കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടിവാളുമായി വന്ന മോഷ്ടാക്കളെ കസേരകൊണ്ട് തുരത്തി വൃദ്ധ ദമ്പതികള്‍; സിനിമയെ വെല്ലും ദൃശ്യങ്ങള്‍ വൈറല്‍

Google Oneindia Malayalam News

Recommended Video

cmsvideo
രാത്രി വന്ന കൊള്ളക്കാരെ തുരത്തി ഓടിക്കുന്ന വൃദ്ധദമ്പതികൾ | Oneindia Malayalam

ചെന്നൈ: ആയുധങ്ങളുമായി എത്തിയ മോഷ്ടാക്കളെ കസേരകൊണ്ട് നേരിട്ട് തുരത്തിയോടിച്ച വൃദ്ധദമ്പതികളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ താരം. തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം. വടിവാള്‍ ഉള്‍പ്പടേയുള്ള ആയുധങ്ങളുമായി എത്തിയ മോഷ്ടാക്കളെ ഷണ്‍മുഖവേല്‍, ഭാര്യ സെമാന്തര എന്നിവര്‍ സധൈര്യം നേരിടുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മൃതദേഹങ്ങളും, കവറിൽ ആക്കിയ തലകളും കിട്ടിയാൽ എന്തു ചെയ്യും ഡോക്ടറേ..; കവളപ്പാറയിലെ അനുഭവം -കുറിപ്പ്മൃതദേഹങ്ങളും, കവറിൽ ആക്കിയ തലകളും കിട്ടിയാൽ എന്തു ചെയ്യും ഡോക്ടറേ..; കവളപ്പാറയിലെ അനുഭവം -കുറിപ്പ്

ഞായറാഴ്ച്ച രാത്രി ഒമ്പതു മണിയോടെ ഷണ്‍മുഖവേല്‍ വീടിന് പറത്ത് ഇരിക്കുമ്പോഴായിരുന്നു മുഖംമൂടി ധരിച്ച മോഷ്ടാക്കള്‍ ആയുധങ്ങളുമായി എത്തിയത്. പിറകിലൂടെ വന്ന മോഷ്ടാക്കളില്‍ ഒരുവന്‍ കസേരയില്‍ ഇരിക്കുകയായിരുന്ന ഷണ്‍മുഖവേലിന്‍റെ കഴുത്തില്‍ തുണിചുറ്റി തൂണില്‍ കെട്ടിയിട്ടു. ബഹളം കേട്ട് വീടിന് പുറത്ത് എത്തിയ സെമാന്തര കയ്യില്‍ കിട്ടിയ സാധനങ്ങള്‍ എടുത്ത് മോഷ്ടാക്കള്‍ക്ക് നേരെ എറിഞ്ഞു.

armed-robbers

പിടിവലിക്കിടയില്‍ കെട്ടഴിഞ്ഞതോടെ ഷണ്‍മുഖവേലും കസേര ഉപയോഗിച്ച് മോഷ്ടാക്കളെ നേരിട്ടു. വടിവാളുകൊണ്ട് മോഷ്ടാക്കള്‍ ദമ്പതിമാരെ അക്രമിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒടുവില്‍ പിടിച്ചുനില്‍ക്കാനാവാതെ മോഷ്ടാക്കള്‍ പിന്തിരിയുകയായിരുന്നു. അക്രമത്തില്‍ സെമാന്തരയുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. പിടിവലിക്കിടെ സെമാന്തരയുടെ 33 ഗ്രാം തൂക്കമുള്ള മാല മോഷ്ടാക്കള്‍ കൈക്കലാക്കിയാതിയി പോലീസ് പറഞ്ഞു. മോഷ്ടാക്കള്‍ക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

തിരിച്ചുവരുമെന്ന വാക്ക് പാലിച്ച് പ്രിയങ്ക: സോന്‍ഭദ്രയിലെ കോണ്‍ഗ്രസ് ഇടപെടലില്‍ ബിജെപിയില്‍ ആശങ്കതിരിച്ചുവരുമെന്ന വാക്ക് പാലിച്ച് പ്രിയങ്ക: സോന്‍ഭദ്രയിലെ കോണ്‍ഗ്രസ് ഇടപെടലില്‍ ബിജെപിയില്‍ ആശങ്ക

English summary
An elderly couple fight off two armed robbers-viral video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X