ഒന്നോ രണ്ടോ യാത്രക്കാരല്ല; ഈ ഓട്ടോയ്ക്കകത്ത് ഉണ്ടായിരുന്നത് 27 യാത്രക്കാര്‍; വീഡിയോ വൈറല്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഒരു ഓട്ടോറിക്ഷ യാത്രയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. നാലോ അഞ്ചോ ആളുകളൊക്കെ ഓട്ടോയില്‍ പോകുന്നത് സാധാരമാണ്..നമ്മളും അത്തരത്തില്‍ പോയിട്ടും ഉണ്ടാവും. എന്നാല്‍ ഉത്തര്‍പ്രദേശിലെ ഈ ഓട്ടോയില്‍ കയറിയത് ഒന്നോ രണ്ടോ അഞ്ചോ പേരല്ല...27 പേരാണ്..
ഒരു പോലീസുകാരന്‍ ഓട്ടോറിക്ഷ നിര്‍ത്തിയപ്പോഴാണ് ഓട്ടോയ്ക്കകത്ത് 27 യാത്രക്കാരെ കണ്ടത്. പോലീസുകാര്‍ യാത്രക്കാരെ ഓരോന്നായി എണ്ണുന്ന വീഡിയോ വൈറലായിരിക്കുകയാണ്. മധ്യ ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ലാണ് സംഭവം. ഓട്ടോറിക്ഷയില്‍ ആറുപേര്‍ക്ക് കയറാം, എന്നാല്‍ വാഹനം നിര്‍ത്തിയപ്പോള്‍ ഡ്രൈവറെ കൂടാതെ പ്രായമായവരും കുട്ടികളുമടക്കം 27 പേരാണ് ഉണ്ടായത്. വഴിയാത്രക്കാരന്‍ സംഭവത്തിന്റെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

അമിതവേഗത്തിലായിരുന്നു ഓട്ടോറിക്ഷ. പോലീസ് പിന്തുടര്‍ന്നാണ് ഓട്ടോ പിടികൂടിയത്. ഒടുവില്‍ യാത്രക്കാരോട് ഇറങ്ങാന്‍ പോലീസുകാര്‍ ആവശ്യപ്പെട്ടപ്പോള്‍, രണ്ട് ഡസനിലധികം ആളുകള്‍ അതില്‍ നിന്ന് ഇറങ്ങുന്നത് കണ്ട് പോലൂസുകാര്‍ ഞെട്ടിപ്പോയി. ഓട്ടോറിക്ഷ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്...
ഇതിന് മുമ്പ് മറ്റൊരു ഓട്ടോറിക്ഷയുടെ വീഡിയോ വൈറല്‍ ായിരുന്നു. രണ്ട് മാസം മുമ്പായിരുന്നു ഇത്. ഓട്ടയോുടെ മുകളില്‍ പൂന്തോട്ടമുള്ള ഒരു ഓട്ടോറിക്ഷയുടെ വീഡിയോയായിരുന്നു അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഈ ആശയവുമായി എത്തിയ ഡ്രൈവര്‍ ട്വിറ്ററിലും മറ്റ് പ്ലാറ്റ്ഫോമുകളിലും വന്‍ പ്രശംസ നേടുകയും ചെയ്തിരുന്നു. കടുത്ത വേനലില്‍ നിന്ന് രക്ഷ നേടാനായിരുന്നു ഓട്ടോഡ്രൈവര്‍ ഇത്തരമൊരു ആശയം കൊണ്ടുവന്നത്.












Click it and Unblock the Notifications