കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടിയുണ്ടകൾ തുളച്ച് കയറിയിട്ടും പിൻമാറിയില്ല, ഒടുവിൽ ഭീകരർ വീണു; ഹീറോയായി സേന നായ സൂം

Google Oneindia Malayalam News

സൈന്യവും തീവ്രവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ വെടിയറ്റിട്ടും പിന്തിരിയാതെ സേന നായ സൂം. ഭീകരെ സേന കൊലപ്പെടുത്തും വരെ സൂം സൈന്യത്തിന്റെ ഒപ്പം നിലയുറപ്പിച്ചു. രണ്ട് തവണ വെടിയേറ്റ സൂം ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ കോക്കര്‍നാഗില്‍ ഭീകരർ ഒളിച്ചിരിപ്പുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചിൽ ആരംഭിച്ചത്. പ്രദേശത്തേക്ക് എത്തിയ സൈന്യത്തിനൊപ്പം സൂം ഉണ്ടായിരുന്നു. തുടർന്ന് ഭീകരർ ഒളിച്ചിരിപ്പുണ്ട് എന്ന വിവരം ലഭിച്ച വീട്ടിലേക്ക് സേന സൂമിനെ ആയക്കുകയായിരുന്നു.

zoom

സ്വര്‍ണം ഇടിഞ്ഞുപൊളിഞ്ഞു!! എഴുന്നേല്‍ക്കാനാകാതെ രൂപ... പ്രവാസി അച്ഛാദിന്‍ പ്രതീക്ഷിച്ചതേയില്ല<br>സ്വര്‍ണം ഇടിഞ്ഞുപൊളിഞ്ഞു!! എഴുന്നേല്‍ക്കാനാകാതെ രൂപ... പ്രവാസി അച്ഛാദിന്‍ പ്രതീക്ഷിച്ചതേയില്ല

തുടർന്ന് ഭീകരവാദികളെ തിരിച്ചഞ്ഞറിഞ്ഞ സൂം അവരെ ആക്രമിച്ചു. ഇതിനിടയിലാണ് സൂമിനെ നേരെ ഭീകരർ വെടിയുതിർത്തത്. രണ്ട് തവണ സൂമിന് വെടിയേറ്റു. പക്ഷേ പിന്തിരിയാൻ സൂം തയ്യാറായിരുന്നില്ല. തുടർന്ന് സുരക്ഷ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലി ഗുരുതര പരിക്കേറ്റ സൂം ശ്രീനഗറിലെ സൈന്യത്തിന്റെ മൃഗാശുപത്രിയില്‍ ചികിത്സ തുടരുകയാണ്.

വിദഗ്ധപരിശീലനം നേടിയ നായയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ സൂം. ഭീകരവാദികളെ തിരിച്ചറിയാനും കീഴ്പ്പെടുത്താനും സൂമിന് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടെന്ന് സൈന്യം പറയുന്നു.ദക്ഷിണ കശ്മീരിൽ നടന്ന പല സൈനിക നടപടികളിലും സൂം സൈന്യത്തിനൊപ്പം പങ്കെടുത്തിട്ടുണ്ട്.

കോവിഡിന് പിന്നാലെ വീശിയടിച്ച് ദാരിദ്ര്യം, ലോകത്തെ 80 ശതമാനം ദരിദ്രരും ഇന്ത്യയിലെന്ന് റിപ്പോർട്ട്കോവിഡിന് പിന്നാലെ വീശിയടിച്ച് ദാരിദ്ര്യം, ലോകത്തെ 80 ശതമാനം ദരിദ്രരും ഇന്ത്യയിലെന്ന് റിപ്പോർട്ട്

English summary
An Army assault dog Zoom critically injured during an encounter between security forces and terrorists in Anantnag kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X