കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ ചേര്‍ന്ന 2 മുന്‍ എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി; അന്ന് ചെയ്തത് തെറ്റായിപ്പോയി

Google Oneindia Malayalam News

Recommended Video

cmsvideo
Two AAP MLAs quit after being denied ticket for Feb 8 polls | Oneindia Malayalam

ദില്ലി: കോണ്‍ഗ്രസും ബിജെപിയും തങ്ങളുടെ അവസാന സ്ഥാനാര്‍ത്ഥി പട്ടികയും ഇന്നലെ പുറത്തുവിട്ടതോടെ ദില്ലിയിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കുന്നവരുടെ കാര്യത്തിലും ഇന്നെലായാണ് തീരുമാനമായത്. കോണ്‍ഗ്രസില്‍ നിന്ന് രൊമേഷ് സഭര്‍വാളും ബിജെപിയില്‍ നിന്ന് യുവമോര്‍ച്ച നേതാവ് സുനില്‍ യാദവുമാണ് കെജ്രിവാളിനെതിരെ മത്സരിക്കുന്നത്.

അതേസമയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായപ്പോള്‍ വലിയ പൊട്ടിത്തെറിയാണ് ബിജെപിയില്‍ ഉണ്ടായിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ത്രികോണ മത്സരം

ത്രികോണ മത്സരം

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് പൂര്‍ണ്ണ സജ്ജമായിരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികളും. രാജ്യ തലസ്ഥാനത്തെ അധികാരം പിടിക്കാന്‍ കോണ്‍ഗ്രസ്, ബിജെപി, ആംആദ്മി എന്നീ മൂന്ന് രാഷ്ട്രീയ കക്ഷികളും തുനിഞ്ഞിറങ്ങിയതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് ദില്ലി സാക്ഷ്യം വഹിക്കുന്നത്.

കൂടുമാറ്റം

കൂടുമാറ്റം

എന്നാല്‍ എതിരാളികളേക്കാള്‍ സ്വന്തം പാര്‍ട്ടിക്ക് അകത്ത് നിന്ന് ഉയര്‍ന്നുവരുന്ന വിമത സ്വരങ്ങള്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. സീറ്റ് പ്രതീക്ഷിക്കുകയും എന്നാല്‍ പാര്‍ട്ടി തീരുമാനം വന്നപ്പോള്‍ തഴയപ്പെടുകയും ചെയ്ത നിരവധി നേതാക്കളാണ് കഴിഞ്ഞ ദിവസങ്ങളില്‍ മറ്റ് പാര്‍ട്ടികളിലേക്ക് കൂറുമാറിയത്.

അമരീഷ് ഗൗതം, ഭിഷം ശര്‍മ

അമരീഷ് ഗൗതം, ഭിഷം ശര്‍മ

അവസാന സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും തഴയപ്പെട്ടതിനെ തുടര്‍ന്ന് മുതിര്‍ന്ന നേതാക്കളായ അമരീഷ് ഗൗതം, ഭിഷം ശര്‍മ എന്നിവരാണ് കഴിഞ്ഞ ദിവസം ബിജെപി വിട്ടത്. പാര്‍ട്ടി വിട്ട നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അമരീഷ് ഗൗതിനും ഭിഷം ശര്‍മയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കുകയും ചെയ്തിട്ടുണ്ട്.

നേരത്തെ കോണ്‍ഗ്രസില്‍

നേരത്തെ കോണ്‍ഗ്രസില്‍

നേരത്തെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന നേതാക്കളാണ് ഇരുവരും. അമരീഷ് ഗൗതത്തിന് സംവരണ മണ്ഡ‍ലമായ കോണ്ട്ലിയിലും ഭിഷം ശര്‍മയ്ക്ക് ഗോണ്ടയിലുമാണ് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയിരിക്കുന്നത്. 1998,2003,2008 വര്‍ഷങ്ങളില്‍ കോണ്ടിയില്‍ നിന്നും നിയമസഭയില്‍ എത്തിയ നേതാവാണ് അമരീഷ് ഗൗതം.

ബിജെപി തഴഞ്ഞു

ബിജെപി തഴഞ്ഞു

2017 ലെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളെ തുടര്‍ന്നായിരുന്നു അമരീഷ് ഗൗതം കോണ്‍ഗ്രസ് വിട്ടത്. പിന്നാലെ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്ടിയില്‍ പാര്‍ട്ടി തനിക്ക് സീറ്റ് നല്‍കുമെന്ന് അമരീഷ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അന്തിമ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയപ്പോള്‍ കോണ്ട്ലിയില്‍ അമരീഷ് ഗൗതത്തിന് ടിക്കറ്റിന് നല്‍കാന്‍ ബിജെപി തയ്യാറായില്ല.

വലിയ തെറ്റ്

വലിയ തെറ്റ്

ഇതോടെയാണ് പാര്‍ട്ടി നേതൃത്വവുമായി അദ്ദേഹം ഇടയുന്നത്. ഉടന്‍ തന്നെ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ അമരീഷ് തന്‍റെ മാതൃപാര്‍ട്ടിയില്‍ തിരിച്ചെത്തുകയും ചെയ്തു. 'കോണ്‍ഗ്രസ് വിട്ടത് വലിയ തെറ്റായി പോയി. ദേശീയതയെ കുറിച്ച് ബിജെപി സംസാരിക്കുന്നുണ്ടെങ്കിലും എല്ലാം പൊള്ളയാണ്'-അമരീഷ് പറഞ്ഞു.

