ബെംഗളൂരുവില്‍നിന്ന് ഈ സംസ്ഥാനത്തേക്ക് നാളെ മുതല്‍ അമൃത് ഭാരത് എക്സ്പ്രസ്; കുറഞ്ഞ നിരക്ക്; റൂട്ട് ഇങ്ങനെ
ബെംഗളൂരു: അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിപ്പാര്‍ത്തിട്ടുള്ള നിരവധി പേര്‍ക്ക് ആശ്വസമാകുന്ന രീതിയില്‍ ബെംഗളൂരുവില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് മൂന്ന് പുതിയ ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ അനുവദിച്ചിരുന്നു. അതില്‍ ഒരെണ്ണം അമൃത് ഭാരത് എക്സ്പ്രസാണ്. ബെംഗളൂരുവിനെയും പശ്ചിമ ബംഗാളിനെയും ബന്ധിപ്പിക്കുന്ന ഈ പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിന്‍ നാളെ മുതല്‍ (ജനുവരി 24) സര്‍വീസ് ആരംഭിക്കും. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ കൂടുതല്‍ സൗകര്യങ്ങളോടെ യാത്ര ചെയ്യാനായി ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കിയ പുതിയ ശ്രേണിയിലുള്ള ട്രെയിനാണിത്.
എസ്എംവിടി ബെംഗളൂരു മുതല്‍ പശ്ചിമ ബംഗാളിലെ അലിപുര്‍ദുവാര്‍ ജംങ്്ഷന്‍ വരെയാണ് അമൃത് ഭാരത് എക്സ്പ്രസ് സര്‍വീസ് നടത്തുന്നത്. ആഴ്ചയിലൊരിക്കലാണ് ഈ ട്രെയിന്‍ ഓടുന്നത്. 22 കോച്ചുകള്‍ വീതമുള്ള നോണ്‍-എയര്‍കണ്ടീഷന്‍ഡ് ട്രെയിനില്‍ മൊബൈല്‍ ചാര്‍ജിങ് പോയിന്റുകള്‍, വാട്ടര്‍ ബോട്ടില്‍ ഹോള്‍ഡറുകള്‍, മെച്ചപ്പെട്ട ഫയര്‍-റെസിസ്റ്റന്റ് സീറ്റുകള്‍, സിസിടിവി ക്യാമറകള്‍, മികച്ച സുരക്ഷാ ക്രമീകരണങ്ങള്‍, പാന്‍ട്രി കാര്‍ സൗകര്യങ്ങള്‍, ആധുനിക ടോയ്ലറ്റ് എന്നിവയുണ്ട്.

2023-ല്‍ അമൃത് ഭാരത് എക്സ്പ്രസുകള്‍ ആദ്യമായി അവതരിപ്പിച്ചപ്പോള്‍ അനുവദിച്ച ബെംഗളൂരു-മാള്‍ഡ അമൃത് ഭാരത് എക്സ്പ്രസിനു ശേഷം, ബെംഗളൂരുവിനെ പശ്ചിമ ബംഗാളിലേക്ക് ബന്ധിപ്പിക്കുന്ന രണ്ടാമത്തെ ട്രെയിനാണിത്.
രണ്ട് എന്‍ജിനുകള്‍ ഉപയോഗിക്കുന്നതിനാല്‍ (മുന്നിലും പിന്നിലും) വേഗത്തില്‍ സഞ്ചരിക്കാനും പെട്ടെന്ന് വേഗത കൈവരിക്കാനും ഈ ട്രെയ്നിന് സാധിക്കും. സാധാരണക്കാര്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഈ ട്രെയിനില്‍ നോണ്‍-എസി സ്ലീപ്പര്‍, ജനറല്‍ കോച്ചുകളാണുള്ളത്.
ബെംഗളൂരുവില്‍ നിന്ന് എല്ലാ ശനിയാഴ്ചയും രാവിലെ 8.50-ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 10.25ന് അലിപുര്ദുവാറിലെത്തും. തിരിച്ചുള്ള യാത്ര തിങ്കളാഴ്ച രാത്രി 10.25 ന് അലിപുര്‍ദുവാറില്‍ നിന്ന് ആരംഭിച്ച് വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിക്ക് ബെംഗളൂരുവില്‍ എത്തും. ഒരു റൂട്ടില്‍, അമൃത് ഭാരത് എക്സ്പ്രസിന് 1,800-ലധികം യാത്രക്കാരെ വഹിക്കാന്‍ കഴിയും.
ദൂരസ്ഥലങ്ങളിലേക്ക് ജോലിക്ക് പോകുന്ന അതിഥി തൊഴിലാളികള്‍ക്കും ചെറുകിട കച്ചവടക്കാരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്ന സാധാരണക്കാര്‍ക്ക് ഈ പുതിയ ട്രെയിന്‍ വലിയ അനുഗ്രഹമാകുമെന്നാണ് റെയിവേയുടെ പ്രതീക്ഷ. സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളെപ്പോലെ പരമാവധി 130 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയും. ഓരോ ട്രെയിനിലും 22 നോണ്‍-എസി കോച്ചുകള്‍ ഉള്‍പ്പെടുന്നു.
അമൃത് ഭാരത് എക്സ്പ്രസിന് പുറമെ, ബെംഗളൂരുവില്‍ നിന്ന് പശ്ചിമ ബംഗാളിലെ ബാലൂര്‍ഘട്ട്, രാധികാപൂര്‍ എന്നിവിടങ്ങളിലേക്കും ഓരോ പുതിയ പ്രതിവാര എക്സ്പ്രസ് ട്രെയിനുകള്‍ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ദീര്‍ഘദൂര യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. പശ്ചിമ ബംഗാളിനു പുറമേ ബെംഗളൂരുവില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള റെയില്‍ കണക്റ്റിവിറ്റിയും കൂടുതല്‍ ശക്തിപ്പെടുത്തണമെന്നാണ് ആവശ്യം ഉയരുന്നത്.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ്












Click it and Unblock the Notifications