ആംഫോട്ടെറിസിന്‍ ബി ഇറക്കുമതി വർധിപ്പിക്കണം; കേന്ദ്രത്തോട് ദില്ലി ഹൈക്കോടതി
ദില്ലി; രാജ്യത്തുടനീളം ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ ആന്റിഫംഗല്‍ മരുന്നായ ആംഫോട്ടെറിസിന്‍ ബി കൂടുതലായി ഇറക്കുമതി ചെയ്യണമെന്ന് കേന്ദ്രത്തോട് ദില്ലി ഹൈക്കോടതി. മരുന്നിന്റെ ആഭ്യന്തര ഉത്പാദനം ഇന്നത്തെ ആവശ്യകതയേക്കാൾ വളരെ കുറവാണെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ ഇവിടെ ഉത്പാദിപ്പിക്കുന്ന മരുന്നുകൾ പര്യാപ്തമാകുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.

അടിയന്തരമായി മരുന്നുകൾ ലഭ്യമാക്കിയില്ലേങ്കിൽ നിരവധി പേരുടെ ജീവൻ നഷ്ടമാകുന്നതിന് കാരണമാകുമെന്ന് കോടതി പറഞ്ഞു. നിലവിലെ ഉൽപാദന ശേഷി വെളിപ്പെടുത്താൻ കേന്ദ്രത്തിന് കോടതി നിർദ്ദേശം നൽകി;.മരുന്ന് നിർമ്മിക്കാൻ ലൈസൻസുള്ള നിർമ്മാതാക്കളുടെ വിശദാംശങ്ങൾ, അവരുടെ നിലവിലെ ശേഷി, വർദ്ധിച്ച ശേഷി എന്നിവ അറിയിക്കാനും കോടതി പറഞ്ഞു. മാത്രമല്ല നിലവിൽ എത്ര രോഗികൾ ഉണ്ടെന്നും വരും ആരാഴ്ചകളിൽ രോഗം വർധിക്കുമോയെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകാനും കോടതി ആവശ്യപ്പെട്ടു.
20,000 വയലുകൾ ഇന്ത്യയിലേക്ക് ഗിലെയാദ് അയക്കുമെന്നും അഞ്ച് പ്രാദേശിക നിർമ്മാതാക്കൾ കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ ഉൽപാദനം ഇരട്ടിയാക്കിയതായും കേന്ദ്രം കോടതിയെ അറിയിച്ചു.നിലവിൽ വിഭവങ്ങൾ പരിമിതമാണെന്നും ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് രോഗികളുടെ എണ്ണത്തിന് അനുസരിച്ചുള്ള വിഹിതം നൽകിയിട്ടുണ്ടെ്നും കേന്ദ്രം കോടതിയിൽ പറഞ്ഞു.
ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് ആവശ്യമായ പ്രാഥമിക മരുന്നാണ് ആംഫോട്ടെറിസിന്‍ ബി. സാധരണ സമയങ്ങളില്‍ ആവശ്യകത കുറവായിരുന്നിന് ബ്ലാക്ക് ഫംഗസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വലിയ തോതില്‍ ആവശ്യകത വര്‍ദ്ധിച്ചിരിക്കുകയാണ്.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications