കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യോമസേന വിമാനം അപ്രത്യക്ഷമായത് എങ്ങോട്ട്? വിമാനത്തിനായി തിരച്ചില്‍ ഊര്‍ജ്ജിതം

  • By
Google Oneindia Malayalam News

ഗുവാഹട്ടി: അസമില്‍ നിന്നും പുറപ്പെട്ട വ്യോമസേനയുടെ എഎന്‍ -32 മിലിറ്ററി ട്രാന്‍സ്പോര്‍ട്ട് വിമാനത്തിനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതം. കാണാതായി 12 മണിക്കൂര്‍ പിന്നിട്ടിട്ടും വിമാനത്തെ കുറിച്ച് യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം തകര്‍ന്ന് വീണെന്നും അരുണാചല്‍ പ്രദേശിലെ വെസ്റ്റ് സിയാങ്ങ് ജില്ലയില്‍ നിന്ന് അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നുമുള്ള റിപ്പോര്‍ട്ടുകളും വ്യോമസേന അധികൃതര്‍ തള്ളി.

an32-

സുഖോയ്-30, സി-30 എയര്‍ക്രാഫ്റ്റുകളുടെ സഹായത്തോടെയാണ് ഇപ്പോള്‍ തിരച്ചിലുകള്‍ നടത്തുന്നത്. വ്യോമസേനയുടെ നേതൃത്വത്തിലുള്ള പരിശോധന സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് പറഞ്ഞു.

<strong>അന്ന് നടന്നത്.. അപകടത്തെ കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി!!</strong>അന്ന് നടന്നത്.. അപകടത്തെ കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി!!

അസമിലെ ജോര്‍ഹട്ടില്‍ നിന്നും അരുണാചല്‍ പ്രദേശിലെ മെച്ചുക വാലിയിലേക്ക് പുറപ്പെട്ട വിമാനം 35 മിനിറ്റിന് ശേഷം ഏകദേശം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കാണാതായത്. അഞ്ച് യാത്രക്കാരും എട്ട് ജീവനക്കാരുമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.ചൈന അതിര്‍ത്തിയിലാണ് മെച്ചുക വാലി സ്ഥിതി ചെയ്യുന്നത്.ഇവിടെ വിമാനങ്ങള്‍ ലാന്‍റ് ചെയ്യുന്നതും ടേക്ക് ഓഫ് ചെയ്യുന്നതും ദുഷ്കരമാണ്. നിബിഡ വനങ്ങള്‍ക്ക് മുകളിലൂടെയാണ് മേചുകയിലേക്കുള്ള വിമാനത്തിന്‍റെ സഞ്ചാരപാത.

<strong>നിപ്പ എന്ന ഒരു രോഗമില്ല!എല്ലാം മരുന്ന് ലോബിയുടെ തട്ടിപ്പ്,കുപ്രചരണവുമായി ജേക്കബ് വടക്കുംചേരി,വീഡിയോ</strong>നിപ്പ എന്ന ഒരു രോഗമില്ല!എല്ലാം മരുന്ന് ലോബിയുടെ തട്ടിപ്പ്,കുപ്രചരണവുമായി ജേക്കബ് വടക്കുംചേരി,വീഡിയോ

2016 ലും ഇത്തരത്തില്‍ വ്യോമസേനയുടെ എഎന്‍-32 വിമാനം ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായിരുന്നു. അന്ന് 29 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ചെന്നൈയില്‍ നിന്ന് അന്തമാന്‍ നിക്കോബാര്‍ ദ്വീപിലേക്കായിരുന്നു വിമാനം പുറപ്പെട്ടത്. കടലില്‍ തിരച്ചിലുകള്‍ ശക്തമാക്കിയിരുന്നെങ്കിലും വിമാനം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

English summary
An-32 aircraft still missing says IAF officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X