കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിതാഭ് ബച്ചൻ കോൺഗ്രസിലേക്കോ? കോണ്‍ഗ്രസ് നേതാക്കളോട് അനുഭാവം പ്രകടിപ്പിച്ച് ബിഗ് ബി!

  • By Desk
Google Oneindia Malayalam News

മുംബൈ: തമിഴ്നാട്ടിൽ ഉലകനായകൻ കമൽ ഹാസനും സ്റ്റൈൽ മന്നൻ രജനീകാന്തും രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ബിഗ് ബി അമതാഭ് ബച്ചനും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് സൂചനകൾ. ഒരു കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയും നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തിയ വ്യകിതയായിരുന്നു അമിതാഭ് ബച്ചൻ.

പിന്നീട് അകലുകയായിരുന്നു. എന്നാൽ വീണ്ടും ട്വിറ്ററിൽ കോൺഗ്രസിനോട് അനുഭാവം പ്രകടിപ്പിച്ച് ബോളിവുഡ് ഇതിഹാസം രംഗത്ത് എത്തുകയായിരുന്നു. മൂന്നു കോടിയിലേറെ അനുയായികളാണ് ട്വിറ്ററില്‍ ബച്ചനുള്ളത്, അദ്ദേഹം പിന്തുടരുന്നതാവട്ടെ 1689 പേരെയും. എന്നാൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും പാര്‍ട്ടിയുടെ ഔദ്യോഗിക അക്കൗണ്ടിനെയും ഫോളോ ചെയ്യുന്ന ബച്ചന്‍ അടുത്തയിടക്ക് മുതിർന്ന നേതാക്കളെയും ഫോളോ ചെയ്യാൻ അരംഭിച്ചിരിക്കുകയാണ്.

രാജീവ് ഗാന്ധിയുടെ സുഹൃത്ത്

രാജീവ് ഗാന്ധിയുടെ സുഹൃത്ത്

രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തു കൂടിയായിരുന്ന ബച്ചന്റെ പിന്മാറ്റം അന്ന് ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബച്ചന്റെ ട്വിറ്റര്‍ ഇടപെടലുകളില്‍ നിന്ന് കോണ്‍ഗ്രസിനോട് വീണ്ടും അടുത്തു തുടങ്ങി എന്ന സുചനയാണ് നല്‍കുന്നത്.

മുതിർന്ന കോൺഗ്രസ് നേതാക്കൾ

മുതിർന്ന കോൺഗ്രസ് നേതാക്കൾ

മുതിർന്ന ബിജെപി നേതാക്കളായ പി.ചിദംബരം, കപില്‍ സിബല്‍, അഹമ്മദ് പട്ടേല്‍, അശോക് ഗെലോട്ട്, അജയ് മാക്കന്‍, ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ്, സിപി ജോഷി എന്നിവരെയും പിന്തുടര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഇവര്‍ക്ക് പുറമേ മനീഷ് തിവാരി, ഷക്കീല്‍ അഹമ്മദ്, സഞ്ജയ് നിരുപം, രണ്‍ദീപ് സുര്‍ജേവാല, പ്രിയങ്ക ചതുര്‍വേദി, സജ്ഞയ് ഝാ എന്നിവരും ബച്ചന്‍ ഫോളോ ചെയ്യുന്നവരുടെ പട്ടികയിലിടം നേടിയിട്ടുണ്ട്.

നന്ദി അറിയിച്ച് മനീഷ് തിവാരി

ട്വിറ്ററില്‍ തന്നെ പിന്തുടരുന്നതിന് ബച്ചനോട് മനീഷ് തിവാരി നന്ദി അറിയിച്ചു. ഇന്ത്യന്‍ സിനിമയുടെ ഐക്കണ്‍ തന്നെ പിന്തുടരുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

പ്രതിപക്ഷം അമ്പരപ്പിൽ

പ്രതിപക്ഷം അമ്പരപ്പിൽ

ബച്ചന്റെ ഈ നടപടി കോണ്‍ഗ്രസിനെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെയും അമ്പരപ്പിലാക്കിയിരിക്കുകയാണ്. നിലവില്‍ ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് ബച്ചന്‍. അമതാഭ് ബച്ചൻ കോൺഗ്രസിലേക്ക് പ്രവേസിക്കുമോ എന്നാണ് ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

കണ്ണൂർ നേതൃത്വം ഒറ്റപ്പെടുന്നു; പാർട്ടിയുടെ പ്രതിച്ഛായ മോശപ്പെടുത്തി, സംസ്ഥാന നേതാക്കൾക്ക് അതൃപ്തി!കണ്ണൂർ നേതൃത്വം ഒറ്റപ്പെടുന്നു; പാർട്ടിയുടെ പ്രതിച്ഛായ മോശപ്പെടുത്തി, സംസ്ഥാന നേതാക്കൾക്ക് അതൃപ്തി!

കോടിയേരി പറയുന്നതെല്ലാം വെറുതെ, കണ്ണൂരിന്റെ ചരിത്രം അതാണ്... കൂടെ നിർത്തും!കോടിയേരി പറയുന്നതെല്ലാം വെറുതെ, കണ്ണൂരിന്റെ ചരിത്രം അതാണ്... കൂടെ നിർത്തും!

ഒടുവിൽ ജയരാജൻ സമ്മതിച്ചു! ആകാശ് തില്ലങ്കേരി പാർട്ടിക്കാരൻ തന്നെ! ഇനി രക്ഷയില്ല?ഒടുവിൽ ജയരാജൻ സമ്മതിച്ചു! ആകാശ് തില്ലങ്കേരി പാർട്ടിക്കാരൻ തന്നെ! ഇനി രക്ഷയില്ല?

English summary
Amitabh Bachchan starts following congress leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X