അംജത് അലിഖാന് വിസ നിഷേധിച്ചതെന്തുകൊണ്ട്; അധികൃതര്‍ പറയുന്നു
ദില്ലി: സരോദ് മാന്ത്രികന്‍ ഉസ്താദ് അംജത് അലിഖാന് വിസ നിഷേധിച്ചതു സംബന്ധിച്ച് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം വിശദീകരണം. നല്‍കി. ബ്രിട്ടീഷ് ഇമിഗ്രേഷന്‍ നിയമപ്രകാരമുള്ള കാര്യങ്ങള്‍ അംജത് അലിഖാന്‍ പാലിക്കാത്തതുകൊണ്ടാണ് വിസ നിഷേധിച്ചതെന്നും ഇതിന് മറ്റ് അര്‍ഥങ്ങളില്ലെന്നും അധികൃതര്‍ വിശദീകരിച്ചു.
ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ അമേരിക്കയിലെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചതിന് പിന്നാലെയാണ് അംജത് അലിഖാന്റെ വിസ നിഷേധിച്ച വാര്‍ത്തയും പുറത്തുവന്നത്. പേരില്‍ ഖാന്‍ എന്നുള്ളതുകൊണ്ടാണ് ഇരുവര്‍ക്കമെതിരെ അമേരിക്കയും യുകെയും നിലപാട് സ്വീകരിച്ചതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍, വിസ അപേക്ഷയിന്മേല്‍ നിയമപ്രകാരമല്ലാതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് ബ്രിട്ടീഷ് അധികൃതര്‍ വ്യക്തമാക്കി. എല്ലാ വിസ അപേക്ഷകളില്‍ സ്വീകരിക്കുന്ന നിലപാട് മാത്രമേ അംജത് അലിഖാന്റെ വിസയിലും സ്വീകരിച്ചിട്ടുള്ളൂ. തങ്ങള്‍ക്ക് പ്രത്യേകം വ്യക്തികളില്ലെന്നും നിയമപ്രകാരമാണ് എല്ലാ കാര്യങ്ങളും നടക്കുന്നതെന്നും അവര്‍ പറയുന്നു.
ബ്രിട്ടനിലെ സൗത്ത്ബാങ്ക് സെന്ററില്‍ നടക്കുന്ന ദര്‍ബാര്‍ ഫെസ്റ്റിവലില്‍ 1970 മുതല്‍ എല്ലാ വര്‍ഷവും അംജത് അലിഖാന്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ മുന്‍വര്‍ഷങ്ങളിലൊന്നും അദ്ദേഹത്തിന്റെ യാത്ര തടസപ്പെട്ടിട്ടില്ല. വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇടപെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications