കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായുടെ ആദ്യ ബില്ല് ഇന്ന് ലോക്സഭയില്‍, ജമ്മു അതിര്‍ത്തിയിലുള്ളവര്‍ക്ക് പ്രത്യേക സംവരണം

  • By
Google Oneindia Malayalam News

ദില്ലി: ലോക്സഭയിലെ തന്‍റെ ആദ്യ ബില്ല് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു ആന്‍റ് കാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് കൂടി സംവരണാനുകൂല്യങ്ങള്‍ ബാധകമാകുന്നത് വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് ഷാ ലോക്സഭയില്‍ അവതരിപ്പിക്കുന്നത്. ഫിബ്രവരിയില്‍ ഓര്‍ഡിനന്‍സായാണ് ഇത് അവതരിപ്പിച്ചത്.

 amitshahn

നിയന്ത്രണ രേഖയ്ക്ക് ആറ് കിമി ചുറ്റളവില്‍ ഉള്ളവര്‍ക്ക് മാത്രമാണ് ഇതുവരെ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നത്. എന്നാല്‍ ഇന്ത്യ -പാക് അതിര്‍ത്തിയില്‍ കഴിയുന്ന എല്ലാവര്‍ക്കും സംവരണ ആനുകൂല്യങ്ങള്‍ നല്‍കണമെന്നാണ് ബില്ലിലെ വ്യവസ്ഥ. ജമ്മുകാശ്മീരിലെ സാമ്പത്തികമായ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണമാണ് നിര്‍ദ്ദേശിക്കുന്നത്. ബില്ല് നടപ്പായാല്‍ ജമ്മുവിലെ ഏത് മതവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ ജോലികളില്‍ ഉള്‍പ്പെടെ സംവരണം ലഭിക്കും.

<strong>മോദിയെ ശക്തനായ ലോക നേതാവെന്ന് കണ്ടെത്തിയ ബ്രിട്ടീഷ് ഹെറാള്‍ഡ് മലയാളിയുടേത്; കൊച്ചിന്‍ ഹെറാള്‍ഡും</strong>മോദിയെ ശക്തനായ ലോക നേതാവെന്ന് കണ്ടെത്തിയ ബ്രിട്ടീഷ് ഹെറാള്‍ഡ് മലയാളിയുടേത്; കൊച്ചിന്‍ ഹെറാള്‍ഡും

കാശ്മീരിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ പല്ലപ്പോഴും അവിടെയുള്ള സാധാരണക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ കാരണമാകുന്നുണ്ട്. അത് മറികടക്കുകയാണ് പുതിയ ബില്ലിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം കഴിഞ്ഞ ജനവരിയില്‍ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു.

തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ തന്നെ ജമ്മുവില്‍ വലിയ മാറ്റങ്ങള്‍ക്ക് കുടക്കം കുറിക്കുമെന്ന സൂചന അമിത് ഷാ നല്‍കിയിരുന്നു. മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കിയാല്‍ 370-ാം വകുപ്പ് എടുത്തുകളയുമെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു. ജമ്മു കാശ്മീരിലെ സ്ഥിരതാമസക്കാര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35എ റദ്ദാക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

<strong>ഗാന്ധികുടുംബത്തിന് പുറത്തുള്ളൊരാൾക്കും അധ്യക്ഷനാകാം, പക്ഷെ...നിലപാട് വ്യക്തമാക്കി മണിശങ്കർ അയ്യർ</strong>ഗാന്ധികുടുംബത്തിന് പുറത്തുള്ളൊരാൾക്കും അധ്യക്ഷനാകാം, പക്ഷെ...നിലപാട് വ്യക്തമാക്കി മണിശങ്കർ അയ്യർ

English summary
Amith sha's first bill in Lok sabha to present today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X