വടിവാളുമായി വന്ന മോഷ്ടാക്കളെ കസേരകൊണ്ട് തുരത്തി വൃദ്ധ ദമ്പതികള്‍; സിനിമയെ വെല്ലും ദൃശ്യങ്ങള്‍ വൈറല്‍
Recommended Video
ചെന്നൈ: ആയുധങ്ങളുമായി എത്തിയ മോഷ്ടാക്കളെ കസേരകൊണ്ട് നേരിട്ട് തുരത്തിയോടിച്ച വൃദ്ധദമ്പതികളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ താരം. തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം. വടിവാള്‍ ഉള്‍പ്പടേയുള്ള ആയുധങ്ങളുമായി എത്തിയ മോഷ്ടാക്കളെ ഷണ്മുഖവേല്, ഭാര്യ സെമാന്തര എന്നിവര്‍ സധൈര്യം നേരിടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഞായറാഴ്ച്ച രാത്രി ഒമ്പതു മണിയോടെ ഷണ്മുഖവേല് വീടിന് പറത്ത് ഇരിക്കുമ്പോഴായിരുന്നു മുഖംമൂടി ധരിച്ച മോഷ്ടാക്കള്‍ ആയുധങ്ങളുമായി എത്തിയത്. പിറകിലൂടെ വന്ന മോഷ്ടാക്കളില്‍ ഒരുവന് കസേരയില്‍ ഇരിക്കുകയായിരുന്ന ഷണ്മുഖവേലിന്റെ കഴുത്തില്‍ തുണിചുറ്റി തൂണില്‍ കെട്ടിയിട്ടു. ബഹളം കേട്ട് വീടിന് പുറത്ത് എത്തിയ സെമാന്തര കയ്യില്‍ കിട്ടിയ സാധനങ്ങള്‍ എടുത്ത് മോഷ്ടാക്കള്‍ക്ക് നേരെ എറിഞ്ഞു.

പിടിവലിക്കിടയില്‍ കെട്ടഴിഞ്ഞതോടെ ഷണ്‍മുഖവേലും കസേര ഉപയോഗിച്ച് മോഷ്ടാക്കളെ നേരിട്ടു. വടിവാളുകൊണ്ട് മോഷ്ടാക്കള്‍ ദമ്പതിമാരെ അക്രമിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒടുവില്‍ പിടിച്ചുനില്‍ക്കാനാവാതെ മോഷ്ടാക്കള്‍ പിന്തിരിയുകയായിരുന്നു. അക്രമത്തില്‍ സെമാന്തരയുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. പിടിവലിക്കിടെ സെമാന്തരയുടെ 33 ഗ്രാം തൂക്കമുള്ള മാല മോഷ്ടാക്കള്‍ കൈക്കലാക്കിയാതിയി പോലീസ് പറഞ്ഞു. മോഷ്ടാക്കള്‍ക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
#WATCH Tamil Nadu: An elderly couple fight off two armed robbers who barged into the entrance of their house & tried to strangle the man, in Tirunelveli. The incident took place on the night of August 11. (date and time mentioned on the CCTV footage is incorrect) pic.twitter.com/zsPwduW916
— ANI (@ANI) August 13, 2019
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications