ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു
ദില്ലി: ജമ്മുകശ്മീരില ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍. മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഇന്നലെ രാത്രി തന്നെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് പ്രകോപനം തുടരുന്നുണ്ട്.
ഷോപ്പിയാനയിലെ അമിഷ്‌പോരയിലാണ് ഏറ്റമുട്ടല്‍ നടന്നത്. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി സുരക്ഷാ സേന ചില ഗ്രാമങ്ങള്‍ വളഞ്ഞിരുന്നു. മേഖലയില്‍ സുരക്ഷാ സൈന്യത്തിന്റെ തിരച്ചില്‍ തുടരുകയാണ്. വിവിധ മേഖലയില്‍ സുരക്ഷാ ശേഖരം പൊലീസും സുരക്ഷാന്വേഷണ സേനയും ശക്തമാക്കിയിട്ടുണ്ട്.

Recommended Video
Narendra modi's wrong decisions which destroyed India's GDP | Oneindia Malayalam
ഇന്നലെ ശ്രീനഗറിലെത്തിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നു. ഇന്നലെ രാത്രി പൂഞ്ചില്‍ പാക്കിസ്ഥാന്‍ സേന ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പ് നടത്തിയിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.












Click it and Unblock the Notifications