കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്സ് പ്രതീക്ഷ വെറുതെയായി; ജെഡിയുവിനെ അനുനയിപ്പിച്ച് അമിത് ഷായുടെ തന്ത്രങ്ങള്‍,സഖ്യം തുടരും

  • By Desk
Google Oneindia Malayalam News

പാറ്റ്ന: ബീഹാര്‍ സഖ്യത്തിലുണ്ടായിരുന്ന ആശങ്കകള്‍ പരിഹരിച്ച് ബിജെപി. ലോക്‌സഭ സീറ്റ് വിഷയത്തില്‍ ഉടക്കി നില്‍ക്കുന്ന ജെഡിയു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നീതീഷ് കുമാറിനെ സന്ദര്‍ശിച്ചാണ് അമിത് ഷാ പ്രശ്‌നങ്ങളുടെ മഞ്ഞുരുക്കിയത്.

മഹാസഖ്യത്തിലേക്ക് തിരികെ പോവും, ഒറ്റക്ക് മത്സരിക്കും തുടങ്ങിയ ഭീഷണികള്‍ ഉയര്‍ത്തിയ ജെഡിയുവിനെ അനുനയിപ്പിക്കുക എന്നതായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ ബിഹാര്‍ പര്യടനത്തിലെ പ്രധാന ലക്ഷ്യം. ഇന്നലെ ഇരുവരും കൂടിക്കാഴ്ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിച്ച് സഖ്യം തുടരുക എന്ന തീരുമാനത്തിലേക്ക് എത്തിയെന്നാണ് സൂചന.

നിതീഷ് കുമാര്‍

നിതീഷ് കുമാര്‍

രാഷ്ട്രീയത്തില്‍ സ്ഥായിയായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നുള്ള ചൊല്ല് ദേശീയ തലത്തില്‍ അന്വര്‍ഥമാക്കുന്ന ഒരു നേതാവാണ് ജെഡിയു നേതാവായ നിതീഷ് കുമാര്‍. കോണ്‍ഗ്രസ്സിനോടൊപ്പവും ബിജെപിയോടൊപ്പവും പലഘട്ടത്തിലും അദ്ദേഹം അധികാരം പങ്കിട്ടു. അധികാരത്തിലിരിക്കെ മഹാസഖ്യത്തെ പിളര്‍ത്തിയായിരുന്നു നിതീഷ് കുമാര്‍ വീണ്ടും ബിജെപി പാളയത്തിലെത്തിയത്.

ലോക്‌സഭ

ലോക്‌സഭ

2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജെഡിയുവിന് കൂടുതല്‍ സീറ്റ് വേണമെന്ന നിതീഷ് കുമാറിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് മുന്നണിയില്‍ പ്രശ്‌നങ്ങല്‍ ഉടലെടെത്തിരുന്നത്. കൂടാതെ ബീഹാറിലെ നിയമ സഭ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിക്ക് ഏറ്റ പരാജയങ്ങളും ജെഡിയുവിനെ വീണ്ടും മഹാസഖ്യത്തിലേക്ക് എത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

വെല്ലുവിളി

വെല്ലുവിളി

2019 ല്‍ കോണ്‍ഗ്രസ്സ് ഉയര്‍ത്തുന്ന വെല്ലുവിളിയേക്കാള്‍ ബിജെപി നോക്കിക്കാണുന്നത് പ്രാദേശിക പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെയാണ് ബിജെപി പ്രധാനമായി കാണുന്നത്. ആ സാഹചര്യത്തില്‍ ബീഹാര്‍ പോലൊരു സംസ്ഥാനത്ത് ജെഡിയു മുന്നണിവിട്ട് പോകുന്നത് ബിജെപിക്ക് വലിയ തിരിച്ചടിയാവും. അതിനാല്‍ തന്നെ എന്ത്് വിട്ടുവീഴ്ച്ച നടത്തിയും ജെഡിയുവിനെ അനുനയിപ്പിക്കാനാണ് അമിത് ഷാ ബീഹാറില്‍ എത്തിയത്.

കൂടുതല്‍ സീറ്റ്

കൂടുതല്‍ സീറ്റ്

ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയേക്കാല്‍ കൂടുതല്‍ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന ആവശ്യമായിരുന്നു ജെഡിയു ഉന്നയിച്ചത്. ഇതിന് ബിജെപി സംസ്ഥാന നേതൃത്വം തയ്യാറാവാതിരുന്നതോടെ സംഖ്യത്തില്‍ അസ്വാസരങ്ങള്‍ ഉടലെടുത്തു. ഒരു ഘട്ടത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ വരെ തയ്യാറാണെന്ന് നിതീഷ് കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു.

ബീഹാറിലെ സഖ്യം

ബീഹാറിലെ സഖ്യം

ബീഹാറിലെ സഖ്യം തുടരണമോയെന്ന കാര്യത്തില്‍ അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം തീരുമാനമെടുക്കാനാണ് നിതീഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. ലോക്സഭ സീറ്റ് വിഷയത്തില്‍ ബിജെപി എന്ത് നിലപാട് എടുക്കും എന്നതാണ് പ്രധാനമെന്നും നിതീഷ് കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു.

