ഡിഡി കിസാന്റെ പ്രചാരണത്തിന് പണം വാങ്ങിയ വാര്‍ത്ത നിഷേധിച്ച് ബിഗ്ബി
ബെംഗലൂരു: ഡിഡി കിസാന്‍ ചാനലിന്റെ പ്രചാരണത്തിന് വേണ്ടി ആറു കോടി വാങ്ങിയെന്ന വാര്‍ത്ത നിഷേധിച്ച് ബിഗ് ബി അമിതാഭ് ബച്ചന്‍. ദൂരദര്‍ശനുമായി താന്‍ ഒരു കറാറിലും ഒപ്പിട്ടിട്ടില്ലെന്നാണ് അമിതാഭ് ബച്ചന്‍ പറഞ്ഞത്. ഇതിനുവേണ്ടി പണം വാങ്ങിയെന്ന വാര്‍ത്ത തെറ്റാണ്.
കിസാന്റെ ക്യാമ്പയിന്‍ പരിപാടികളില്‍ പരസ്യ ഏജന്‍സിയായ ലോ ലിന്റാസിനൊപ്പം പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ പണം വാങ്ങിയെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

ആരോപണം ഉന്നയിക്കുന്നവരുടെ കൈയ്യില്‍ കരാറൊപ്പിട്ടുവെന്ന് തെളിയിക്കുന്ന രേഖകളോ മറ്റോ ഉണ്ടോ എന്നും അമിതാഭ് ബച്ചന്‍ ചോധിച്ചു. ഉണ്ടെങ്കില്‍ തനിക്ക് അത് അയച്ചു തരണമെന്നും ബിഗ് ബി ആവശ്യപ്പെട്ടു.
കിസാന്‍ ചാനലിനു വേണ്ടി 6.31 കോടി രൂപയ്ക്ക് അമിതാഭ് എന്‍ഡോഴ്‌സ്‌മെന്റ് കരാര്‍ ഒപ്പിട്ടു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പ്രചരിച്ചത്. ഇതിനെതിരെയാണ് അമിതാഭ് ബച്ചന്‍ രംഗത്ത് വന്നിരിക്കുന്നത്.












Click it and Unblock the Notifications