ദിലീപ് വിവാദം: അമ്മയ്‌ക്കെതിരെ പട ബെംഗളൂരുവിലും
ബെംഗളൂരു: മലയാള ചലച്ചിത്ര പ്രവര്‍ത്തരകരുടെ സംഘടനയായ അമ്മ ഇപ്പോള്‍ കുറച്ച് കാലങ്ങളായി വിവദങ്ങളോട് കൂട്ട് പിടിച്ചിരിക്കുകയാണ്.നടന്‍ ദിലീപുമായി ബന്ധപ്പെട്ട വിഷയത്തില്‍ അമ്മയുടെ നിലാപടിനെതിരെ പ്രതിഷേധം ശക്തമാണ്. ചില മക്കള്‍ രാജി വാങ്ങി പോകുകയും ചെയ്തു. എന്നാലിപ്പോള്‍ പ്രതിഷേധം സംസ്ഥാനം വിട്ട് ബംഗളൂരു വരെ എത്തിയിരിക്കുകയാണ്.
'അമ്മ'യുടെ നിലപാടിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ് ബെംഗളൂരുവിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍.അക്രമത്തിനിരയായ നടിയോടൊപ്പം നിലകൊള്ളുന്ന വിമന്‍ ഇന്‍ സിനിമ കലക്ടീവിനു (ഡബ്ല്യുസിസി) പിന്തുണയുമായി ഇന്ദിരാനഗര്‍ ഇസിഎ ഹാളില്‍ ഇന്ന് വൈകീട്ട് 5.30 ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ യോഗം ചേരുമെന്ന് പ്രകാശ് ബാരെ അറിയിച്ചിട്ടുണ്ട്.

ചലച്ചിത്ര മേഖലയിലെ ലിംഗവിവേചനത്തിനെതിരെ 'അവള്‍ക്കൊപ്പം' സംവാദവും കേതന്‍ മേത്തയുടെ 'മിര്‍ച്ച് മസാല' (1987) സിനിമാ പ്രദര്‍ശനവും ഉണ്ടാകും.മാധ്യമപ്രവര്‍ത്തക ഗീതാ അറവമുദന്‍, 'ദ് ന്യൂസ് മിനിറ്റ്' എംഡി ധന്യാ രാജേന്ദ്രന്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരിക്കും. നടന്‍ പ്രകാശ് രാജ്, സംവിധായിക കവിതാ ലങ്കേഷ്, സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ് സെതല്‍വാദ്, ദേശീയ പുരസ്‌കായ സംവിധായകന്‍ ഉണ്ണി വിജയന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.












Click it and Unblock the Notifications