കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിതാഭ് ബച്ചന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം, സന്തോഷ വാര്‍ത്തയുമായി മന്ത്രിയുടെ ട്വീറ്റ്!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ ക്ഷുഭിത യൗവനവും ബിഗ് ബി എന്ന വിശേഷണത്തില്‍ അറിയപ്പെടുന്ന താരവുമായ അമിതാഭ് ബച്ചന് ഇത്തവണത്തെ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാ പുരസ്‌കാരമാണ് ഫാല്‍ക്കെ പുരസ്‌കാരം. വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കാര്‍ ഇക്കാര്യം ട്വീറ്റിലൂടെ പുറത്തുവിട്ടത്. ബോളിവുഡിലെ എക്കാലത്തെയും മികച്ച നടന്‍മാരിലൊരാളായിട്ടാണ് ബച്ചന്‍ അറിയപ്പെടുന്നത്.

1

അമിതാഭ് ബച്ചന്‍ എന്ന ഇതിഹാസം, രണ്ട് പതിറ്റാണ്ടുകളായി നമ്മെ ആനന്ദിപ്പിക്കുകയും, പ്രചോദിപ്പിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹത്തെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാര ജേതാവായി തിരഞ്ഞെടുത്തിരിക്കുകയാണ്. കമ്മിറ്റിയുടെ ഐകണ്‌ഠ്യേനമായ തീരുമാനത്തിലാണ് ബച്ചനെ തിരഞ്ഞെടുത്തിരിക്കുന്നത്. രാജ്യവും, അന്താരാഷ്ട്ര സമൂഹവും ഇതില്‍ സന്തോഷവാന്‍മാരായിരിക്കും. എന്റെ എല്ലാവിധ അഭിനന്ദനങ്ങളും അദ്ദേഹത്തെ അറിയിക്കുന്നുവെന്ന് ജാവദേക്കര്‍ ട്വീറ്റ് ചെയ്തു.

അതേസമയം മോദി സര്‍ക്കാരിന്റെ എല്ലാ പുരസ്‌കാരങ്ങള്‍ക്ക് പിന്നിലും രാഷ്ട്രീയം ഉണ്ടാവാറുണ്ട്. ഇത്തവണത്തെ ദേശീയ പുരസ്‌കാരത്തില്‍ മികച്ച ചിത്രമായി ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തിരഞ്ഞെടുത്തത് വലിയ വിവാദമായിരുന്നു. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നതാണ് സിനിമ ഉപയോഗിച്ചതെന്നും വിമര്‍ശനമുണ്ടായിരുന്നു. മോദിയുടെ കുട്ടിക്കാലം പറഞ്ഞ ചിത്രത്തിന് ദേശീയ പുരസ്‌കാരം നല്‍കിയതും വിവാദമായിരുന്നു.

പത്ത് ലക്ഷം രൂപയും സ്വര്‍ണ മെഡലും ചേരുന്നതാണ് പുരസ്‌കാരം. 2017ല്‍ ദാദാ സാഹബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കിയത് വിനോദ് ഖന്നയ്ക്കായിരുന്നു. മുമ്പുള്ള വര്‍ഷങ്ങളില്‍ കെ വിശ്വനാഥിനും മനോജ് കുമാറിനുമാണ് അവാര്‍ഡ് ലഭിച്ചിരുന്നത്. അതേസമയം വിനോദ് ഖന്നയ്ക്ക് പുരസ്‌കാരം നല്‍കിയതും വലിയ വിവാദമായിരുന്നു. അതേസമയം അഗ്നീപഥ്, പാ, ബ്ലാക്ക് തുടങ്ങിയ അനശ്വര ചിത്രങ്ങളിലൂടെ അമിതാഭ് ബച്ചന്‍ മുമ്പ് ദേശീയ പുരസ്‌കാരം നേടിയിരുന്നു.

<strong>70 വര്‍ഷത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ പ്രചാരണം, ഹൗഡി മോദിക്കെതിരെ ഗെലോട്ട്!!</strong>70 വര്‍ഷത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ പ്രചാരണം, ഹൗഡി മോദിക്കെതിരെ ഗെലോട്ട്!!

English summary
amitabh bachchan selected for dada saheb phalke award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X