കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലൊഴുകുമ്പോള്‍ ബാങ്കിലൂടെ പണമൊഴുകും, അമുലും ഹൈടെക് ആയി

പണം കൈമാറ്റം ബുദ്ധിമുട്ടായതോടെ 6 ലക്ഷത്തിലധികം പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങി അമുല്‍ സൈാസൈറ്റി പ്രശ്‌നം പരിഹരിച്ചു. 215 കോടി രൂപ ഇത്തരത്തില്‍ ഒരുമാസം കൊണ്ട് കൈമാറി

Google Oneindia Malayalam News

അഹമ്മദാബാദ്: ലോകത്തിലെ പാല്‍ വിപണിയില്‍ പ്രശസ്തമായ പേരാണ് ആമുല്‍. ഗുജറാത്തില്‍ നിന്ന് തുടങ്ങി ഇന്ത്യയിലാകമാനം ഗുണമേന്മയുള്ള പാല്‍ വിതരണം ചെയ്യുന്ന ക്ഷീര കര്‍ഷകരുടെ കൂട്ടായ്മ. രാജ്യത്ത് നോട്ട് നിരോധനം വന്നപ്പോള്‍ പണമിടപാടുകള്‍ ഓണ്‍ലൈനിലൂടെ ആക്കി കച്ചവടത്തില്‍ നഷ്ടം വരാതെ പിടിച്ചു നില്‍ക്കാനും ക്ഷീരകര്‍ഷകര്‍ക്ക് പണം വിതരണം ചെയ്യാനും അമുലിന് ആയി.

എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട്

കെയരാ ജില്ലാ കോപ്പറേറ്റീവ് യൂണിയന്‍ മാത്രം 6 ലക്ഷത്തിലധികം ബാങ്ക് അക്കൗണ്ടുകളാണ് അംഗങ്ങള്‍ക്കായി തുറന്നത്. നോട്ട് നിരോധനം വന്ന നവംബര്‍ 8 മുതല്‍ ഡിസംബര്‍ 20വരെ ആറ് ലക്ഷത്തി എഴുപതിനായിരം അംഗങ്ങളാണ് ബാങ്ക് അക്കൗണ്ട് തുടങ്ങിയത്. അത് വരെ നോട്ട് ഉപയോഗിച്ചായിരുന്നു സൊസൈറ്റി ഇടപാടുകള്‍ നടത്തിയിരുന്നത്. എന്നാല്‍ 500, 1000 നോട്ടുകള്‍ അസാധു ആക്കിയതോടെ ക്ഷീരകര്‍ഷകര്‍ക്ക് പാലിന്‌റെ പണം നല്‍കുന്നതും കര്‍ഷകര്‍ കാലി തീറ്റയും മറ്റും വാങ്ങുന്നതിതും ഓണ്‍ലൈന്‍ ആക്കി

എങ്ങനെ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കി

4.2 ലക്ഷം അംഗങ്ങളുടെ അക്കൗണ്ടുകളും ദേശസാല്‍കൃത ബാങ്കുകളിലാണ് തുടങ്ങിയിരിക്കുന്നത്. 154 സൊസൈറ്റി അംഗങ്ങളുടെ ഗ്രാമങ്ങളില്‍ മാത്രമായിരുന്നു ബാങ്കുകള്‍ക്ക് ബ്രാഞ്ച് ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ഇവര്‍ വഴി കണ്ടെത്തി. 180 സ്ഥലങ്ങളില്‍ പ്രത്യേക എടിഎമ്മുകള്‍ തുടങ്ങി. ദേശസാല്‍കൃത ബാങ്കുകളും സ്വകാര്യ ബാങ്കുകളും ഇതിന് വേണ്ട സൗകര്യങ്ങള്‍ ചെയ്തു

അമുല്‍ കാര്‍ഡ്

അംഗങ്ങള്‍ക്ക് അമുല്‍ പ്രത്യേക കാര്‍ഡുകള്‍ വിതരണം ചെയ്തു. ഈ കാര്‍ഡ് വഴി ക്രഡിറ്റ്, ഡെബിറ്റ് സൗകര്യങ്ങള്‍ കര്‍ഷകര്‍ക്ക് ഉപയോഗപ്പെടുത്താം.മഹാര്ഷ്ട്രയിലെയും, ബംഗാളിലെയും, പഞ്ചാബിലെയും അമുല്‍ സംഘങ്ങള്‍ക്കിടയിലും ഇത്തരം പ്രചാരത്തില്‍ വരുത്തി.

കോടികളുടെ കൈമാറ്റം

നോട്ട് നിരോധനത്തിന് ശേഷം 215 കോടി രൂപയാണ് പുതിയ ബാങ്ക് അക്കൗണ്ടുകളിലൂടെ അമുല്‍ കോപ്പറേറ്റീവ് സൊസൈറ്റികള്‍ വിതരണം ചെയ്തതെന്ന് കയരാ ജില്ലാ കോപ്പറേറ്റീവ് യൂണിയന്‍ ചെയര്‍മാന്‍ രാം സിംഗ് പാര്‍മാര്‍ പറയുന്നു. എന്നാല്‍ പാല്‍ ഉല്‍പാദനത്തില്‍ കുറവ് വന്നതായും ക്ഷീരകര്‍ഷകര്‍ പരാതിപ്പെടുന്നു. പണമായി ഇടപാട് നടത്തിയിരുന്ന ചെറുകിട ഉപഭോക്താക്കളില്‍ നിന്നാണ് പണം ലഭിക്കാനുള്ളതെന്നും കര്‍ഷകര്‍ പറയുന്നു.

English summary
Dairy cooperative disbursed Rs 215 crore to member milk societies after demonetisation came into effect. And it implemented in Punjab, Maharashtra, and west Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X