Get Updates
Get notified of breaking news, exclusive insights, and must-see stories!

വിളക്ക് തെളിയിക്കുമ്പോഴുള്ള ഇന്ത്യയുടെ ചിത്രം പങ്കുവെച്ച് അമിതാഭ് ബച്ചന്‍; ട്രോളി സോഷ്യല്‍മീഡിയ

മുംബൈ: കൊറോണയുടെ ഇരുട്ടിനെ അകറ്റാന്‍ ഞായറാഴ്ച്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വെളിച്ചം തെളിയിക്കാനായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. ഈ ആഹ്വാനം ഏറ്റെടുത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേര്‍ ഇന്നലെ വിളക്ക് കൊളുത്തിയിരുന്നു. രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉപരാഷ്ട്രപതി, വെങ്കയ്യ നായിഡു, കേന്ദ്ര മന്ത്രിമാരായ അമിത്ഷാ, ഹര്‍ഷവര്‍ധന്‍, രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരെല്ലാം തന്നെ ഇതിന്റെ ഭാഗമായിരുന്നു.

കേരളത്തിലെ ജനങ്ങളും പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം വിളക്ക് തെളിയിക്കലിന്റെ ഭാഗമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയും വിളക്ക് തെളിയിച്ചിരുന്നു. കൃത്യം 9 മണിക്ക് തന്നെ ക്ലിഫ് ഹൗസ് പരിസരത്തെ വിളക്കുകള്‍ അണക്കുകയും മുഖ്യമന്ത്രിമാരുടേയും മറ്റ് മന്ത്രിമാരുടേയും ഓഫിസിലേയും ജീവനക്കാന്‍ ഫ്‌ളാഷ് ലൈറ്റുകള്‍ തെളിയിച്ച് ഇതിന്റെ ഭാഗമായി. മോളിവുഡിലേയും ബോളിവുഡിലേയുമായി പ്രമുഖ ചലചിത്ര താരങ്ങളും ഇതില്‍ പങ്കാളികളായിരുന്നു. അതിനിടെ ഇന്ത്യയുടെ സാറ്റലെറ്റ് ചിത്രം എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് അമിതാഭ് ബച്ചന്‍.

അമിതാഭ് ബച്ചന്‍

അമിതാഭ് ബച്ചന്‍

ഇന്ത്യയുടെ ചിത്രം ഹൈലറ്റ് ചെയ്യുകയും ചുറ്റുമുള്ള രാജ്യങ്ങള്‍ ഇരുണ്ടനിറത്തിലുമായി കാണുന്ന ഭൗമോപരിതലത്തില്‍ നിന്നുള്ള ചിത്രമാണ് അമിതാഭ് ബച്ചന്‍ പങ്കുവെച്ചിരിക്കുന്നത്. ലോകം മുഴുവന്‍ പകച്ചു നില്‍ക്കുമ്പോള്‍ ഇന്ത്യ തിളങ്ങുന്നത് എന്ന ക്യാംഷനോട് കൂടിയുള്ള ചിത്രമാണ് അമിതാഭ് ബച്ചന്‍ ട്വീറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

നമ്മള്‍ ഒന്നാണ്

നമ്മള്‍ ഒന്നാണ്

ലോകം നമ്മളെ കാണുന്നു.. നമ്മള്‍ ഒന്നാണ് എന്ന ക്യാംപ്ഷനോടെയാണ് അമിതാഭ് ബച്ചന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നേരത്തെ തന്നെ ഈ ചിത്രം നിരവധി പേര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മീറ്റൂ മൂവ്‌മെന്റുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്നും വന്ന വ്യാപകമായ സെര്‍ച്ചിംഗിനെ സൂചിപ്പിക്കാന്‍ ഗുഗിള്‍ ഉപയോഗിച്ച ഫോട്ടായാണിത്.

വിമര്‍ശനം

വിമര്‍ശനം

ചിത്രം പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് ഇതിനെതിരെ രംഗത്തെത്തിയത്. ഇത്തരം ചിത്രങ്ങളൊക്കെ താങ്കള്‍ക്ക് എവിടെ നിന്നാണ് കിട്ടുന്നതെന്ന് നിരവധി പേര്‍ ചോദിക്കുന്നു. ഇത് കൂടാതെ രാത്രി വിളക്കണച്ച് ടോര്‍ച്ച് ഉപയോഗിച്ച് അന്തരീക്ഷത്തിലേക്ക് വെളിച്ചം തെളിയിക്കുന്ന ചിത്രവും അമിതാഭ് ബച്ചന്‍ പങ്കുവെച്ചിരുന്നു. കൊറോണ വൈറസ് രോഗവുമായി ബന്ധപ്പെട്ട് അമിതാഭ് ബച്ചന്‍ നേരത്തേയും വ്യാജ വാര്‍ത്തകള്‍ പങ്കുവെച്ചിരുന്നു. കൊറോണ വൈറസ് രോഗം ഈച്ചകളിലൂടെ പടരും എന്ന് ചൈനീസ് വിദഗ്ധരെ ഉദ്ധരിച്ചായിരുന്നു അമിതാഭ് ബച്ചന്‍ ട്വീറ്ററില്‍ വീഡിയോ പങ്കുവെച്ചത്.

 ഈച്ചയില്‍ നിന്നും കൊറോണ

ഈച്ചയില്‍ നിന്നും കൊറോണ

ദ് ലാന്‍സെറ്റ് നടത്തിയ പഠനത്തില്‍ കൊറോണ വൈറസ് മനുഷ്യവിസര്‍ജ്യത്തില്‍ കൂടുതല്‍കാലം ജീവിക്കുമെന്നാണ് കരുതുന്നത്. റെസ്പിറേറ്ററി സാംപിളുകളില്‍ ജീവിക്കുന്നതില്‍ കൂടുതല്‍ അവ മനുഷ്യ വിസര്‍ജ്യത്തില്‍ ഉണ്ടാവും. ശൗചാലയങ്ങള്‍ ശീലമാക്കു. ഇന്ത്യ നമുക്ക് ഒരുമിച്ച് കൊറോണയെ തോല്‍പിക്കാം. എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പായി അമിതാഭ് ബച്ചന്‍ എഴുതിയത്.

Recommended Video

cmsvideo
    ഇത്രയും മണ്ടന്മാരുടെ രാജ്യമാണോ ഇന്ത്യ? | Oneindia Malayalam
    ആരോഗ്യമന്ത്രാലയം

    ആരോഗ്യമന്ത്രാലയം

    അമിതാഭ് ബച്ചന്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ ഇതിന് മറുപടിയുമായി രംഗത്തെത്തി. 'ഞാന്‍ ട്വീറ്റ് കണ്ടിട്ടില്ല. ഇതൊരു പകര്‍ച്ച വ്യാധിയാണ്. ഈച്ചകളിലൂടെ പടരില്ല.' എന്ന് അദ്ദേഹം വ്യക്തമാക്കി. പിന്നാലെ അമിതാഭ് ബച്ചന്‍ വീഡിയോ ഡിലീറ്റ് ചെയ്യുകയായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+