'അതിലെന്താണ് തെറ്റ്..'; ഉര്‍ഫി ജാവേദിനെ പിന്തുണച്ച് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത
മുംബൈ: ബിഗ് ബോസ്, ഒ ടി ടി താരമായ ഉര്‍ഫി ജാവേദിന്റെ വസ്ത്രധാരണം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ബി ജെ പി നേതാവ് ചിത്ര വാഗ് ഉര്‍ഫി ജാവേദിന്റെ അല്‍പ വസ്ത്രധാരണം ചോദ്യം ചെയ്ത് രംഗത്തെത്തുകയും പൊലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് എതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉര്‍ഫി ജാവേദ് നടത്തിയിരുന്നത്. തന്റെ വസ്ത്രത്തെ കുറിച്ചുള്ള ആശങ്ക രാജ്യത്തെ ബലാത്സംഗ കേസില്‍ കാണുന്നില്ലല്ലോ എന്നായിരുന്നു ഉര്‍ഫി ജാവേദ് തിരിച്ചടിച്ചത്.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായികയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യയും ആയ അമൃത ഫഡ്നാവിസ്. അല്‍പ വസ്ത്രധാരണ വിവാദത്തില്‍ ഉര്‍ഫി ജാവേദിനെ പിന്തുണക്കുന്ന നിലപാടാണ് അമൃത ഫഡ്നാവിസ് സ്വീകരിച്ചത്. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ആണ് അമൃത ഫഡ്‌നാവിന്റെ പ്രതികരണം.

കഴിഞ്ഞ ആഴ്ചയാണ് അമൃത ഫഡ്നാവിസിന്റെ ഏറ്റവും പുതിയ ഗാനം മൂഡ് ബനാ ലിയ എന്ന പേരില്‍ ഒരു മ്യൂസിക് വീഡിയോ പുറത്തിറങ്ങിയത്. ഇത് വലിയ തോതില്‍ ജനങ്ങള്‍ ഏറ്റെടുത്തിരുന്നു. ഇതില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് മാധ്യമങ്ങളെ കാണുന്നതിനിടെ ആണ് ഉര്‍ഫി ജാവേദിന്റെ വസ്ത്രധാരണത്തെ ചൊല്ലിയുടെ ചിത്ര വാഗിന്റെ വിമര്‍ശനത്തില്‍ അമൃത ഫഡ്‌നാവിസിനോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞത്.

ഇതില്‍ ഉര്‍ഫി ജാവേദിനെ പിന്തുണക്കുന്ന തരത്തിലായിരുന്നു അമൃത ഫഡ്‌നാവിസ് പ്രതികരിച്ചത്. ഒരു സ്ത്രീയെന്ന നിലയില്‍ ഉര്‍ഫി ജാവേദ് ചെയ്തതില്‍ താന്‍ തെറ്റൊന്നും കാണുന്നില്ല എന്നും അവള്‍ ചെയ്തതെല്ലാം അവര്‍ക്ക് വേണ്ടിയാണെന്നും അമൃത ഫഡ്‌നാവിസ് പറഞ്ഞു. എല്ലാവര്‍ക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ട് എന്നും അവര്‍ പറഞ്ഞു. ഒരു പ്രൊഫഷന്റെ ഭാഗമായി ഉര്‍ഫി ജാവേദിന് ചില വസ്ത്രങ്ങള്‍ ധരിക്കാനോ ചില രംഗങ്ങള്‍ അവതരിപ്പിക്കാനോ അനുവാദമുണ്ട്.

എന്നാല്‍ പൊതു ഇടങ്ങളില്‍ ശ്രദ്ധാലുവായിരിക്കണം എന്നാണ് ചിത്ര വാഗ് പറയുന്നത് എന്ന് അമൃത ഫഡ്‌നാവിസ് പറഞ്ഞു. വസ്ത്രധാരണം സംസ്‌കാരത്തോട് ചേര്‍ന്നുനില്‍ക്കണമെന്നും അവര്‍ വിശ്വസിക്കുന്നു. ചിത്ര വാഗിന് അവരുടേതായ അഭിപ്രായങ്ങളുണ്ട് എന്നും അമൃത ഫഡ്‌നാവിസ് ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ ആരാലും മറ്റൊന്നിനാലും സ്വാധീനിക്കപ്പെടരുതെന്നാണ് തന്റെ കാഴ്ചപ്പാട് എന്നും അമൃത ഫഡ്‌നാവിസ് പറഞ്ഞു.

സംസ്ഥാന ബി ജെ പി വനിതാ വിഭാഗം അധ്യക്ഷയാണ് ചിത്ര വാഗ്. ഉര്‍ഫി ജാവേദ് യുവാക്കളെ വഴി തെറ്റിക്കുകയാണ് എന്നും അല്‍പ വസ്ത്രധാരിയായി പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് അംഗീകരിക്കാനാകില്ല എന്നുമാണ് ചിത്ര വാഗ് പറയുന്നത്. ഉര്‍ഫി ജാവേദിന് എതിരെ ചിത്ര വാദ് പരാതിയും നല്‍കിയിരുന്നു. സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ രൂപാലി ചക്കങ്കറിനും ചിത്ര വാഗ് പരാതി നല്‍കിയിരുന്നു.

അതേസമയം ചിത്ര വാഗിനെ പിന്തുണച്ച് ബി ജെ പി നേതാക്കളാരും എത്തിയില്ല എന്നതും ശ്രദ്ധേയമാണ്. ചിത്ര വാഗ് വിഷയം വളരെയധികം നീട്ടി കൊണ്ട് പോയെന്ന് തങ്ങള്‍ വിശ്വസിക്കുന്നു എന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു ബി ജെ പി പ്രവര്‍ത്തകന്‍ പറയുന്നത്. അതേസമയം ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കുന്നത് കൊണ്ട് തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ട് എന്നാണ് ഉര്‍ഫി ജാവേദ് പറയുന്നത്.

ബിഗ് ബോസ് താരമായ ഉര്‍ഫി ജാവേദിനെ കഴിഞ്ഞ വര്‍ഷം ദുബായില്‍ വെച്ച് പൊലീസ് പിടികൂടിയതായി വാര്‍ത്തയുണ്ടായിരുന്നു. അല്‍പ വസ്ത്രം ധരിച്ച് അനുമതിയില്ലാത്ത സ്ഥലത്ത് ഫോട്ടോഷൂട്ട് നടത്തിയതിനായിരുന്നു പൊലീസ് നടപടി.












Click it and Unblock the Notifications