കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയോട് 'മധുരപ്രതികാരം' ചെയ്യാന്‍ മോദി; പ്രസിഡന്റിനെ വാരണാസിയിലേക്ക് വിളിക്കും

Google Oneindia Malayalam News

ദില്ലി: ഇന്ത്യ-ചൈന അനൗപചാരിക ഉച്ചകോടി വാരണാസിയില്‍ വച്ച് നടത്താന്‍ ആലോചന. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങും പങ്കെടുക്കുന്ന കൂടിക്കാഴ്ചയ്ക്കാണ് മോദിയുടെ മണ്ഡലമായ വാരണാസി സാക്ഷ്യം വഹിക്കുക. ഒക്ടോബര്‍ 11നാണ് ഉച്ചകോടിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. അനുകൂലമായി പ്രതികരിക്കുമെന്ന് ചൈനീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

India

കഴിഞ്ഞ വര്‍ഷമാണ് ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ പങ്കെടുത്ത ആദ്യ ഉച്ചകോടി നടന്നത്. ചൈനയിലെ ഹുബി പ്രവിശ്യയിലെ വുഹാനിലായിരുന്നു ഉച്ചകോടി. ഇരുനേതാക്കളും രണ്ടുദിവസം അവിടെ ചെലവഴിച്ചു. കായലോരത്തെ അതിഥി മന്ദിരത്തില്‍ ഇരുനേതാക്കളും 10 മണിക്കൂറോളമാണ് അന്ന് ചര്‍ച്ച നടത്തിയത്.

ഈ സാഹചര്യത്തിലാണ് മോദി ചൈനീസ് പ്രസിഡന്റിനെ വാരണാസിയിലേക്ക് ക്ഷണിക്കുന്നത്. രണ്ടുദിവസം ഇരു നേതാക്കളും ഇവിടെ ഒത്തുചേരും. അതിഗംഭീര വിരുന്ന് നല്‍കാനാണ് മോദിയുടെ ആലോചന.

രാഹുല്‍ രഹസ്യനീക്കം തുടങ്ങി; മുഴുവന്‍ കോണ്‍ഗ്രസ് മന്ത്രിമാരെയും മാറ്റും, 15 ദിവസം സമയംരാഹുല്‍ രഹസ്യനീക്കം തുടങ്ങി; മുഴുവന്‍ കോണ്‍ഗ്രസ് മന്ത്രിമാരെയും മാറ്റും, 15 ദിവസം സമയം

മുമ്പ് ബ്രിക്‌സ് ഉച്ചകോടി ചൈന സംഘടിപ്പിച്ചത് സിയാമെനിലായിരുന്നു. ചൈനീസ് പ്രസിഡന്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാരവാഹി ആയിരുന്ന സ്ഥലമാണ് സിയാമെന്‍. അതേ ഒരു സാഹചര്യമാണ് മോദി ഇപ്പോള്‍ ഒരുക്കുന്നത്. മോദി തന്റെ തട്ടകത്തിലേക്ക് ചൈനീസ് പ്രസിഡന്റിനെ വിളിക്കുകയാണ്.

2014 സപ്തംബറില്‍ മോദി ചൈനീസ് പ്രസിഡന്റിനെ ക്ഷണിച്ചത് ഗുജറാത്തിലെ അഹ്മദാബാദിലേക്കായിരുന്നു. 2015ല്‍ ചൈനീസ് പ്രസിഡന്റ് മോദിയെ ക്ഷണിച്ചത് ഷാന്‍സി പ്രവിശ്യയിലെ സിയാനിലേക്കും. അടുത്ത മാസം കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിഷ്‌കെക്കില്‍ എസ്‌സിഒ രാജ്യങ്ങളുടെ യോഗം നടക്കുന്നുണ്ട്. അവിടെ വച്ച് മോദിയും ജിന്‍പിങും വാരണാസി ഉച്ചകോടിയുടെ കാര്യത്തില്‍ ധാരണയിലെത്തുമെന്നാണ് വിവരം.

English summary
An informal summit with China to be held in Varanasi this October
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X