കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നമ്മുടെ സര്‍ക്കാരൊക്കെയാണ്.. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം.. കൊള്ളില്ല'; ബിജെപി മന്ത്രിയുടെ ഓഡിയോ പുറത്ത്

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയിലെ സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് പറയുന്ന സംസ്ഥാനത്തെ മന്ത്രിയുടെ ഓഡിയോ ടേപ്പ് പുറത്ത്. നിയമമന്ത്രി ജെ സി മധുസ്വാമിയുമായി ബന്ധപ്പെട്ട ഓഡിയോ റെക്കോര്‍ഡിംഗ് ആണ് പുറത്തായത്. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വരെയുള്ള കാര്യങ്ങള്‍ മാത്രമാണ് ബി ജെ പി കൈകാര്യം ചെയ്യുന്നതെന്നുമാണ് ജെ സി മധുസ്വാമി പറയുന്നത്.

മധുസ്വാമിയും ചന്നപട്ടണ സ്വദേശി ഭാസ്‌കര്‍ എന്ന സാമൂഹിക പ്രവര്‍ത്തകനും തമ്മില്‍ നടത്തിയ സംഭാഷണമാണ് പുറത്തായത്. സര്‍ക്കാരിന്റെ ഭരണകാര്യങ്ങളില്‍ മുതിര്‍ന്ന മന്ത്രിമാര്‍ തമ്മിലുള്ള ഭിന്നതയെ സൂചിപ്പിക്കുന്നതാണ് ഓഡിയോ. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കര്‍ണാടക ഘടകമാണ് ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

'മാനന്തവാടിയില്‍ പഴംപൊരി, ബത്തേരിയില്‍ ബോണ്ട, കല്‍പ്പറ്റയില്‍ പഫ്‌സ്, ഇതാണ് രാഹുലിന്റെ പണി';പരിഹസിച്ച് ഷംസീര്‍'മാനന്തവാടിയില്‍ പഴംപൊരി, ബത്തേരിയില്‍ ബോണ്ട, കല്‍പ്പറ്റയില്‍ പഫ്‌സ്, ഇതാണ് രാഹുലിന്റെ പണി';പരിഹസിച്ച് ഷംസീര്‍

1

Image Credit-J C Madhuswamy Twitter

സര്‍ക്കാര്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നില്ല. സംസ്ഥാനത്തുടനീളമുള്ള കര്‍ഷകര്‍ എടുത്ത 50,000 രൂപയുടെ വായ്പകള്‍ പുതുക്കാന്‍ 1300 രൂപ ആവശ്യപ്പെട്ട് സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥര്‍ എത്തുന്നുവെന്ന് സംഭാഷണത്തില്‍ ഭാസ്‌കര്‍ പരാതിപ്പെടുന്നു. പലിശ അടയ്ക്കാനുള്ള ഫണ്ട് കവര്‍ന്നെടുക്കുകയാണെന്നും അധിക പേയ്മെന്റുകള്‍ ആവശ്യപ്പെടുന്നുണ്ടെന്നും സോമശേഖറിന്റെ (സഹകരണ മന്ത്രി) ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ള കാര്യങ്ങളെല്ലാം എനിക്കറിയാം.

2

അദ്ദേഹം ഒരു നടപടിയും എടുക്കുന്നില്ല. എന്തുചെയ്യാന്‍ കഴിയും? ഓഡിയോ ക്ലിപ്പില്‍ മധുസ്വാമി പറയുന്നു. 'ഞാന്‍ പോലും അധിക ചാര്‍ജുകള്‍ അടയ്ക്കാന്‍ നിര്‍ബന്ധിതനായി. ഇത് കര്‍ഷകര്‍ മാത്രമല്ല. പ്രവര്‍ത്തനക്ഷമമായ ഒരു സര്‍ക്കാരില്ല, മന്ത്രി കൂട്ടിച്ചേര്‍ക്കുന്നു.

3

അതേസമയം തന്റെ വകുപ്പിനെ കുറിച്ചുള്ള ആരോപണം തെറ്റാണെന്ന് സഹകരണ മന്ത്രി എസ് ടി സോമശേഖര്‍ പറഞ്ഞു. തെറ്റ് ചെയ്തതിന് തെളിവുണ്ടെങ്കില്‍ മാത്രമേ ഞങ്ങള്‍ക്ക് എന്തെങ്കിലും നടപടിയെടുക്കാന്‍ കഴിയൂ. അന്വേഷണത്തിന് മുമ്പ് നടപടിയെടുക്കാന്‍ കഴിയില്ല. മന്ത്രി അവകാശപ്പെട്ടതുപോലെ സര്‍ക്കാര്‍ ഇഴഞ്ഞു നീങ്ങുന്നില്ല. ഒരുപക്ഷെ അദ്ദേഹത്തിന്റെ സ്വന്തം വകുപ്പ് ഇഴഞ്ഞുനീങ്ങുകയായിരിക്കാം,'' സോമശേഖര്‍ പറഞ്ഞു.

'അതിജീവിത അന്ന് സഞ്ചരിച്ച വണ്ടി എന്റെ വണ്ടിയെ പാസ് ചെയ്തിരിക്കാം...പക്ഷെ..'; രഞ്ജു രഞ്ജിമാര്‍ പറയുന്നു'അതിജീവിത അന്ന് സഞ്ചരിച്ച വണ്ടി എന്റെ വണ്ടിയെ പാസ് ചെയ്തിരിക്കാം...പക്ഷെ..'; രഞ്ജു രഞ്ജിമാര്‍ പറയുന്നു

4

'മന്ത്രി എന്ന നിലയില്‍ അദ്ദേഹം ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നു. അദ്ദേഹം രാജിവയ്ക്കണം,'' ഹോര്‍ട്ടികള്‍ച്ചര്‍ മന്ത്രിയും സോമശേഖറിന്റെ അടുത്ത അനുയായിയുമായി മുനിരത്ന പറഞ്ഞു. അതേസമയം കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാരിന്റെ കഴിവുകേടിന്റെ ഉദാഹരണമാണ് ഈ സംഭാഷണമെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിമര്‍ശനം.

5

സര്‍ക്കാരിന്റെ അവഗണനയും മന്ത്രിമാരുടെ കഴിവുകേടും കര്‍ഷകരോടുള്ള അനീതിയും മന്ത്രി മധുസ്വാമി വെളിപ്പെടുത്തിയിട്ടുണ്ട്. അഴിമതി മാനേജ്‌മെന്റ് സര്‍വീസ് എന്ന നിലയിലാണ് ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ബൊമ്മൈ സര്‍ക്കാരിന്റെ കഴിവില്ലായ്മയ്ക്കും കര്‍ഷകരോടുള്ള അനീതിക്കും ഇതിലും നല്ല തെളിവില്ല,' കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

ബാര്‍ബി ഡോളിനെ പോലെ ഉണ്ടല്ലോ..; വീണ്ടും ഞെട്ടിച്ച് റായ് ലക്ഷ്മി, വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
ചരിത്രം തിരുത്തിയെഴുതാനുള്ള പരിശ്രമത്തിലാണ് അവര്‍ |*Kerala

English summary
An audio tape of the state minister saying that the government in Karnataka is not working efficiently
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X