Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാരത രത്‌നയ്ക്ക് താന്‍ അര്‍ഹനല്ലെന്ന് അമിതാഭ് ബച്ചന്‍

മുംബൈ: താന്‍ ഭാരത രത്‌നയ്ക്ക് അര്‍ഹനല്ലെന്ന് ബിഗ് ബി അമിതാഭ് ബച്ചന്‍. അമിതാഭ് ബച്ചന് പത്മഭൂഷണ്‍ മതിയായ അംഗീകാരമല്ലെന്നും അദ്ദേഹത്തിന് ഭാരതരത്‌ന നല്‍കി ആദരിക്കണമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതിനു മറുപടിയുമായാണ് ബച്ചന്‍ രംഗത്ത് വന്നത്. രാജ്യം നല്‍കുന്ന ഏത് ആദരത്തിലും താന്‍ സന്തോഷവാനാണെന്നാണ് ബച്ചന്‍ വ്യക്തമാക്കിയത്.

ഭാരത രത്‌ന താന്‍ അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അമിതാഭ് ബച്ചന്‍ ട്വിറ്ററിലൂടെയാണ് മറുപടി നല്‍കിയത്. ഇത്തവണ ഒന്‍പത് പേര്‍ക്കാണ് പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചത്. സിനിമാരംഗത്തു നിന്നും അമിതാഭ് ബച്ചനും ദിലീപ് കുമാറിനും ആണ് പത്മവിഭൂഷണ്‍ നല്‍കിയത്.

amitabh-bachchan

അമിതാഭ് ബച്ചന് പത്മശ്രീയും, പത്മഭൂഷണ്‍ ബഹുമതികളും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മമതാ ബാനര്‍ജി ഇതിനെതിരെ ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തത്. ഇതിഹാസ താരത്തിന് ഭാരത രത്‌ന നല്‍കിയാണ് ആദരിക്കേണ്ടത്.

പത്മവിഭൂഷണ്‍ എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ചെറിയ അംഗീകാരമായി പോകുമെന്നും മമത പറഞ്ഞു. എന്നാല്‍ രാജ്യം നല്‍കുന്ന ഏത് അംഗീകാരവും തനിക്ക് വലുതാണെന്നും സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും ബിഗ് ബി മറുപടി നല്‍കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+