Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമുഖ നടന്റെ പിതാവിന്റെ ഫോണില്‍ അശ്ലീല വീഡിയോ കോള്‍; പണവും നഷ്ടമായി, ഒടുവില്‍ സംഭവിച്ചത്

മുംബൈ: ഇന്ത്യയുടെ പല ഭാഗത്ത് നിന്നും അശ്ലീല വീഡിയോ കോളിലൂടെ പണം തട്ടുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കേരളത്തിലും ഇത്തരം സംഭവങ്ങള്‍ ഒരുപാട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വാട്‌സാപ്പ് പോലുള്ള ആപ്പുകളിലൂടെ അശ്ലീല വീഡിയോ കോള്‍ ചെയ്ത് അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇത്തരം സംഘങ്ങള്‍ പണം തട്ടുന്നത്. പലരും ഈ കെണിയില്‍ അറിയാതെ അകപ്പെട്ടു പോയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ മുംബൈയിലും സമാനമായ സംഭവം നടന്നിരിക്കുകയാണ്.

1

ഹിന്ദിയിലെ ഒരു പ്രമുഖ നടന്റെ പിതാവിനെ തേടിയാണ് ആ കോള്‍ എത്തിയത്. വീട്ടിലിരിക്കുന്ന സമയത്താണ് പിതാവിനെ തേടി ഈ കോള്‍ എത്തിയത്. ഒരു സ്ത്രീയായിരുന്നു അപ്പുറത്തുണ്ടായിരുന്നത്. ലൈംഗിക കാര്യങ്ങള്‍ മാത്രമായിരുന്നു ആ സ്ത്രീ സംസാരിച്ചുകൊണ്ടിരുന്നത്. പിന്നാലെ തന്നെ അദ്ദേഹം കോള്‍ കട്ട് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ ഞെട്ടിച്ചുകൊണ്ട് ഒരു സന്ദേശം ഫോണിലേക്ക് എത്തിയത്.

2

താനുമായുള്ള വീഡിയോ കോളിന്റെ സ്‌ക്രീന്‍ റെക്കോര്‍ഡ് വീഡിയോയായിരുന്നു അത്. പിന്നാലെ ഈ നമ്പര്‍ ബ്ലോക്ക് ചെയ്തുവെങ്കിലും പല നമ്പറില്‍ നിന്നായി കോള്‍ വന്നു. പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഭീഷണി സന്ദേശമായിരുന്നു അത്. അങ്ങനെ പല പേരുകളിലായി ഇദ്ദേഹത്തില്‍ നിന്നും സംഘം പണം തട്ടിയെടുക്കാന്‍ തുടങ്ങി. ഇതുവരെ 89,000 രൂപയാണ് അദ്ദേഹത്തില്‍ നിന്നും അഞ്ജാത സംഘം തട്ടിയെടുത്തത്.

3

വെര്‍സാവോ പൊലീസാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ടെലിവിഷന്‍ സീരിയലിലൂടെ അഭിനയ രംഗത്തേക്ക് എത്തി പിന്നീട് നിരവധി സിനിമകളിലൂടെ പ്രശസ്തനായ നടന്റെ പിതാവാണ് ഈ അജ്ഞാത സംഘത്തിന്റെ കെണിയില്‍പ്പെട്ടത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത സമാന കേസുകളില്‍ സ്വീകരിച്ച അതേ രീതി തന്നെയാണ് തട്ടിപ്പ് സംഘം ഇവിടെ ഉപയോഗിച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

4

ഇക്കഴിഞ്ഞ ജനുവരി 12ന് ആണ് സംഭവം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. സ്ത്രീയുടെ വീഡിയോ കോളാണ് ആദ്യം വന്നത്. അവര്‍ ലൈംഗിക കാര്യങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ താന്‍ ഫോണ്‍ കട്ട് ചെയ്‌തെന്ന് അദ്ദേഹം പറയുന്നു. പിന്നാലെ തന്നെ അതേ നമ്പറില്‍ നിന്ന് ഒരു അശ്ലീല വീഡിയോ വന്നു.

5

എന്നാല്‍ ആ നമ്പര്‍ ബ്ലോക്ക് ചെയ്തു. ഇതിന് പിന്നാലെ മറ്റൊരു നമ്പറില്‍ നിന്ന് തട്ടിപ്പ് സംഘത്തിന്റെ കോള്‍ വന്നു. പൊലീസ് ഇന്‍സ്‌പെക്ടറാണ് സംസാരിക്കുന്നത് ഒരു സ്ത്രീയോട് അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതി ലഭിച്ചിട്ടുണ്ട്. ഈ യുവതി വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തതായും ഇയാള്‍ പറഞ്ഞു.

6

ഈ വീഡിയോ യൂട്യൂബില്‍ നിന്ന് ഒഴിവാക്കാനാകുമെന്നും അതിന് വേണ്ടി പണം നല്‍കണമെന്നുമാണ് ഇയാള്‍ ആവശ്യപ്പെട്ടത്. അങ്ങനെ ഈ ചെറിയ സമയം കൊണ്ട് 89000 രൂപയാണ് ഈ സംഘം അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്തത്. സംഭവത്തെ കുറിച്ച് നടനായ മകനോടും ഭാര്യയോടും കാര്യം പറഞ്ഞു. ഉടന്‍ തന്നെ അദ്ദേഹവും ഭാര്യയും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

7

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് പൊലീസ് അറിയിച്ചത്. എന്നാല്‍ തട്ടിപ്പ് സംഘങ്ങളെ കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇത്തരം സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

8

പലപ്പോഴും ഇത്തരം സംഘങ്ങളെ പിടികൂടാന്‍ സാധിക്കാറില്ല. പരിചയമില്ലാത്ത നമ്പറില്‍ നിന്നുള്ള വീഡിയോ കോളുകള്‍ യാതൊരു കാരണമവശാലും എടുക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പലരും മാനനഷ്ടം പേടിച്ച് ഇത്തരം കാര്യങ്ങള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല. ലക്ഷക്കണക്കിന് രൂപ വരെ തട്ടിയെടുത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+