India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശെഡാ മിന്നൽ മുരളിയോ? കണ്ണടച്ച് തുറന്നാൽ കയ്യിൽ ടിക്കറ്റ്; റെയില്‍വേ ഉദ്യോഗസ്ഥന്റെ വീഡിയോ വൈറൽ

Google Oneindia Malayalam News

ഒരു ട്രെയിൻ ടിക്കറ്റ് ഒക്കെ ഇത്ര പെട്ടെന്ന് വെന്‍ഡിങ് മിഷനിലൂടെ എടുക്കുവാൻ കഴിയുമോ? കണ്ടു നിൽക്കുന്നവരുടെ ചോദ്യമാണിത്. എന്നാൽ, ട്രെയിൻ ടിക്കറ്റ് വെന്‍ഡിങ് മിഷനിലൂടെ നിമിഷ നേരം കൊണ്ട് എടുത്തു തരുന്ന ഒരു ഇന്ത്യൻ റെയിൽവേ ജീവനക്കാരനുണ്ട്.

ഇദ്ദേഹമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കണ്ണടച്ച് തുറക്കുന്നതിനു മുൻപ് ടിക്കറ്റ് കിട്ടും. ഈ വേറിട്ട റെയിൽവേ ജീവനക്കാരൻ ഏതു സംസ്ഥാനത്ത് നിന്നുള്ള ഉദ്യോഗസ്ഥൻ ആണെന്ന് പോലും അറിയില്ല. ടിക്കറ്റ് തരുന്ന വെന്‍ഡിങ് മിഷനെ കുറിച്ച് നല്ല ബോധ്യമുണ്ട് ഇദ്ദേഹത്തിന്. വർഷങ്ങളായി ഈ മേഖലയിൽ തന്നെയാണ് ജോലി.

ചെന്നൈ, മുംബൈ, ബാംഗ്ലൂർ എന്നീ തിരക്കേറിയ നഗരത്തിലേക്ക് പോകാൻ മിക്ക യാത്രക്കാരും ആശ്രയിക്കുന്നത് ലോക്കൽ ട്രെയിനുകളെ തന്നെയാണ്. സ്കൂളുകളിലേക്കും കോളേജുകളിലേക്കും ഓടി എത്താൻ വിദ്യാർത്ഥികൾ ആശ്രയിക്കുന്നതും ലോക്കൽ ട്രെയിനുകളെ തന്നെ.

ഇതൊക്കെ ചെന്നൈ , ബാംഗ്ലൂർ, മുംബൈ എന്നീ നഗരത്തിലെ പ്രധാന കാഴ്ചകളാണ്. തിരക്കുകളിലൂടെ ജീവിതെ മുന്നോട്ട് പോകുന്ന മനുഷ്യൻ ഇന്ന് വേറിട്ട കാഴ്ചയാവുകയാണ്. നിമിഷ നേരങ്ങൾ കൊണ്ടാണ് ഈ ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥൻ തന്റെ കൈകൾ ഉപയോഗിച്ച് വെന്‍ഡിങ് മിഷനിലൂടെ ടിക്കറ്റ് അടിച്ച് യാത്രക്കാർക്ക് കൊടുക്കുന്നത്.

ഈ വേഗതയുടെ വീഡിയോ ഇന്ന് സോഷ്യൽ മീഡിയയിൽ ട്രെൻഡിംങ് ആണ്. യാത്രക്കാർക്ക് ഇദ്ദേഹം ടിക്കറ്റ് നൽകാൻ എടുക്കുന്ന സമയം എത്രയാണെന്ന് പോലും നിശ്ചയിക്കാൻ കഴിയില്ല. ശരിക്കും പറഞ്ഞാൽ ഒരു സെക്കൻഡ് എങ്കിലും ഇദ്ദേഹം ടിക്കറ്റ് എടുക്കുന്നതിലേക്ക് വേണ്ടി എടുക്കുന്നുണ്ടോ എന്ന് ആലോചിക്കേണ്ട ഒന്നാണ്.

