രാഹുല്‍ ഹിന്ദുവാണെന്നതിന് തെളിവുണ്ടോ.... വിവാദത്തിന് തിരികൊളുത്തി ബിജെപി നേതാവ്!!
Recommended Video

ബെംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വീണ്ടും അധിക്ഷേപിച്ച് കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെ. രാഹുല്‍ മുസ്ലീമാണെന്നും, അദ്ദേഹത്തിന്റെ ഡിഎന്‍എ പരിശോധിക്കണമെന്നുമാണ് ഹെഗ്ഡെയുടെ പരാമര്‍ശം. രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍, അദ്ദേഹത്തിന്റെ ശരീര ഭാഗങ്ങള്‍ ചിതറി പോയിരുന്നു. ഡിഎന്‍എ പരിശോധനയ്ക്ക് ഒത്തുനോക്കുന്നതിനായി പ്രിയങ്ക ഗാന്ധിയുടെ സാമ്പിളുകള്‍ എടുക്കണമെന്നും, എന്നാല്‍ രാഹുലിന്റെ ഡിഎന്‍എ സാമ്പിള്‍ വേണ്ടെന്നുമാണ് സോണിയ ഗാന്ധി പറഞ്ഞതെന്നും ഹെഗ്ഡെ പറഞ്ഞു.

രാഹുല്‍ സങ്കരയിനമാണ്. അയാളാണ് വ്യോമാക്രമണത്തിന്റെ തെളിവ് ചോദിക്കുന്നത്. ആ പാര്‍ട്ടിയുടെ വ്യക്തിത്വം തന്നെ അതാണ്. ഇന്ത്യക്കാര്‍ ഈ പാര്‍ട്ടിയെ ഒരിക്കലും അധികാരത്തില്‍ എത്തിക്കില്ലെന്നും ഹെഗ്ഡെ പറയുന്നു. രാഹുല്‍ ബ്രാഹ്മണനാണെന്ന് പറയുന്നു. അത് ഡിഎന്‍എ പരിശോധനയിലൂടെ കണ്ടെത്തണം. ഒരു മുസ്ലീമാണ് സ്വയം ഹിന്ദുവാണെന്ന് പറയുന്നത്. ഹിന്ദുവാണെന്നത്തിന് ഏന്തെങ്കിലും തെളിവ് രാഹുലിന്റെ കൈവശമുണ്ടോയെന്നും ഹെഗ്ഡെ ചോദിക്കുന്നു.
അതേസമയം അനന്ത്കുമാര്‍ ഹെഗ്ഡെയുടെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്. മുസ്ലീമായ പിതാവും ക്രിസ്ത്യനായ അമ്മയുമാണ് രാഹുലിനുള്ളതെന്നും ഹെഗ്ഡെ പറയുന്നു. രാജീവ് ഗാന്ധിയുടെ പിതാവ് ഫിറോസ് ഗാന്ധിയുടെ മതം ചൂണ്ടിക്കാട്ടിയായിരുന്നു ഹെഗ്ഡെയുടെ വിവാദ പ്രസ്താവന. ലോകം മുഴുവന്‍ സര്‍ജിക്കല്‍ സ്ട്രൈക്കിനെ കുറിച്ച് നല്ലത് പറയുമ്പോള്‍, കോണ്‍ഗ്രസും രാഹുലും തെളിവ് ആവശ്യപ്പെടുകയാണെന്നും ഹെഗ്ഡെ മുമ്പ് കുറ്റപ്പെടുത്തിയിരുന്നു.
കേന്ദ്രത്തില്‍ ബിജെപി തന്നെ അധികാരത്തില്‍ വരും. ഒരിക്കലും കോണ്‍ഗ്രസിനെ വിജയിപ്പിക്കാന്‍ ജനങ്ങള്‍ അനുവദിക്കില്ല. രാജ്യത്തിന്റെ അഭിമാനം വീണ്ടെടുക്കാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് സാധിച്ചു. സാമ്പത്തിക മേഖലയില്‍ നമ്മള് വന്‍ ശക്തികളായി. അതുകൊണ്ട് ജനങ്ങള്‍ മോദി വീണ്ടും അധികാരത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും ഹെഗ്ഡെ പറയുന്നു. അതേസമയം കോണ്‍ഗ്രസ് ഹെഗ്ഡെയ്ക്ക് മറുപടിയുമായി എത്തിയിട്ടുണ്ട്. ആദ്യം ഹെഗ്ഡെയുടെ മാതാപിതാക്കളുടെ ഡിഎന്‍എ പരിശോധിച്ച് സ്വന്തം ജാതി ഏതാണെന്ന് അദ്ദേഹം മനസ്സിലാക്കട്ടെയെന്ന് കോണ്‍ഗ്രസ് നേതാവ് ഗോവിന്ദ് സിംഗ് പറഞ്ഞു.
-
'വീട്ടിലേക്ക് എത്തിയത് ചായ കുടിക്കാന്‍, കിറ്റുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല';ദേവൻ -
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
'മോദി കേരളത്തിലേക്ക് വരുന്നത് പിണറായിക്ക് വേണ്ടി പ്രചാരണം നടത്താൻ', രൂക്ഷ വിമർശനവുമായി ചെന്നിത്തല -
'വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..., തെളിവ് സഹിതം മറുപടി തരും';ശിവൻകുട്ടിയോട് ബിജെപി -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ












Click it and Unblock the Notifications