കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേനയെ ശവസേനയാക്കി ഫട്‌നാവിസിന്റെ ഭാര്യ, അമൃതയിലെ അ മാറ്റി നോക്കാന്‍ മറുപടി!!

Google Oneindia Malayalam News

മുംബൈ: ബീഹാറിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ ശിവസേനയെ കളിയാക്കി മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ ഭാര്യ അമൃത ഫട്‌നാവിസ്. ശിവസേനയല്ല ശവസേനയാണ് ഇതെന്നായിരുന്നു പരിഹാസം. എന്നാല്‍ മറുപടി നല്ല കിടിലനായിട്ട് തന്നെ ശിവസേന തിരിച്ചു നല്‍കി. വാക്കുകളിലെ എല്ലാ അക്ഷരങ്ങള്‍ക്കും പ്രാധാന്യമുണ്ടെന്ന് ഓര്‍ക്കണമെന്ന് ശിവസേന വക്താവ് നീലം ഗോറ മറുപടി നല്‍കി. നിങ്ങളുടെ പേരിലെ ആദ്യാക്ഷരമായ അ എടുത്തുമാറ്റിയാല്‍ മൃത എന്നാവും വായിക്കുക. ആ പേരില്‍ അ ആണ് ഏറ്റവും ശക്തം. അതില്ലാത്ത മൃതാവസ്ഥയിലേക്ക് പോകരുതെന്നും ഗോറ പറഞ്ഞു. ദീപാവലിയുടെ സമയത്ത് ദുഷ് ചിന്തകള്‍ മനസ്സില്‍ നിറയ്ക്കരുതെന്നും ഗോറ പറഞ്ഞു.

1

ശിവസേനയെ ഓരോ പേര് വിളിക്കുന്നത് കൊണ്ട് അമൃതയ്ക്ക് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും നീലം ഗോറ പറഞ്ഞു. ശിവസേന അവരുടെ സ്വന്തം സഖ്യമായ കോണ്‍ഗ്രസിനെ ബീഹാറില്‍ കൊന്നു. അവര്‍ എന്ത് സഖ്യമാണ് മഹാരാഷ്ട്രയില്‍ നടത്തുന്നതെന്ന കാര്യത്തില്‍ പ്രശ്‌നമില്ല. പക്ഷേ ബീഹാറില്‍ അവരെ യഥാര്‍ത്ഥ സ്ഥലത്ത് നിര്‍ത്തിയതില്‍ നന്ദി അറിയിക്കുന്നുവെന്നും അമൃത ട്വീറ്റ് ചെയ്തിരുന്നു. അതേസമയം ബീഹാറില്‍ ദേവേന്ദ്ര ഫട്‌നാവിസിനായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതല. ശിവസേനയും ബീഹാറില്‍ മത്സരിച്ചിരുന്നു. പക്ഷേ അവര്‍ക്ക് ഒരു മണ്ഡലത്തിലും കെട്ടിവെച്ച കാശ് സ്വന്തമാക്കാന്‍ സാധിച്ചില്ല.

ഇതിനിടെ ബിജെപിയും മഹാ വികാസ് അഗാഡിയും തമ്മിലുള്ള വാക് പോരും രൂക്ഷമായി. മഹാരാഷ്ട്രയില്‍ ഓപ്പറേഷന്‍ ലോട്ടസ് അവസാനിപ്പിക്കുന്നതാണ് ബിജെപിക്ക് നല്ലത്. ഈ സര്‍ക്കാരിനൊപ്പം നിന്ന് ജനങ്ങളുടെ ക്ഷേമത്തിനായി അവര്‍ പ്രവര്‍ത്തിക്കട്ടെ. പഴയ കുഴിമാടങ്ങളൊക്കെ കുഴിച്ചുനോക്കാനാണ് ബിജെപി താല്‍പര്യപ്പെടുന്നതെങ്കില്‍, അവരുടെ തന്നെ അഴിമതിയുടെ തലയോട്ടികളാണ് കാണാന്‍ കഴിയുകയെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേന ഒരിക്കലും പ്രതിപക്ഷ പാര്‍ട്ടികളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. ഞങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിച്ച കിരിത് സോമയ്യയെ ബിജെപി പോലും ഗൗരവത്തോടെ കാണുന്നില്ലെന്നും റാവത്ത് കുറ്റപ്പെടുത്തി.

മഹാരാഷ്ട്രയില്‍ ശക്തമായ പ്രതിപക്ഷം വേണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഉദ്ധവും ബാല്‍ താക്കറെയും ഒരിക്കലും പ്രതിപക്ഷ സ്വരങ്ങളെ ഇല്ലാതാക്കിയിട്ടില്ല. എന്നാല്‍ ബിജെപി കേന്ദ്രത്തിലും മറ്റ് സംസ്ഥാനങ്ങളിലും പ്രതിപക്ഷ പാര്‍ട്ടികളെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. മുമ്പ് നടന്നതൊക്കെ മറന്ന് മുന്നോട്ട് പോകാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. പഴയ കാര്യങ്ങളൊക്കെ കൂടുതല്‍ ചികഞ്ഞാല്‍ പുറത്തുവരുമെന്നും സഞ്ജയ് റാവത്ത് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷം ഇതേ സമയത്താണ് ഞങ്ങള്‍ സഖ്യമുണ്ടാക്കിയത്. ഒരുപാട് വെല്ലുവിളികള്‍ നേരിട്ടിരുന്നു. എല്ലാ വെല്ലുവിളികളെയും ഉദ്ധവ് നേരിട്ട് വിജയിക്കുകയും ചെയ്‌തെന്ന് റാവത്ത് പറഞ്ഞു.

English summary
amruta fadnavis compares shiv sena to corpse, party says check your name's alphabets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X