തോമസുകുട്ടീ, അമിട്ടിക്കോടാ.. അമിട്ടടി ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങളും... അമിത് ഷായെ കൊന്ന് കൊലവിളി!
തോമസുകൂട്ടീ... വിട്ടോടാ എന്ന ഈ ഡയലോഗ് ഇനിയിപ്പോള്‍ തോമസുകുട്ടീ, അമിട്ടിക്കോടാ എന്നെങ്ങാനും ആക്കിമാറ്റുമോ എന്നൊരു സംശയം സോഷ്യല്‍ മീഡിയയിൽ വ്യാപകമായി ഉയരുന്നുണ്ട്. കാരണം മറ്റൊന്നുമല്ല, ജനരക്ഷാ യാത്രയില്‍ നിന്നും ഒരു മുന്നറിയിപ്പുമില്ലാതെ മുങ്ങിയ ബി ജെ പി ദേശീയ പ്രസിഡണ്ട് അമിത് ഷായ്ക്ക് വേണ്ടി മലയാളി സോഷ്യൽ മീഡിയക്കാർ കണ്ടുപിടിച്ച വാക്കാണിത്. അമിട്ടടി. നേരത്തെ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന എന്ന അർഥത്തിൽ കുമ്മനടി എന്ന വാക്കും സോഷ്യല്‍ മീഡിയയിൽ ഹിറ്റായിരുന്നു.

ഫേസ്ബുക്കിലും ട്വിറ്ററിലും വാട്സ് ആപ്പിലും എന്ന് വേണ്ട നാല് മലയാളികൾ കൂടുന്നിടത്തെല്ലാം അമിട്ടടി വൻ ഹിറ്റായിക്കഴിഞ്ഞു. മലയാളത്തിൽ മാത്രമോ, ദേശീയ ദിനപ്പത്രമായ ഇന്ത്യൻ എക്സ്പ്രസിൽ വരെയുണ്ട് അമിട്ടടി കഥകൾ. ഇംഗ്ലീഷ് പത്രമായ ഇന്ത്യൻ എക്സ്പ്രസ് കൂടി മനസ് വെച്ചതോടെ അമിത് ഷായുടെ അമിട്ടടി കേരളത്തിന്‍റെ അതിർത്തിയും കടന്ന് വേറെ ലെവലായിപ്പോയി.
ബി ജെ പി ജനരക്ഷായാത്ര കഴിഞ്ഞ ദിവസം പിണറായിയില്‍ എത്തിയപ്പോൾ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കാത്തതാണ് ട്രോളുകൾക്ക് കാരണമായത്. പിണറായി വിജയന്റെ നാട്ടില്‍ വരാന്‍ അമിത് ഷാ ഭയന്നു എന്നൊക്കെ ആയിരുന്നു സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഉയർന്നത്. പങ്കെടുക്കുമെന്ന് അറിയിച്ച ശേഷമാണ് അപ്രതീക്ഷിതമായി അമിത് ഷാ പിന്മാറിയത്. പിന്നെ സോഷ്യൽ മീഡിയ വെറുതെ ഇരിക്കുമോ.












Click it and Unblock the Notifications