അമിത് ഷാ

അമിത് ഷാ

ബിഹാറില്‍ ജെഡിയു-ബിജെപി സഖ്യം അധികാരത്തില്‍ എത്തിയതിന് ശേഷം ഇതാദ്യമായാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ബീഹാറിലെത്തിയത്. ഗസ്റ്റ് ഹൗസില്‍ ഇരുനേതാക്കളും രാവിലെ പ്രാതലിനിടെ കുടിക്കാഴ്ച്ച നടത്തിയെങ്കിലും ഉച്ചയൂണിന് ശേഷം നിതീഷ് കുമാറിന്റെ വസതിയിലായിരുന്നു ഔദ്യോഗിക കൂടിക്കാഴ്ച്ച.

അഭ്യുഹങ്ങള്‍

അഭ്യുഹങ്ങള്‍

കൂടിക്കാഴ്ച്ച വിജയകരമായിരുന്നെന്ന് അമിത് ഷാ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. എന്‍ഡിഎയില്‍ ഭിന്നതയുണ്ടെന്ന് അഭ്യുഹങ്ങള്‍ അസ്ഥാനത്താകും. ബീഹാറിലെ 40 സീറ്റുകളും എന്‍ഡിഎ നേടും. ബിജെപിയും ജനതാദള്‍ യുണൈറ്റഡും ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടുമെന്നും അമിത് ഷാ പറഞ്ഞു.

നിരാകരിച്ചു

നിരാകരിച്ചു

ലോക്‌സഭ സീറ്റുകള്‍ സഖ്യകക്ഷികളുടെ ജനസ്വാധീനത്തിന് അനുസൃതമായി പങ്കിടാമെന്ന ഉറപ്പാണ് നിതീഷ് കുമാറിന് നല്‍കിയത്. ബിഹാറിനെ കേന്ദ്രം അവഗണിക്കുകയാണെന്നുള്ള നിതീഷ് കുമാറിന്റെ വാദങ്ങളെ അമിത് ഷാ കണക്കുകള്‍ സഹിതമാണ് നിരാകരിച്ചത്.

പ്രത്യേക സംസ്ഥാന പദവി

പ്രത്യേക സംസ്ഥാന പദവി

ബിഹാറിന് കേന്ദ്രം നല്‍കിയ സഹായങ്ങളുടെ പട്ടിക അമിത് ഷാ കൂടിക്കാഴ്ച്ചക്കിടെ നിതീഷ് കുമാറിന് നല്‍കി. അതേ സമയം ബിഹാറിന് പ്രത്യേക സംസ്ഥാന പദവി എന്ന നിതീഷ് കുമാറിന്റെ ആവശ്യം അമിത് ഷാ അംഗീകരിച്ചില്ല. നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം ബിജെപിയുടെ വിവിധ പരിപാടികളില്‍ പങ്കെടുത്താണ് അമിത് ഷാ മടങ്ങിയത്. ജെഡിയുവിനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞതോടെ വെട്ടിലായത് വീണ്ടും കോണ്‍ഗ്രസ്സ് ആണ്. മഹാസഖ്യം പുനസ്ഥാപിക്കുക എന്ന ലക്ഷ്യമാണ് ഇതോടെ ഇല്ലാതായത്.

തഴയാന്‍ പാടില്ല

തഴയാന്‍ പാടില്ല

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ജെഡിയുവിന് സീറ്റുകള്‍ കുറഞ്ഞത് കാട്ടി ഇത്തവണ സീറ്റുകളുടെ എണ്ണത്തില്‍ പാര്‍ട്ടിയെ തഴയാന്‍ പാടില്ല എന്നതായിരുന്നു നിതീഷ് കുമാറിന്റെ പ്രധാന നിലപാട്. 2014 ന് ശേഷം സംസ്ഥാനത്ത് ഉണ്ടായ രാഷ്ട്രീയ മാറ്റങ്ങള്‍ കണക്കിലെടുത്ത് വേണം സീറ്റ് വിഭജനം എന്നായിരുന്നു ജെഡിയു വാദം.

 വോട്ട് വിഹിതം

വോട്ട് വിഹിതം

2014 ല്‍ ജെഡിയുവിന് സീറ്റ് കുറവായിരുന്നെങ്കിലും 16 ശതമാനം വോട്ട് വിഹിതം ഉണ്ടായിരുന്നു. 2015 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 71 സീറ്റ് നേടാനും പാര്‍ട്ടിക്ക് കഴിഞ്ഞു. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ 17 സീറ്റെങ്കിലും തങ്ങള്‍ക്ക് വിട്ട് തരണമെന്ന ആവശ്യമാണ് അമിത് ഷാക്ക് മുന്നില്‍ നിതീഷ് കുമാര്‍ വെച്ചതെന്നാണ് സൂചന. 40 ലോക്സഭ സീറ്റുകളാണ് ബീഹാറില്‍ ഉള്ളത്.

English summary
amith sha meet jdu leader nithish kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X