സംഭവ ബഹുലമായ 2025; ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത്
സംഭവ ബഹുലമായിരുന്നു 2025. നിർണായക രാഷ്ട്രീയ കാര്യങ്ങൾ മുതൽ നാടിനെ നടുക്കിയ ദുരന്തങ്ങൾ ഉൾപ്പെടെ കടന്നുപോയ വർഷം. ഇവയിൽ ഏതൊക്കെയാണ് ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞത്? വിശദമായി തന്നെ നോക്കാം
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിന് തിരികൊളുത്തിയ പഹൽഗാം ആക്രമണം തന്നെയാണ് ഇന്ത്യക്കാർ ഗൂഗിളിൽതിരഞ്ഞ പ്രധാന സംഭവം. 26 വിനോദസഞ്ചാരികളെയാണ് ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം പിന്നീട് പാക് കേന്ദ്രമായ പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ദ് റസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തു. ഇതിന് പിന്നാലെയാണ് ഭീകരവാദത്തിന് വളംവെച്ച് കൊടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പാക്കിസ്ഥാനെതിരെ ഇന്ത്യ നടപടി കടുപ്പിച്ചത്. പഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ "ഓപ്പറേഷൻ സിന്ദൂർ" എന്ന പേരിൽ സൈനിക നടപടി നടത്തി തിരിച്ചടിച്ചിരുന്നു.

മഹാകുംഭമേള ദുരന്തം-കുംഭമേളയ്ക്കിടെ ജനുവരി 28 നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേരാണ് കൊല്ലപ്പെട്ടത്. നൂറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബോളിവുഡ് ഇതിഹാസം ധർമ്മേന്ദ്രയുടെ വിയോഗം-ഹിന്ദി സിനിമയുടെ തലമുറകളെ രൂപപ്പെടുത്തിയ അസാധാരണ ജീവിതത്തിനും കരിയറിനും തിരശ്ശീല വർഷം കൂടിയായിരുന്നു 2025. നവംബർ 24-ന് മുംബൈയിലെ വസതിയിൽ വെച്ചാണ് അദ്ദേഹം മരണപ്പെട്ടത്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ബിഹാർ തിരഞ്ഞെടുപ്പ് ഫലം-ബി.ജെ.പിയുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നതായിരുന്നു ഈ വർഷത്തെ തിരഞ്ഞെടുപ്പ് ഫലം. പ്രതിപക്ഷത്തിൻ്റെ വോട്ട് ചോരി ആരോപണങ്ങളെയെല്ലാം തള്ളി ബിഹാർ വീണ്ടും എൻഡിഎയെ തിരഞ്ഞെടുത്തു. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കണക്കുകളിൽ ബിഹാറിനുള്ള പ്രാധാന്യം ഈ വിധി അടിവരയിട്ടു.
ഡൽഹി തിരഞ്ഞെടുപ്പ് ഫലം-27 വർഷത്തിന് ശേഷമാണ് ഡൽഹി ഭരണം ബി.ജെ.പിയുടെ കൈകളിലെത്തിയത്. ഭരണകക്ഷിയായ എഎപി കനത്ത പരാജയം രുചിച്ചു.കഴിഞ്ഞ തവണ 62 സീറ്റുകളുമായി മികച്ച വിജയം കൈവരിച്ച എഎപി 23 സീറ്റുകളിലേക്കു ഒതുങ്ങിയപ്പോൾ
ബിജെപി 47 സീറ്റുകളുമായി വൻ വിജയമാണ് കൈവരിച്ചത്.
കർഷക രജിസ്ട്രി
കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ അഗ്രികൾച്ചർ മിഷന് കീഴിൽ നടപ്പിലാക്കിയ പദ്ധതി കർഷകരുടെ അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡാറ്റാ ബേസ് ആണ്.
ഷെഫാലി ജായുടെ മരണം-ആരാധകരെ ഞെട്ടിപ്പിച്ച വിയോഗമായിരുന്നു ഷെഫാലിയുടേത്.യുവത്വം നിലനിർത്തുന്നതിനുള്ള ചികിത്സയുടെ ഭാഗമായുള്ള മരുന്നിന്റെ ഉപയോഗമാണ് 42 കാരിയായ നടിയുടെ മരണത്തിന് കാരണമായതെന്നാണ് സംശയം.
ഇൻഡിഗോ യാത്ര പ്രതിസന്ധിയും അഹമ്മദാബാദ് വിമാന ദുരന്തവുമാണ് ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ മറ്റ് സംഭവങ്ങൾ.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications