കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത് നിങ്ങൾക്കു വേണ്ടി... വിശാലിന്റെ കത്ത് പുറത്ത്

താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രേരണ കൊണ്ടല്ലെന്നു പറഞ്ഞാണ് താരം കത്ത് ആരംഭിക്കുന്നത്

  • By Ankitha
Google Oneindia Malayalam News

ചെന്നൈ: ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാടകീയ മൂഹൂര്‍ത്തങ്ങളാണ് ദിനംപ്രതി തമിഴ്‌നാട്ടില്‍ അരങ്ങേറുകയാണ്. ആര്‍കെ നഗറില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഒരുങ്ങിയ നടന്‍ വിശാലിന്റെ തിരഞ്ഞെടുപ്പ് പത്രിക തള്ളിയതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായത്.

visal

 യുഎന്നിന് ഇസ്രയേലിനോട് വൈര്യം കലർന്ന മനോഭാവം; ഐക്യരാഷ്ട്രസഭയ്ക്കെതിരെ ആഞ്ഞടിച്ച് യുഎസ് യുഎന്നിന് ഇസ്രയേലിനോട് വൈര്യം കലർന്ന മനോഭാവം; ഐക്യരാഷ്ട്രസഭയ്ക്കെതിരെ ആഞ്ഞടിച്ച് യുഎസ്

നാമനിര്‍ദേശ പത്രിക തള്ളിയതിന്റെ പശ്ചാത്തലത്തില്‍ ജനങ്ങൾക്ക് വിശാല്‍ തുറന്ന കത്തെഴുതിയിരിക്കുകയാണ്. താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രേരണ കൊണ്ടല്ലെന്നു പറഞ്ഞാണ് താരം കത്ത് ആരംഭിക്കുന്നത്. തമിഴ് ജനതയെ സേവിക്കാനുള്ള ആഗ്രഹം കൊണ്ടാണ് താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. തന്റെ നാമനിര്‍ദേശപ്പത്രിക തള്ളി സംഭവം സത്യത്തിനും നീതിക്കും നിരക്കാത്തതാണെന്നു വിശാല്‍ കത്തില്‍ പറയുന്നുണ്ട്.

പ്രധാന്യം ജനങ്ങളുടെ ജീവിതത്തിന്

പ്രധാന്യം ജനങ്ങളുടെ ജീവിതത്തിന്

ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിനെക്കാള്‍ പ്രധാന്യം കൊടുക്കേണ്ടത് കന്യാകുമാരിയില്‍ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനാണ്. അതില്‍ വേണം സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തോണ്ടത്. മത്സ്യത്തൊഴിലാളികളെ വീടുകളില്‍ തിരിച്ചെത്തിക്കാനുളള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാമെന്നും താരം കത്തില്‍ പറയുന്നുണ്ട്.

ജനങ്ങളോട് നന്ദി മാത്രം

ജനങ്ങളോട് നന്ദി മാത്രം

ആര്‍കെ നഗറിലെ ജനങ്ങളോട് നന്ദി മാത്രമേയുളളുവെന്നും താരം കത്തില്‍ പറയുന്നുണ്ട്. തനിക്കൊപ്പം നിന്ന ഒരോർത്തരോടും പേരു പറഞ്ഞാണ് താരം കത്തിലൂടെ നന്ദി അറിയിച്ചത്.താന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുവെന്നും . രാഷ്ട്രീയത്തിലേയ്ക്ക് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരുമെന്നും വിശാല്‍ പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.

 വിശാലിന്റെ പത്രിക തള്ളാനുള്ള കാരണം

വിശാലിന്റെ പത്രിക തള്ളാനുള്ള കാരണം

വിശാലിനെ പിന്തുണച്ചവരുടെ ഒപ്പുകൾ വ്യാജമാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് വിശാലിന്റെ നാമനിർദേശപത്രിക തള്ളിയത്. ആദ്യം വിശാലിന്റെ പത്രിക തള്ളിയെങ്കിലും പിന്നീട് അതു സ്വീകരിക്കുകയായിരുന്നു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം വീണ്ടും പത്രിക തള്ളുകയായിരുന്നു. വിശാലിനന്റേതു മാത്രമല്ല ജയലളിതയുടെ അന്തരവൾ ദീപ ജയകുമാറിന്റേയും പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. വ്യക്തതയില്ലെന്ന് ആരോപിച്ചാണ് ദീപയുടെ പത്രിക കമ്മീഷൻ തളളിയത്.

മനപ്പൂർവം

മനപ്പൂർവം

വിശാൽ ആർകെ നഗറിൽ നിന്ന് ജനവിധി തേടുന്നത് ഭരണപക്ഷമായ അണ്ണാഡിഎംകെയ്ക്കും പ്രതിപക്ഷമായ ഡിഎംകെയ്ക്കും അത്ര നല്ലതായിരിക്കില്ലെന്നാണ് വിശാൽ അനുകൂലികൾ ആരോപിക്കുന്നത്. താരം തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ അണ്ണാഡിഎംകെ ,ഡിഎംകെ പാർട്ടികളുടെ വോട്ടിൽ ഭിന്നപ്പുണ്ടാകുമെന്നത് ഉറപ്പാണ്. ഇത് മനസിലാക്കിയ മുന്നണികളാണ് വിശാലിന്റെ പത്രിക തള്ളിയതിനു പിന്നിലെന്ന് ഇവർ ആരോപിക്കുന്നുണ്ട്

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം

ജയലളിതയുടെ മണ്ഡലമായ ആർകെ നഗറിൽ ഡിസംബർ 21ാം തീയതിയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 59 സ്ഥാനാര്‍ഥികളാണ് മത്സരത്തിനായി രംഗത്തുള്ളത്.ആകെ 145 പേരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. അതിൽ 73 പേരുടെ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. തിരഞ്ഞെടുപ്പിന് പത്രിക സമർപ്പിച്ചതിൽ ഭൂരിഭാഗം പേരും പുരുഷൻമാരാണ്. ഡിസംബര്‍ 24ാം തീയതി തിരഞ്ഞെടുപ്പ് ഫലം പുറത്തു വരും

English summary
Actor Vishal Krishna’s nomination papers for the bypoll in R.K. Nagar (Dr. Radhakrishnan Nagar) Assembly constituency were rejected by the Returning Officer K.Velusamy after two of the 10 persons who proposed his candidature claimed that their signatures had been forged. The actor, however, alleged that the two proposers made the allegations under duress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X