Get Updates
Get notified of breaking news, exclusive insights, and must-see stories!

പെപ്‌സി പാനീയം വിഷമാണെന്ന് അമിതാഭ് ബച്ചന്‍

അഹമ്മദാബാദ്: പെപ്‌സി, സെവന്‍ അപ് പോലുള്ള ശീതള പാനീയത്തിന്റെ പരസ്യങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് മിക്കപ്പോഴും സിനിമാ - കായിക മേഖലയില്‍ നിന്നുള്ള താരങ്ങളാണ്. എന്നാല്‍ ഇനിയത്തരത്തില്‍ പെപ്‌സിയുടെ പരസ്യത്തില്‍ ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍ ഉണ്ടാവില്ല. പെപ്‌സിയുടെ ബ്രാന്റ് അംബാസിഡര്‍ സ്ഥാനത്തുനിന്ന് ഒഴിയുന്നതായി ബച്ചന്‍ പരസ്യമായി പ്രഖ്യാപിച്ചു.

പെപ്‌സ് പാനിയം വിഷമാണെന്ന തിരിച്ചറിവാണ് തീരുമാനത്തിന് പിന്നിലെന്നും ബിഗ് ബി വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്ത് ടൂറിസം വിഷയത്തില്‍ അലഹബാദില്‍ ഒരു കോളേജ് വിദ്യാര്‍ത്ഥികളുമായി സംസാരിക്കുന്നതിനിടെയാണ് ബച്ചന്‍ തന്റെ നയം വ്യക്തമാക്കിയത്. പെപ്‌സി വിഷമാണെന്നും താങ്കള്‍ എന്തിനാണ് അതില്‍ അഭിനയിക്കുന്നത് എന്നുമുള്ള ഒരു വിദ്യാര്‍ത്ഥിയുടെയുടെ ചോദ്യമാണ് തന്നെ ഇരുത്തി ചിന്തിപ്പിച്ചതെന്ന് ബച്ചന്‍ പറയുന്നു.

ജനങ്ങളില്‍ ഹാനികരമായി ബാധിക്കുന്ന പരസ്യ ചിത്രങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് മകനും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചനും മരുമകള്‍ ഐശ്വര്യ റായി ബച്ചനും ബിഗ് ബിയോട് ആവശ്യപ്പെട്ടിരുന്നുവത്രെ. അതേ സമയം ഒരു ബ്രാന്റ് അംബാസിഡറില്‍ നിന്ന് ഇത്തരത്തിലൊരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്ന് പെപ്‌സി അധികൃതര്‍ പറഞ്ഞു. നീണ്ട എട്ട് വര്‍ഷം പെപ്‌സിയുടെ അംബാസിഡറായിരുന്ന ബച്ചന് പ്രതിമാസം 3 കോടി രൂപയുടെ കരാറായിരുന്നു പെപ്‌സികോയുമായി ഉണ്ടായിരുന്നത്.

പെപ്‌സികോ

പെപ്‌സികോ

ശീതള പാനീയത്തിന്റെ പരസ്യങ്ങളില്‍ ബച്ചന്‍ അഭിനയിച്ചിരുന്നത് പെപ്‌സികോയുടേതാണ്. പെപ്‌സികോ വിഷപാനിയമാണെന്ന് പറഞ്ഞ് ഇപ്പോള്‍ ബച്ചന്‍ ഇതിന്റെ ബ്രാന്റ് അംബാസിഡര്‍ സ്ഥാനത്തു നിന്ന് ഒഴിവായിരിക്കുകയാണ്

മാഗി ന്യൂഡില്‍സ്

മാഗി ന്യൂഡില്‍സ്

ബച്ചന്‍ ബ്രാന്റ് അംബാസിഡറായി മറ്റൊന്നാണ് മാഗി ന്യൂഡില്‍സ്. രണ്ട് മിനിട്ടുകൊണ്ട് മാഗി ഉണ്ടാക്കി വിശപ്പകറ്റാം എന്നതാണ് ഇതില്‍ ബച്ചന്റെ സന്ദേശം

കല്യാണ്‍ ജ്വല്ലേഴ്‌സ്

കല്യാണ്‍ ജ്വല്ലേഴ്‌സ്

ജ്വല്ലറിയുടെ പരസ്യങ്ങളില്‍ താരങ്ങള്‍ മത്സരിച്ചഭിനയിക്കുകയാണ്. ഓരോ താരത്തിന്റെ പേരിലും ഓരോ ജ്വല്ലറിയുണ്ടാകും എന്നതാണ് ഇപ്പോഴത്തെ രീതി. ബച്ചന്റെ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യങ്ങള്‍ വളരെ പ്രശസ്തമാണ്

പാര്‍ലി ഗോള്‍ഡ് സ്റ്റാര്‍ കുക്കീസ്

പാര്‍ലി ഗോള്‍ഡ് സ്റ്റാര്‍ കുക്കീസ്

മിക്ക എല്ലാ ഉത്പന്നങ്ങളുടെയും പരസ്യങ്ങളിലും അഭിനയിക്കുന്ന ബച്ചന്‍ ബിസ്‌കറ്റില്‍ പാര്‍ലി ഗോള്‍ഡ് സ്റ്റാര്‍ കൂക്കീസിന് വേണ്ടിയാണ് അഭിനയിക്കുന്നത്.

ബിനാനി സിമന്റ്

ബിനാനി സിമന്റ്

ബിനാനി സിമന്റിന്റെ പരസ്യത്തിലും അമിതാഭ് ബച്ചനെ കാണാം.

കാഞ്ച മാങ്കോ ബൈറ്റ്

കാഞ്ച മാങ്കോ ബൈറ്റ്

ബച്ചന്‍ മാങ്ങയ്ക്കായി കല്ലെറിയുമ്പോള്‍ കൊള്ളുന്നത് ഒരു വീടിന്റെ ജനല്‍ ചില്ലിന്. വീട്ടുകാരിയും കുട്ടിയും വന്ന് നോക്കുമ്പോള്‍ കാണുന്നത് ബച്ചനെ. കുട്ടി ബച്ചന് കാഞ്ച മാങ്കോ ബൈറ്റ് നല്‍കുന്നു

ഡയറി മില്‍ക്ക്

ഡയറി മില്‍ക്ക്

ചോക്ലേറ്റ്‌സിന്റെ പരസ്യത്തില്‍ ഡയറി മില്‍ക്കിലാണ് ബച്ചന്റെ പ്രസന്റസ്

ഐസിഐസി

ഐസിഐസി

സുരക്ഷിത ബാങ്ക് എന്ന തരത്തില്‍ ഐസിഐസിയുടെ പരസ്യത്തിലും ബച്ചന്‍ അഭിനയിക്കുന്നുണ്ട്.

തനിഷ്‌ക് ഡയമണ്ടസ്

തനിഷ്‌ക് ഡയമണ്ടസ്

തനിഷ്‌ക് ഡയമണ്ട്‌സ് ജ്വല്ലറിയുടെ പരസ്യത്തില്‍ അമിതാഭ് ബച്ചനും ഭാര്യ ജയാ ബച്ചനും

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+