കുറിപ്പ് പുറത്തിറക്കിയിരുന്നു.












Click it and Unblock the Notifications