Get Updates
Get notified of breaking news, exclusive insights, and must-see stories!

നടനായ അയാള്‍ തന്‍റെ ശരീരത്തോട് ചേര്‍ന്ന് നിന്നു! ധനുഷിന്‍റെ സിനിമയിലെ നായികയും മിടൂ കാമ്പെയ്നില്‍

മീ ടു വില്‍ കൂടുതല്‍ പേര്‍ ആരോപണങ്ങളുമായി രംഗത്തെത്തികൊണ്ടിരിക്കുകയാണ്. ബോളിവുഡില്‍ തുടങ്ങിയ മീ ടു തുറന്നു പറച്ചിലുകള്‍ ഇപ്പോള്‍ തമിഴ് സിനിമാ രംഗത്തും തുടരുകയാണ്. തമിഴില്‍ കവിയും എഴുത്തുകാരനുമായ വൈരമുത്തുവിനെതിരേയായിരുന്നു ആരോപണം ഉയര്‍ന്നത്. ഗായിക ചിന്‍മയിയും തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ തുറന്നു പറഞ്ഞ്രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ ധനുഷിന്‍റെ നായികയായി അഭിനയിച്ച അമെയ്രാ ദസ്തൂറും നടനും സംവിധായകനുമെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

 കാസ്റ്റിങ്ങ് കൗച്ച്

കാസ്റ്റിങ്ങ് കൗച്ച്

ഒരു ദേശീയ മാധ്യമത്തിന് ഇമെയില്‍ വഴി നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് നേരിടേണ്ടി വന്ന മീ ടു അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. കാസ്റ്റിങ്ങ് കൗച്ച് അനുഭവം ഉണ്ടായിട്ടുണ്ടോയെന്ന ചോദ്യത്തിന് കാസ്റ്റിങ്ങ് കൗച്ച് ഉണ്ടായിട്ടില്ല എന്നാല്‍ സിനിമാ രംഗത്ത് നിന്നും അപമാനമുണ്ടായിട്ടുണ്ടെന്ന് അമെയ്ര തുറന്നു പറഞ്ഞു.

 ഭയമാണ്

ഭയമാണ്

അതേസമയം തന്നെ അപമാനിച്ചവരെ കുറിച്ച് തുറന്ന് പറയാനുള്ള ധൈര്യം തനിക്കില്ല. സിനിമയില്‍ അവര്‍ അതി ശക്തന്‍മാരാണ്. അവര്‍ക്കെതിരെ ഇപ്പോള്‍ തനിക്ക് തിരിയാന്‍ സാധിക്കില്ല. അതേസമയം ഒരുനാള്‍ അവരെ കുറിച്ച് താന്‍ വെളിപ്പെടുത്തും അമെയ്റ പറഞ്ഞു.

 ഒരിക്കല്‍

ഒരിക്കല്‍

ഒരു സിനിമയിലെ പാട്ട് രംഗത്തിനിടെയാണ് തനിക്ക് ദുനുഭവം നേരിടേണ്ടി വന്നത്. ഗാനരംഗം ഷൂട്ട് ചെയ്യാന്‍ തുടങ്ങിയതോടെ നായകന്‍ തന്നെ അയാളുടെ ശരീരത്തോട് ചേര്‍ത്ത് പിടിച്ചു. ഇടയില്‍ ചെവിയില്‍ വന്ന് നിന്നെ നായികയായി കിട്ടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നെനന് പറഞ്ഞു.

 തള്ളിമാറ്റി

തള്ളിമാറ്റി

ഉടനെ തന്നെ അയാളെ തള്ളിമാറ്റി. പിന്നീട് അയാളോട് മിണ്ടാന്‍ ഞാന്‍ കൂട്ടാക്കിയില്ല. പിന്നീട് ഞാന്‍ സംവിധായകനോട് ഇക്കാര്യം പറഞ്ഞെങ്കിലും അത് കാര്യമാക്കേണ്ടെന്നായിരുന്നു സംവിധായകന്‍ തന്നോട് പറഞ്ഞത്.

 പക്ഷെ

പക്ഷെ

​എന്നാല്‍ അതിന് ശേഷം തനിക്ക് നേരിടേണ്ടി വന്നത് വളരെ മോശം അനുഭവങ്ങളായിരുന്നു. സെറ്റിലേക്ക് തന്നെ നേരത്തേ വിളിപ്പിച്ച് മണിക്കൂറുകളോളം തന്നെ ഷോട്ടിനായി കാത്തിരിപ്പിക്കാന്‍ തുടങ്ങി. തനിക്ക് പലപ്പോഴും ഉറങ്ങാന്‍ പോലും സമയം കിട്ടാതായി. വെറും നാല് മണിക്കൂര്‍ മാത്രം ഉറങ്ങിയ രാത്രികള്‍ ഉണ്ടായിരുന്നു.

 പുലര്‍ച്ചേ

പുലര്‍ച്ചേ

ചില ദിവസങ്ങളില്‍ തന്നെ പുലര്‍ച്ചയ്ക്ക് സെറ്റിലേക്ക് വിളിപ്പിച്ച് ചീത്ത വിളിച്ച സന്ദര്‍ഭവും ഉണ്ടായി. 12-13 മണിക്കൂറികള്‍ തന്നെ വാനില്‍ കാത്തിരുത്തിയ ശേഷം അസിസ്റ്റന്‍റ് ഡയറക്ടറെ കൊണ്ട് ഇന്ന് ഷൂട്ടില്ലെന്ന് പറയിപ്പിച്ചിട്ടുണ്ട്.

 മാപ്പ് പറഞ്ഞു

മാപ്പ് പറഞ്ഞു

ഇത്തരം പ്രവൃത്തികളില്‍ മടുത്തുപോയെങ്കിലും തിരിച്ച് പറയാന്‍ കഴിയാത്ത അവസ്ഥയായിരുന്നു തനിക്ക്. ഒടുവില്‍ ആ നടനോട് മോശമായി പെരുമാറിയെന്നാരോപിച്ച് സംവിധായകന്‍ പരസ്യമായി തന്നെകൊണ്ട് മാപ്പ് പറയിച്ചെന്നും അമെയ്റ വെളിപ്പെടുത്തി.

 ധനുഷിന്‍റെ നായിക

ധനുഷിന്‍റെ നായിക

16ാം വയില്‍ മോഡലിങ്ങിലൂടെ രംഗത്ത് വന്ന അമെയ്റ ധനുഷ് നായകമായ അനേകനിലെ നായികയായിരുന്നു.മനസുക്കു നിച്ചിന്തി, രാജു ഗുഡു, എന്നീ തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+