സര്‍വ്വതും നല്‍കിയ ചരിത്രം

സര്‍വ്വതും നല്‍കിയ ചരിത്രം

രാജ്യത്തിന് വേണ്ടി സര്‍വ്വതും നല്‍കിയ ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. ആ പാര്‍ട്ടിയിലാണ് ഞാന്‍ ഉള്‍പ്പെടുന്നത്. മറ്റൊരു പ്രമുഖ ദളിത് നേതാവും മുന്‍ മംഗോള്‍പുരി എംഎല്‍എയുമായ രാജ് ചൗഹനും നേരത്തെ ബിജെപിയില്‍ നിന്ന് രാജി വെച്ച് കോണ്‍ഗ്രസിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കിയിട്ടില്ല.

ക്രെജ്രിവാളിനെതിരെ

ക്രെജ്രിവാളിനെതിരെ

അമരീഷ് ഗൗതം, ഭിഷം ശര്‍മ എന്നിവരുള്‍പ്പടെ ഏഴ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് ഇന്നലെ പുറത്തു വിട്ടത്. മുന്‍ വിദ്യാര്‍ത്ഥി നേതാവായ രൊമേഷ് സഭര്‍വാളായിരിക്കും ന്യൂഡല്‍ഹി നിയമസഭ മണ്ഡലത്തില്‍ നിന്ന് എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരേ മത്സരിക്കുന്നത്.

കോണ്‍ഗ്രസ് ടിക്കറ്റില്‍

കോണ്‍ഗ്രസ് ടിക്കറ്റില്‍

എസ് രമിന്ദര്‍ സിങ് ബമ്‌റാ തിലക് നഗറില്‍ നിന്നും മുന്‍ ഡല്‍ഹി സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡന്റ് റോക്കി തുസൂദ് രജിന്ദര്‍ നഗറില്‍ നിന്നും പ്രമോദ് കുമാര്‍ യാദവ് ബദര്‍പൂരില്‍ നിന്നും അരബിന്ദ് സിങ് കരവാല്‍ നഗറില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ ജനവിധി തേടുന്നു.

കഴിഞ്ഞ ദിവസം

കഴിഞ്ഞ ദിവസം

ആം ആദ്മി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ കൊച്ചുമകന്‍ ആദര്‍ശ് ശാസ്ത്രി കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ദില്ലി കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദില്ലി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ചോപ്ര എഐസിസി ഇന്‍-ചാര്‍ജ്ജ് പിസി ചാക്കോ എന്നിവര്‍ ചേര്‍ന്ന് ആദര്‍ശ് ശാസ്ത്രിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

ദ്വാരകയില്‍ സീറ്റ്

ദ്വാരകയില്‍ സീറ്റ്

ആദര്‍ശ് ശാസ്ത്രിക്ക് അദ്ദേഹത്തിന്‍റെ സിറ്റിങ് മണ്ഡലമായ ദ്വാരകയില്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസില്‍ ചേര്‍ന്ന ആദര്‍ശ് ശാസ്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ആംആദ്മിയില്‍ ടിക്കറ്റ് വില്‍പ്പനയാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പാര്‍ട്ടിയില്‍ സ്വേച്ഛാധിപത്യപരമായാണ് പെരുമാറിയതെന്നും അദ്ദേഹം ആരോപിച്ചു.

ടിക്കറ്റിന് 10 കോടി

ടിക്കറ്റിന് 10 കോടി

സത്യസന്ധതയുള്ള ഒരു പാര്‍ട്ടിയായി നടിക്കുക മാത്രമാണ് ആംആദ്മി ചെയ്യുന്നത്. സ്ത്രീകള്‍ക്ക് ബസ് ടിക്കറ്റ് സൗജന്യമാക്കുകയൊക്കെ ചെയ്യും. എന്നാല്‍ നിയമസഭാ ടിക്കറ്റിന് 10 കോടി രൂപ ഈടാക്കുകയും ചെയ്യുന്നുവെന്ന വിരോധാഭാസമാണ് പാര്‍ട്ടിയില്‍ ഉള്ളതെന്നും ആദര്‍ശ് ശാസ്ത്രി വിമര്‍ശിച്ചു.

നിഷേധിച്ച് ആം ആദ്മി

നിഷേധിച്ച് ആം ആദ്മി

അതേസമയം, ശാസ്ത്രിയുടെ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് ആംആദ്മി നേതൃത്വം രംഗത്തെത്തി. ടിക്കറ്റ് നിഷേധിക്കപ്പെടുമ്പോള്‍ ആളുകള്‍ സ്ഥിരമായി ഉന്നയിക്കുന്ന വാദങ്ങള്‍ മാത്രമാണ് അദ്ദേഹവും ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. മുമ്പ് ആംആദ്മി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചപ്പോള്‍ അദ്ദേഹം ടിക്കറ്റ് വിലകൊടുത്തു വാങ്ങി എന്നാണോ പറയുന്നതെന്നുമായിരുന്നു ആംആദ്മി നേതാവിന്‍റെ ചോദ്യം.

 യുഎസിനോട് പ്രതികാരം ചെയ്യുമെന്ന് ഖാനി പ്രഖ്യാപിച്ചു; പിന്നാലെ എംബസി ലക്ഷ്യമിട്ട് പറന്നത് 3 റോക്കറ്റ് യുഎസിനോട് പ്രതികാരം ചെയ്യുമെന്ന് ഖാനി പ്രഖ്യാപിച്ചു; പിന്നാലെ എംബസി ലക്ഷ്യമിട്ട് പറന്നത് 3 റോക്കറ്റ്

 ബജറ്റ് 2020; ആദായ നികുതിയില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും; തൊഴിലില്ലായ്മ പരിഹരിക്കാനെന്ത്? ബജറ്റ് 2020; ആദായ നികുതിയില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും; തൊഴിലില്ലായ്മ പരിഹരിക്കാനെന്ത്?

English summary
Amrish Gautam and Bhisham Sharma join congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X