ദല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനം? വലിയ ശബ്ദം കേട്ടെന്ന് അധികൃതര്‍
ന്യൂദല്‍ഹി: ദല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ എംബസിക്ക് പിന്നിലെ ആളൊഴിഞ്ഞ പ്ലോട്ടില്‍ നിന്ന സ്‌ഫോടന ശബ്ദം കേട്ടു എന്നാണ് എംബസി അധികൃതര്‍ പറയുന്നത്. ദല്‍ഹി പൊലീസും സുരക്ഷാ സംഘവും സ്ഥിതിഗതികള്‍ പരിശോധിച്ച് വരികയാണെന്ന് എംബസി വക്താവ് പറഞ്ഞു. അതേസമയയം സ്ഥലത്ത് സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ദല്‍ഹി അഗ്‌നിശമനസേനാ മേധാവി പറഞ്ഞു.
എന്‍ഐഎ സംഭവസ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. വൈകീട്ട് അഞ്ച് മണിയോടെ സ്‌ഫോടന ശബ്ദം കേട്ടു എന്നാണ് എംബസി അധികൃതര്‍ അവകാശപ്പെടുന്നത്. വൈകുന്നേരം ആറ് മണിയോടെ ദല്‍ഹി ഫയര്‍ സര്‍വീസിലേക്ക് അജ്ഞാതര്‍ വിളിച്ച കോളിലാണ് സ്ഫോടനം റിപ്പോര്‍ട്ട് ചെയ്തത് എന്നും വിവരമുണ്ട്.

'വൈകിട്ട് 5 മണിയോടെയാണ് ഇത് സംഭവിച്ചത്, ഞാന്‍ എന്റെ ഡ്യൂട്ടിയിലായിരുന്നു, ഒരു വലിയ ശബ്ദം കേട്ടു, ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ ഒരു മരത്തിന്റെ മുകളില്‍ നിന്ന് പുക ഉയരുന്നത് ഞാന്‍ കണ്ടു, അതാണ് ഞാന്‍ കണ്ടത് ... പോലീസ് എന്റെ മൊഴി എടുത്തിട്ടുണ്ട്. ', സംഭവത്തിന്റെ ദൃക്‌സാക്ഷി എന്ന് അവകാശപ്പെടുന്നൊരാള്‍ എഎന്‍ഐയോട് പറഞ്ഞു. ഇയാള്‍ എംബസിയിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് എന്നാണ് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട് എന്ന് ദല്‍ഹി പൊലീസ് അറിയിച്ചു.
അതേസമയം നേരത്തെ ആര്‍ ബി ഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക് എന്നിവയുടെ ഓഫീസുകള്‍ ആക്രമിക്കുമെന്ന് റിസര്‍വ് ബാങ്കിന് ഭീഷണി ഇമെയില്‍ ലഭിച്ചതായി മുംബൈ പൊലീസ് അറിയിച്ചിരുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം അയച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് മുംബൈയിലെ 11 സ്ഥലങ്ങളിലായി 11 ബോംബ് ആക്രമണങ്ങള്‍ ഉണ്ടാകുമെന്നാണ് മെയില്‍ ഭീഷണി. തപാലില്‍ പറഞ്ഞ സ്ഥലങ്ങളിലെല്ലാം പോയി അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് മുംബൈ പൊലീസ് പറഞ്ഞു. ഇമെയില്‍ വിലാസത്തില്‍ 'ഖിലാഫത്ത് ഇന്ത്യ' എന്ന ഉപയോക്തൃനാമമുണ്ടായിരുന്നു. 'ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി'യില്‍ നിര്‍മ്മല സീതാരാമനും ശക്തികാന്ത ദാസും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് മെയില്‍ അവകാശപ്പെടുന്നത്.


Click it and Unblock the Notifications