ഒരു തരത്തിൽ പറഞ്ഞാൽ മിന്നൽ ഹീറോ എന്ന് വേണമെങ്കിൽ പറയാം. ടിക്കറ്റ് വെന്‍ഡിങ് മിഷനിലൂടെ കുറിച്ച് മികച്ച ധാരണയുള്ളതിനാൽ ആകും ഈ സ്പീഡ്. സമാന മേഖലയിൽ നിരവധി കൊല്ലങ്ങളായി ജോലി അനുഷ്ഠിക്കുന്നത് കൊണ്ടായിരിക്കാം ഇദ്ദേഹത്തിന് ഈ കഴിവ് ആർജിക്കാൻ സാധിച്ചത്. ടിക്കറ്റ് എടുക്കാൻ വരുന്ന യാത്രക്കാരോട് ഇദ്ദേഹം വളരെ മികച്ച സമീപനത്തോടെയാണ് സംസാരിക്കുക.

ഇക്കാര്യങ്ങൾ ഈ വൈറലായ വീഡിയോയിലൂടെ കാണാൻ സാധിക്കും. ഉടൻ തന്നെ ട്രെയിനിൽ യാത്ര ചെയ്യാൻ പോകുന്ന സ്ഥലത്തിന്റെ പേര് പറയണം. അത്രയ്ക്ക് സ്പീഡാണ് പുള്ളിക്കാരന്. വിശദാംശങ്ങൾ ചോദിച്ചറിഞ്ഞാൽ ഉടൻ തന്നെ മെഷീനിലേക്ക് കൈപോകും. പിന്നെ ദാ ടിക്കറ്റ് എന്ന് മാത്രം പറയും. അടിച്ചു കഴിഞ്ഞു ആ ടിക്കറ്റ് കിട്ടുന്നതിന് മുൻപ് തന്നെ അടുത്ത യാത്രക്കാരന്റെ സ്ഥലവും ചോദിച്ചു വയ്ക്കും.

ഇപ്പോൾ ഒരു വലിയ അത്ഭുതമായി മാറിയിരിക്കുകയാണ് ടിക്കറ്റ് എടുക്കാൻ വരുന്ന യാത്രക്കാർക്ക് ഈ റെയിൽവേ ഉദ്യോഗസ്ഥൻ. കണ്ടു നിന്ന് ഞെട്ടിപ്പോയ പലരും ഉണ്ട്. റെയിൽവേ ടിക്കറ്റിന് വേണ്ടി ഒരുപാട് നീണ്ട ക്യൂവിൽ നിൽക്കാനൊന്നും ആർക്കും താല്പര്യം ഇല്ലാത്ത കാര്യമാണ്.

നിനക്കൊന്നും അത്ര ഫാഷൻ വേണ്ട! ഫ്രീക്കന്മാരുടെ ഒരു മേക്കപ്പെ...; സ്കൂൾ വളപ്പില്‍ കൂട്ട മുടിവെട്ടല്‍നിനക്കൊന്നും അത്ര ഫാഷൻ വേണ്ട! ഫ്രീക്കന്മാരുടെ ഒരു മേക്കപ്പെ...; സ്കൂൾ വളപ്പില്‍ കൂട്ട മുടിവെട്ടല്‍

പ്രത്യേകിച്ചും ഒരു തിരക്കേറിയ നഗരത്തിൽ. അതിനാൽ തന്നെ ഈ മനുഷ്യനിന്റെ ജോലിയിലെ വേഗത കണ്ട് നിരവധി ആളുകൾ അഭിനന്ദിച്ചിട്ടുണ്ട്. അതേസമയം , വൈറലായ വീഡിയോയ്ക്ക് പിന്നാലെ മികച്ച പ്രതികരണങ്ങളും ഈ ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥനെ തേടിയെത്തി.

ദേ ഇങ്ങോട്ട് നോക്കിയെ; നടി മീരാനന്ദൻ അല്ലെ?; ഈ ചിത്രം വൈറൽ

ശക്തവും കൃത്യതയോടെയും ഉള്ള പ്രവർത്തനത്തിലൂടെ,,, കാലങ്ങളായി സ്വന്തമാക്കിയ കഴിവ്,, യാത്രക്കാരുടെ സമയം ലാഭിച്ചു. മനുഷ്യനും യന്ത്രവും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് വൈറലായ വീഡിയോയ്ക്ക് പിന്നാലെ ഉണ്ടായത്. ഇപ്പോൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന വേറിട്ട വൈറൽ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

cmsvideo
  കേരളത്തില്‍ കാര്യങ്ങള്‍ കൈവിട്ടു, രണ്ടും കല്‍പ്പിച്ച് അണികള്‍

  വീഡിയോ കാണാം.

  English summary
  An Indian Railways employee who sells train tickets fastly through a vending mission has gone viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X