കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിരിയാണി കിട്ടാന്‍ നേരം വൈകി, പിന്നെ സംഭവിച്ചത്.....

  • By Muralidharan
Google Oneindia Malayalam News

ഹൗറ: ബിരിയാണി കിട്ടാന്‍ നേരം വൈകിയതിനെ തുടര്‍ന്ന് ഒരു കൂട്ടം ആളുകള്‍ ഹോട്ടല്‍ തകര്‍ത്തു. വെള്ളിയാഴ്ച ഹൗറയിലാണ് സംഭവം നടന്നത്. വിശ്വകര്‍മ പൂജയുമായി ബന്ധപ്പെട്ട് 900 തൊഴിലാളികള്‍ക്കാണ് ബിരിയാണിക്കുള്ള കൂപ്പണ്‍ വിതരണം ചെയ്തിരുന്നത്. ബിരിയാണിക്ക് വേണ്ടി തൊഴിലാളികള്‍ കുറേ നേരം ക്യൂവില്‍ നിന്നു. എന്നിട്ടും ബിരിയാണി കിട്ടാതായതോടെയാണ് അടി തുടങ്ങിയത്. അടിയിൽ നാല് ഹോട്ടൽ ജീവനക്കാർക്ക് പരിക്ക് പറ്റിയിട്ടുണ്ട്.

ബക്ര പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള കുപ്പിവെള്ള കമ്പനിയിലെ തൊഴിലാളികളാണ് പ്രശ്‌നമുണ്ടാക്കിയത്. ബിരിയാണി കിട്ടാന്‍ വൈകിയതോടെ ഇവര്‍ ഹോട്ടല്‍ അടിച്ചുതകര്‍ക്കുകയും ഹോട്ടല്‍ ജീവനക്കാരെ കൈയ്യേറ്റം ചെയ്യുകയുമായിരുന്നു. ഹോട്ടല്‍ സാമാനങ്ങള്‍ ഇവര്‍ എടുത്തുകൊണ്ടുപോയതായും പരാതിയുണ്ട്. പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

biryani

കൂപ്പണ്‍ കാണിച്ചാല്‍ ഹോട്ടലില്‍ നിന്നും ബിരിയാണി കിട്ടും എന്നായിരുന്നു ഇവരോട് പറഞ്ഞിരുന്നതത്രെ. എന്നാല്‍ ഏറെ നേരം ക്യൂവില്‍ നിന്നിട്ടും ഇവര്‍ക്ക് ബിരിയാണി കൊടുത്തില്ല എന്നാണ് ആക്ഷേപം. തുടര്‍ന്ന് ഇവര്‍ ഹോട്ടല്‍ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് 8 പേരെ ബക്ര പോലീസ് അറസ്റ്റ് ചെയ്തു.

English summary
An eatery was ransacked and four of its employees were injured allegedly by a group of workers in Howrah.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X