കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തകര്‍ന്നുവീണ ഇന്ത്യന്‍ വ്യോമസേന വിമാനത്തിലെ ആറുപേരുടെ മൃതദേഹള്‍ കണ്ടെടുത്തു

Google Oneindia Malayalam News

ഇറ്റാനഗര്‍: അരുണാചലില്‍ തകര്‍ന്നു വീണ വ്യോമസേനയുടെ എഎന്‍-32 എയര്‍ക്രാഫ്റ്റിലെ ആറുപേരുടെ മൃതദേഹങ്ങളും ഏഴുപേരുടെ പേരുടെ മൃതദേഹാവശിഷ്ടങ്ങളും കണ്ടെടുത്തു. മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 13 പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. കനത്ത മഴയും മൂടല്‍ മഞ്ഞും കാരണം ദുഷ്കരമായ സാഹചര്യത്തിലാണ് മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നത്.

12000 അടി ഉയരത്തില് സ്ഥിതി ചെയ്യുന്ന മലനിരകളില്‍ നിന്നാണ് മൃതദേഹള്‍ കണ്ടെടുത്തതെന്നും മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും ജോര്‍ഹട്ടി വ്യോമസേന ബേസ് ക്യാമ്പിലേക്ക് മാറ്റുമെന്നും വ്യോമസേന അറിയിച്ചു. അപകടത്തിന്‍റെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് വ്യോമസേന തലവൻ എയർ ചീഫ് മാർഷൽ ബിഎസ് ധനോവ വ്യക്തമാക്കിയിട്ടുണ്ട്.

<strong> ഷാനിമോളെ ഇറക്കി അരൂര്‍ പിടിക്കാന്‍ യുഡിഎഫ്: അര് വന്നാലും വിട്ടുകൊടുക്കില്ലെന്നുറപ്പിച്ച് എല്‍ഡിഎഫ്</strong> ഷാനിമോളെ ഇറക്കി അരൂര്‍ പിടിക്കാന്‍ യുഡിഎഫ്: അര് വന്നാലും വിട്ടുകൊടുക്കില്ലെന്നുറപ്പിച്ച് എല്‍ഡിഎഫ്

എഎന്‍-32 വിമാനത്താവളത്തിലുണ്ടായിരുന്ന 13 പേരും മരിച്ചതായി വ്യോമസേന നേരത്തെ സ്ഥിരീകരിച്ചിരുന്നു. തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി സ്ക്വാഡ്രന്‍ ലീഡര്‍ വിനോദ്, കൊല്ലം അഞ്ചല്‍ സ്വദേശി സര്‍ജന്‍റ് അനൂപ് കുമാര്‍, കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി കോര്‍പ്പറല്‍ എന്‍കെ ഷരിന്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മലയാളികള്‍. ജൂണ്‍ 3 നാണ് 13 ആസാമിലെ ജോഹാര്‍ട്ടില്‍ നിന്നും അരുണാചല്‍ പ്രദേശിലെ ഷിയോമി ജില്ലയിലെ മെച്ചുക്കുളയിലേക്ക് പുറപ്പെട്ടെ ഇന്ത്യന്‍ വ്യോമസേന വിമാനം പിന്നീട് കാണതാവുകയായിരുന്നു.

 an32

എട്ടുനാള്‍ നീണ്ട് നിന്ന തിരച്ചിലിനൊടുവില്‍ അരുണാചല്‍ ലിപോ മേഖലയിലെ വനത്തിലായിരുന്നു വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഹെലിക്കോപ്ടറില്‍ നടത്തിയ തിരച്ചിലിലായിരുന്നു വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സാധിച്ചത്. ഹെലിക്കോപ്ടര്‍ ഇറക്കാന്‍ കഴിയാത്തതിനാലും അവശിഷ്ടങ്ങള്‍ കണ്ടെത്തി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു സേനാംഗങ്ങള്‍ക്ക് പ്രദേശത്ത് എത്താന്‍ സാധിച്ചിരുന്നത്.

English summary
IAF AN-32 recovery operation: Six bodies and seven mortal remains have been recovered
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X