കൊവിഡ് പ്രതിരോധത്തിന് വെല്ലുവിളി ഉയര്‍ത്തി ഉംപുന്‍ ചുഴലിക്കാറ്റ്, ബംഗാളിലും ഒഡിഷയിലും കനത്ത നാശനഷ്ടം
കൊൽക്കത്ത: കൊവിഡ് എന്ന മഹാമാരിയെ നേടിരുന്ന ഇന്ത്യയ്ക്ക് കനത്ത് തിരിച്ചടിയുമായി ഉംപുന്‍ ചുഴലിക്കാറ്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ഞടിക്കുന്നു. പശ്ചിമബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ കനത്ത നാശനഷ്ടമാണ് കൊവിഡ് വിതച്ചത്. ബംഗാളില്‍ ഇതുവരെ 12ഓളം പേരാണ് ജീവന്‍ നഷ്ടപ്പെട്ടത്. ശക്തിയായി വീശുന്ന കാറ്റില്‍ നൂറുകണക്കിന് വീടുകളാണ് തകര്‍ന്ന് വീണത്. വിവിധ ഭാഗങ്ങളിലെയും കൃഷി പൂര്‍ണമായും തകര്‍ന്നു.
Recommended Video
അതേസമയം, ഉംപുന്‍ ചുഴലിക്കാറ്റ് കൊവിഡ് മഹാമാരിയെ ചെറുക്കുന്നതിനനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. രോഗം വ്യാപനം തടയാന്‍ നിര്‍ദ്ദേശിച്ച സാമൂഹിക അകലം പാലിക്കല്‍, ശുചിത്വം ഉറപ്പുവരുത്തല്‍ എന്നിവ നടപ്പിലാക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. കൊവിഡിനേക്കാള്‍ വലിയ നാശനഷ്ടങ്ങളാണ് തങ്ങള്‍ അനുഭവിക്കുന്നതെന്നാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞ ദിവസം അറിയിച്ചിരിക്കുന്നത്.

കൊവിഡ് പ്രതിരോധം
കഴിഞ്ഞ കുറച്ചു മാസങ്ങളായി രാജ്യം നേരിടുന്ന കനത്ത വെല്ലുവിളികളിലൊന്നായിരുന്നു കൊവിഡ്. രാജ്യത്ത് കൊവിഡ് രോഗം ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉംപാന്‍ ചുഴലിക്കാറ്റു പോലുള്ള ഒരു പ്രകൃതി ദുരന്തവും രാജ്യത്ത് വ്യാപിച്ചാല്‍ വലിയ വിപത്തായിരിക്കും സംഭവിക്കു. ഇപ്പോള്‍ തന്നെ പശ്ചിമബംഗാളിലും ഒഡിഷയിലും കൊവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള സാഹചര്യമില്ല. ഈ ചുഴലിക്കാറ്റിനിടെ സാമൂഹിക അകലം പാലിക്കുക എന്നത് കനത്ത വെല്ലുവിളി നിറഞ്ഞ ഒന്നാണ്. മാത്രമല്ല, കൊവിഡിനെ ചെറുക്കുന്നതിനായി പാലിക്കേണ്ട ശുചിത്വമൊന്നും ഈ സമയത്ത് പാലിക്കാന്‍ സാധിക്കുന്നില്ല,

പശ്ചിമബംഗാള്‍
സംസ്ഥാനം ഇപ്പോള്‍ യുദ്ധ സമാനമായ സാഹചര്യമാണ് നേരിടുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചിരുന്നു. സംസ്ഥനത്ത് 12 പേരുടെ ജീവനാണ് ചുഴലിക്കാറ്റില്‍ നഷ്ടമായത്. നന്ദി ഗ്രാമും രാംനഗറും പൂര്‍ണമായും തകര്‍ന്നു, സംസ്ഥാനത്ത് മഴ തുടരുന്നതിനാല്‍ പല സ്ഥലങ്ങളിലേക്കും എത്തിപ്പെടാനാകുന്നില്ല. ചുഴലിക്കാറ്റ് വ്യാപിച്ച സ്ഥലങ്ങളില്‍ വൈദ്യുത തൂണുകളും മറ്റും തകര്‍ന്ന നിലയിലാണ്. കൂടാതെ ഒട്ടേറെ വീടുകളും കെട്ടിടങ്ങളും തകര്‍ന്ന അവസ്ഥയിലാണ്.

ഒഡിഷ
ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെ 1.58 ലക്ഷം പേരെയാണ് ഒഡിഷയില്‍ നിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. 170 കിലോ മീറ്റര്‍ മുതല്‍ 190 കിലോ മീറ്റര്‍ വരെയാണ് ഒഡിഷയില്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു. ബുധനാഴ്ച രാത്രി പുറത്തുവന്ന കണക്ക് പ്രകാരം രണ്ട് പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഒഡിഷയിലെ ദക്ഷിണ, ദക്ഷിണ കിഴക്കന്‍ പാര ദ്വീപില്‍ 106 കിലോ മീറ്റര്‍ വേഗതയില്‍ വീശിയ കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കി. പുരി. കുദ്ര, ജഗത്, സിംഗപൂര്‍, കട്ടക്, കേന്ദ്രാപഡ, ഗന്‍ജം, ബദ്രക്, ബാലാസോര്‍, എന്നീ ജില്ലകളില്‍ രണ്ട് ദിവസം മുമ്പു തന്നെ കനത്ത മഴയുണ്ടായിരുന്നു.

ബംഗ്ലാദേശ്
ബംഗ്ലാദേശിലും ഉംപാന്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുകയാണ്. ഇതുവരെ രാജ്യത്ത് ഏഴ് പേരാണ് ചുഴലിക്കാറ്റില്‍ മരിച്ചത്. മരിച്ചവരില്‍ അഞ്ച് വയസുമുതല്‍ 75കാരന്‍ വരെ ഉള്‍പ്പെടും. മിക്ക മരണങ്ങളും സംഭവിച്ചത് കാറ്റില്‍ കടപുഴകിയ മരങ്ങള്‍ ദേഹത്ത് വീണാണ്, രാജ്യത്തിന്റെ കൊവിഡ് പ്രതിരോധത്തിനും ചുഴലിക്കാറ്റ് ശക്തമായി ബാധിച്ചിട്ടുണ്ട്. ദശലക്ഷക്കണക്കിന് ആളുകള്‍ക്കാണ് രാജ്യത്ത് വൈദ്യുതി നഷ്ടമായിരിക്കുന്നത്.

കേരളത്തില്‍
ഉംപുന്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഇന്നും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഇടിമിന്നലും കാറ്റും മഴയും ഉണ്ടായേക്കാം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മേയ് 24 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.












Click it and Unblock the Notifications