കവിത പോസ്റ്റ് ചെയ്ത ബിഗ്ബി പുലിവാലു പിടിച്ചു
ദില്ലി : സോഷ്യല്‍ മീഡിയയില്‍ കവിത പോസ്റ്റ് ചെയ്ത ബിഗ്ബി പുലിവാലു പിടിച്ചു. ഒരു കവിത സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനെതിരെ കേസ്.
ഒരു ആരാധകന്‍ നല്‍കിയ കവിത ഇതേ ആരാധകന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്താണ് ബച്ചന്‍ പണി കിട്ടിയത്.് കവിതയുടെ യഥാര്‍ത്ഥ ഉടമ കവിത കണ്ടതോടെ ബച്ചനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ഇയാള്‍. നഷ്ടപരിഹാരമായി ഒരു കോടി രൂപ ലഭിക്കണമെന്ന് ആവശ്യം.

ബച്ചനെതിരെ കേസുമായി ഡോ. ജഗ്ബിര്‍ റാത്തേയാണ് കോടതിയെ സമീപിച്ചത്. തന്റെ കവിത ബച്ചന്‍ അനുവാദമില്ലാതെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും കവിത എഴുതിയത് മറ്റൊരാളാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ജഗ്ബീറിന്റെ അഭിഭാഷകന്‍ ബച്ചന് നോട്ടീസുമയച്ചിട്ടുണ്ട്.












Click it and Unblock the Notifications