രാഹുലും പ്രിയങ്കയും ജനങ്ങളെ തെറ്റിധരിപ്പിച്ച് കലാപത്തിന് പ്രേരിപ്പിക്കുന്നു; അമിത് ഷാ
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ പിന്തുണച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വം നഷ്ടപ്പെടുമെന്ന് പറഞ്ഞ് രാജ്യത്തെ ന്യൂനപക്ഷങ്ങളെ അവര്‍ പ്രകോപിക്കുകയാണെന്നും ഷാ കുറ്റപ്പെടുത്തി. ദില്ലിയില്‍ സംസാരിക്കുകയായിരുന്നു ഷാ.
പൗരത്വ നിയമ ഭേദഗതിക്കതിയെ കുറിച്ച് രാഹുലും പ്രിയങ്കയും ജനങ്ങളില്‍ തെറ്റിധാരണ പരത്തി അവരെ കലാപത്തിന് പ്രേരിപ്പിക്കുകയാണ്. എനിക്ക് ജനങ്ങളോട് പറയാന്‍ ഉള്ളത് ആര്‍ക്കും അവരുടെ പൗരത്വം നഷ്ടമാകില്ലെന്നാണ്. പൗരത്വ ഭേദഗതിയില്‍ അത്തരമൊരു വകുപ്പില്ലെന്നും ഷാ പറഞ്ഞു.

ദില്ലിയില്‍ ബിജെപി തന്നെ അധികാരത്തില്‍ ഏറുമെന്നും ഷാ പറഞ്ഞു. പാകിസ്താനില്‍ നങ്കാന ഗുരുദ്വാര ആക്രമിക്കപ്പെട്ട സംഭവത്തിലും ഷാ പ്രതികരിച്ചു. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, അരവിന്ദ് കെജരിവാള്‍ എന്നിവരോട് തനിക്ക് പറയാനുള്ളത് നാഎങ്ങനെയാണ് കഴിഞ്ഞദിവസം പാകിസ്താനിലെ നങ്കാന സാഹിബ് ഗുരുദ്വാര ആക്രമിക്കപ്പെട്ടതെന്നാണ്, പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ സംഭവമെന്നും ഷാ പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ടാണ് സിഖ് മതസ്ഥാപകവും ആദ്യ ഗുരുവുമായ ഗുരു നാനാക്കിന്‍റെ ജന്‍മസ്ഥലമായ നങ്കാന സാഹിബ് ഗുരുദ്വാരയില്‍ ഒരു സംഘം ആളുകള്‍ കല്ലേറ് നടത്തിയത്. സംഭവത്തില്‍ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. പാകിസ്താനിലെ ന്യൂനപക്ഷമായ സിഖ് വിഭാഗത്തിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications