കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അംഫാന്‍, നിസര്‍ഗ, ബുള്‍ബുള്‍; കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ ചുഴലിക്കാറ്റുകള്‍

Google Oneindia Malayalam News

ദില്ലി: നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടുമെന്ന മുന്നറിയിപ്പ് ലഭിച്ചതോടെ തമിഴ്‌നാട്-പുതിച്ചേരി തീരങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ചുഴലിക്കാറ്റ് ഉച്ചയോടെ തമിഴ്‌നാട് തീരും തൊടാന്‍ സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. മല്ലപുരത്തിനും കാരയ്ക്കിലിനും ഇടയില്‍ ചുഴലിക്കാറ്റ് വീശിയടിച്ചേക്കും. ആറ് മുതല്‍ 10 സെമി വരെ മഴയാണ് പ്രതീക്ഷിക്കുന്നത്.

വില്ലുപുരം, കടലൂര്‍, പുതുച്ചേരി, ചെന്നൈ എന്നിവിടങ്ങളില്‍ ബുധനാഴ്ചയോടെ മഴ കനക്കുമെന്നും സൂചനയുണ്ട്. എന്നിരുന്നാലും, ഈ വര്‍ഷം അല്ലെങ്കില്‍ കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ഒരു സംസ്ഥാനത്തെ ബാധിച്ച ആദ്യത്തെ വലിയ ചുഴലിക്കാറ്റല്ല ഇത്. 2019 മുതല്‍ ഇന്ത്യയില്‍ സംഭവിച്ച ചില പ്രധാന ചുഴലിക്കാറ്റുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം..

അംഫാന്‍ ചുഴലിക്കാറ്റ്

അംഫാന്‍ ചുഴലിക്കാറ്റ്

2020ന്റെ തുടക്കത്തില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ ചുഴലിക്കാറ്റാണ് അംഫാന്‍. പശ്ചിമ ബംഗാള്‍, ഒഡിഷ, മറ്റ് കിഴക്കന്‍ സംസ്ഥാനങ്ങള്‍ അയല്‍രാജ്യമായ ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ കനത്ത നാശനഷ്ടമാണ് അംഫാന്‍ ചുഴലിക്കാറ്റ് വിതച്ചത്. 100ഓളം ജീവനുകളാണ് ഈ ചുഴലിക്കാറ്റില്‍ നഷ്ടമായത്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ബംഗാളിലാണ്. മേയ് 16ന് രൂപപ്പെട്ട അംഫാന്‍ മേയ് 21 ഓടെ അപ്രത്യക്ഷമായിരുന്നു.

നിസര്‍ഗ ചുഴലിക്കാറ്റ്

നിസര്‍ഗ ചുഴലിക്കാറ്റ്

അംഫാന്‍ ചുഴലിക്കാറ്റ് അപ്രത്യക്ഷമായി രണ്ടാഴ്ചയ്ക്ക് ശേഷമാണ് നിസര്‍ഗ ചുഴലിക്കാറ്റ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ആഞ്ഞടിച്ചത്. ഇന്ത്യയുടെ സാമ്പത്തിക ഹബ്ബായ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം വിതച്ചത്. ഗുജറാത്തും കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര, നഗര്‍ ഹവേലി, ദാമന്‍, ഡിയു (ഡിഎന്‍എച്ച്ഡിഡി) എന്നിവയും നിസാര്‍ഗ കാറ്റില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും അതീവ ജാഗ്രത പാലിച്ചിരുന്നു. 2020 ജൂണ്‍ ഒന്നാം തീയതിയോടെ ആഞ്ഞടിച്ച നിസര്‍ഗ ജൂണ്‍ നാലിന് അപ്രത്യക്ഷമായി.

ഫാനി ചുഴലിക്കാറ്റ്

ഫാനി ചുഴലിക്കാറ്റ്

ഫാനി ചുഴലിക്കാറ്റ് ഒഡീഷയില്‍ വലിയ നാശനഷ്ടമുണ്ടാക്കി, 1999 ന് ശേഷം സംസ്ഥാനത്തെ ഏറ്റവും ശക്തമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റാണിത്. പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, ഭൂട്ടാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെയും ഫാനി ബാധിച്ചുവെങ്കിലും ഒഡിഷയാണ് ഏറ്റവും വലിയ ആഘാതം സൃഷ്ടിച്ചത്. 2019 ഏപ്രില്‍ 26 ന് രൂപപ്പെട്ട ഫാനി മെയ് 5 ന് അപ്രത്യക്ഷമായി. ആകെ 89 പേര്‍ മരിച്ചു. ഫാനി ചുഴലിക്കാറ്റ് പ്രതിസന്ധി കൈകാര്യം ചെയ്തതിന് ഒഡീഷയെ ഐക്യരാഷ്ട്രസഭ പ്രശംസിച്ചിരുന്നു.

ബുള്‍ ബുള്‍ ചുഴലിക്കാറ്റ്

ബുള്‍ ബുള്‍ ചുഴലിക്കാറ്റ്

പശ്ചിമ ബംഗാളിനെയും ബംഗ്ലാദേശിനെയും ബാധിച്ച മറ്റൊരു ചുഴലിക്കാറ്റാണ് ബുള്‍ബുള്‍. വളരെ കടുത്ത സൈക്ലോണിക് കൊടുങ്കാറ്റായിരുന്നു ബള്‍ബുള്‍. ബുള്‍ബുള്‍ 2019 നവംബര്‍ 5 ന് രൂപം കൊള്ളുകയും നവംബര്‍ 11 ന് അപ്രത്യക്ഷമാകുകയും ചെയ്തു. ആകെ 41 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. അയല്‍ രാജ്യങ്ങളായ മ്യാന്‍മര്‍, തായ്ലന്‍ഡ്, ബംഗ്ലാദേശിനെയും ബുള്‍ബുള്‍ കാര്യമായി ബാധിച്ചു.

വായു ചുഴലിക്കാറ്റ്

വായു ചുഴലിക്കാറ്റ്

കടുത്ത സൈക്ലോണിക് കൊടുങ്കാറ്റാണ് വായു. 2019 ജൂണില്‍ രൂപപ്പെട്ട ഈ കൊടുങ്കാറ്റില്‍ ആകെ എട്ട് പേര്‍ കൊല്ലപ്പെട്ടു. ശക്തമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് വായു. 1998 ന് ശേഷം ഗുജറാത്തിലെ സൗരാഷ്ട്ര പ്രദേശത്തെ ഏറ്റവും ശക്തിയായി അടിച്ച ചുഴലിക്കാറ്റാണ് വായു. 2019 ജൂണ്‍ 10 ന് രൂപപ്പെടുകയും ജൂണ്‍ 17 ന് ഇല്ലാതാകുകയും ചെയ്തു. സംസ്‌കൃത, ഹിന്ദി പദമായ 'വായു' എന്ന് ഈ കാറ്റിനെ നാമകരണം ചെയ്തത് ഇന്ത്യയാണ്.

 മഹാ ചുഴലിക്കാറ്റ്

മഹാ ചുഴലിക്കാറ്റ്

മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം എന്നീ സംസ്ഥാനങ്ങളെ പ്രധാനമായും ബാധിച്ച ചുഴലിക്കാറ്റാണ് മഹാ. തുടക്കത്തില്‍ സാവധാനം വീശിയ മഹാ പിന്നീട് കനത്ത ചുഴലിക്കാറ്റായി വീശുകയായിരുന്നു. 2019 ഒക്ടോബര്‍ 30 ന് രൂപംകൊണ്ട മഹാ നവംബര്‍ 7 ന് ആണ് അപ്രത്യക്ഷമായത്. കനത്ത നാശനഷ്ടങ്ങളാണ് മഹാ ഈ സംസ്ഥാനങ്ങളില്‍ വിതച്ചത്.

നിവാർ ചുഴലിക്കാറ്റ് ഉടൻ തമിഴ്നാട് തീരം തൊടും.. കനത്ത മഴയ്ക്ക് സാധ്യത.. അതീവ ജാഗ്രതനിവാർ ചുഴലിക്കാറ്റ് ഉടൻ തമിഴ്നാട് തീരം തൊടും.. കനത്ത മഴയ്ക്ക് സാധ്യത.. അതീവ ജാഗ്രത

നിവാര്‍ ചുഴലിക്കാറ്റ് തീരത്തേക്ക്; തമിഴ്നാട്ടിലും പുതുച്ചേരിയിലും ജാഗ്രത,'ഗതി'സോമാലിയന്‍ തീരത്തേക്ക്നിവാര്‍ ചുഴലിക്കാറ്റ് തീരത്തേക്ക്; തമിഴ്നാട്ടിലും പുതുച്ചേരിയിലും ജാഗ്രത,'ഗതി'സോമാലിയന്‍ തീരത്തേക്ക്

ജോസ് മുന്നണി മാറിയപ്പോള്‍ വിശുദ്ധനായി, യുഡിഎഫും എല്‍ഡിഎഫും ഒരേ തൂവല്‍ പക്ഷികളാണെന്ന് കെ സുരേന്ദ്രന്‍ജോസ് മുന്നണി മാറിയപ്പോള്‍ വിശുദ്ധനായി, യുഡിഎഫും എല്‍ഡിഎഫും ഒരേ തൂവല്‍ പക്ഷികളാണെന്ന് കെ സുരേന്ദ്രന്‍

Recommended Video

cmsvideo
Cyclone 'Nivar' Heads for Tamil Nadu Coast, High Alert in Nagapattinam, Karaikal

English summary
Amphan, Nisarga, Bullbull; The major cyclones in India has seen in the last 12 months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X