'ഒരു സാധാരണ ബിജെപികാരി അമേഠിയിൽ നിന്നും ഗാന്ധി കുടുംബത്തെ കെട്ടുകെട്ടിച്ചു'; സ്മൃതി ഇറാനി
ഡൽഹി: അമേഠിയിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിനേയും രാഹുൽ ഗാന്ധിയേയും രൂക്ഷമായി പരിഹസിച്ച് സ്മൃതി ഇറാനി. അമേഠിയിൽ മത്സരിക്കാനില്ലെന്ന രാഹുൽ ഗാന്ധിയുടെ തീരുമാനം തന്നെ സംബന്ധിച്ച് വലിയ അഭിമാനമാണെന്നും പിൻമാറ്റത്തോടെ തന്നെ അമേഠിയിൽ കോൺഗ്രസ് പരാജയം ഉറപ്പിച്ചെന്നും സ്മൃതി ഇറാനി പറഞ്ഞു. ദേശീയ മാധ്യമമായ എൻഡിടിവിയോടായിരുന്നു സ്മൃതിയുടെ പ്രതികരണം.
'അമേഠിയിൽ നിന്നുള്ള ഗാന്ധി കുടുംബത്തിന്റെ പിൻമാറ്റത്തിന് വലിയ പ്രധാന്യമുണ്ട്. കാരണം എന്നെ സംബന്ധിച്ചിടത്തോളം ഇത് അമേഠിയിൽ നിന്നുള്ള കോൺഗ്രസ് പാർട്ടിയുടെ പരാജയത്തിൻ്റെ പ്രഖ്യാപനമാണ് . ഒരു സാധാരണ ബിജെപിക്കാരിക്ക് അമേഠിയിൽ നിന്നും ഗാന്ധി കുടുംബത്തെ കെട്ടുകെട്ടിക്കാൻ സാധിച്ചു', അവർ പറഞ്ഞു.

അമേഠിയിൽ നിന്നുള്ള കിഷോരി ലാൽ ഷർമ്മയുടെ സ്ഥാനാർത്ഥിത്വത്തിലും സ്മൃതി ഇറാനി പ്രതികരിച്ചു. ' രാഷ്ട്രീയം കണ്ട് മടുത്ത മനുഷ്യർക്ക് ഈ കാപട്യങ്ങളെല്ലാം തിരിച്ചറിയാൻ സാധിക്കും. ഒരു ശതമാനമെങ്കിലും മണ്ഡലത്തിൽ വിജയിക്കാൻ സാധ്യത ഉണ്ടായിരുന്നുവെങ്കിൽ ഒരിക്കലും ഗാന്ധി കുടുംബം മണ്ഡലം ഉപേക്ഷിക്കുമായിരുന്നില്ല', സ്മൃതി പറഞ്ഞു.
'ഇതാദ്യമായല്ല രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് ഒളിച്ചോടുന്നത്. 2019ലും ഒളിച്ചോടിയിരുന്നു. പക്ഷേ കഴിഞ്ഞ തവണ വയനാട്ടിൽ അദ്ദേഹം അഭയം കണ്ടെത്തി. ഇത്തവണ അമേഠിയിൽ നിന്നും മത്സരിക്കേണ്ടെന്ന് തീരുമാനിച്ചു എന്ന വ്യത്യാസം മാത്രം. അമേഠിയിലെ പോരാട്ടത്തിൽ നിന്ന് ഇത് രണ്ടാം തവണയാണ് രാഹുല്‍ ഗാന്ധി പിൻമാറുന്നത്',സ്മൃതി ഇറാനി പറഞ്ഞു.
'രാഹുൽ ഗാന്ധിയ്ക്ക് വളരെ അധികം പ്രാധാന്യം മാധ്യമങ്ങൾ നൽകുന്നുവെന്നാണ് ഞാൻ കരുതുന്നത്. എന്നെ സംബന്ധിച്ച് ഞാൻ വളരെ കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത്. രണ്ടര ദശാബ്ദക്കാലത്തെ വിജയകരമായ മാധ്യമജീവിതം എനിക്കുണ്ട്. ഞാൻ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു.2015ൽ തന്നെ വേൾഡ് ഇക്കണോമിക് ഫോറം ഗ്ലോബൽ ലീഡറായി എന്നെ തിരഞ്ഞെടുത്തിട്ടുണ്ട്. ഞാൻ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എന്റെ ജീവിതവും കരിയറും മുന്നോട്ട് കൊണ്ടുപോകാൻ എനിക്ക് രാഹുൽ ഗാന്ധിയെന്നൊരാളെ പിന്തുടരേണ്ട കാര്യമില്ല', സ്മൃതി ഇറാനി പറഞ്ഞു.
റായ്ബറേലിയിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തേയും സ്മൃതി ഇറാനി പരിഹസിച്ചു. രാഹുൽ റായ്ബറേലിയിൽ വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹം ഒരിക്കലും വയനാട് മത്സരിക്കുമായിരുന്നില്ലെന്നും ഗാന്ധി കുടുംബം ആത്മവിശ്വാസത്തിലായിരുന്നുവെങ്കിലും സോണിയ ഗാന്ധി ഒരിക്കലും റായ്ബറേലി സീറ്റ് ഒഴിയുമായിരുന്നില്ലെന്നും അവർ പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications