കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഹിന്ദുവാണെന്നതിന് തെളിവുണ്ടോ.... വിവാദത്തിന് തിരികൊളുത്തി ബിജെപി നേതാവ്!!

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുല്‍ ഹിന്ദുവാണെന്നതിന് തെളിവുണ്ടോ? | Oneindia Malayalam

ബെംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വീണ്ടും അധിക്ഷേപിച്ച് കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ. രാഹുല്‍ മുസ്ലീമാണെന്നും, അദ്ദേഹത്തിന്റെ ഡിഎന്‍എ പരിശോധിക്കണമെന്നുമാണ് ഹെഗ്‌ഡെയുടെ പരാമര്‍ശം. രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍, അദ്ദേഹത്തിന്റെ ശരീര ഭാഗങ്ങള്‍ ചിതറി പോയിരുന്നു. ഡിഎന്‍എ പരിശോധനയ്ക്ക് ഒത്തുനോക്കുന്നതിനായി പ്രിയങ്ക ഗാന്ധിയുടെ സാമ്പിളുകള്‍ എടുക്കണമെന്നും, എന്നാല്‍ രാഹുലിന്റെ ഡിഎന്‍എ സാമ്പിള്‍ വേണ്ടെന്നുമാണ് സോണിയ ഗാന്ധി പറഞ്ഞതെന്നും ഹെഗ്‌ഡെ പറഞ്ഞു.

1

രാഹുല്‍ സങ്കരയിനമാണ്. അയാളാണ് വ്യോമാക്രമണത്തിന്റെ തെളിവ് ചോദിക്കുന്നത്. ആ പാര്‍ട്ടിയുടെ വ്യക്തിത്വം തന്നെ അതാണ്. ഇന്ത്യക്കാര്‍ ഈ പാര്‍ട്ടിയെ ഒരിക്കലും അധികാരത്തില്‍ എത്തിക്കില്ലെന്നും ഹെഗ്‌ഡെ പറയുന്നു. രാഹുല്‍ ബ്രാഹ്മണനാണെന്ന് പറയുന്നു. അത് ഡിഎന്‍എ പരിശോധനയിലൂടെ കണ്ടെത്തണം. ഒരു മുസ്ലീമാണ് സ്വയം ഹിന്ദുവാണെന്ന് പറയുന്നത്. ഹിന്ദുവാണെന്നത്തിന് ഏന്തെങ്കിലും തെളിവ് രാഹുലിന്റെ കൈവശമുണ്ടോയെന്നും ഹെഗ്‌ഡെ ചോദിക്കുന്നു.

അതേസമയം അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്. മുസ്ലീമായ പിതാവും ക്രിസ്ത്യനായ അമ്മയുമാണ് രാഹുലിനുള്ളതെന്നും ഹെഗ്‌ഡെ പറയുന്നു. രാജീവ് ഗാന്ധിയുടെ പിതാവ് ഫിറോസ് ഗാന്ധിയുടെ മതം ചൂണ്ടിക്കാട്ടിയായിരുന്നു ഹെഗ്‌ഡെയുടെ വിവാദ പ്രസ്താവന. ലോകം മുഴുവന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കുറിച്ച് നല്ലത് പറയുമ്പോള്‍, കോണ്‍ഗ്രസും രാഹുലും തെളിവ് ആവശ്യപ്പെടുകയാണെന്നും ഹെഗ്‌ഡെ മുമ്പ് കുറ്റപ്പെടുത്തിയിരുന്നു.

കേന്ദ്രത്തില്‍ ബിജെപി തന്നെ അധികാരത്തില്‍ വരും. ഒരിക്കലും കോണ്‍ഗ്രസിനെ വിജയിപ്പിക്കാന്‍ ജനങ്ങള്‍ അനുവദിക്കില്ല. രാജ്യത്തിന്റെ അഭിമാനം വീണ്ടെടുക്കാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് സാധിച്ചു. സാമ്പത്തിക മേഖലയില്‍ നമ്മള്‍ വന്‍ ശക്തികളായി. അതുകൊണ്ട് ജനങ്ങള്‍ മോദി വീണ്ടും അധികാരത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും ഹെഗ്‌ഡെ പറയുന്നു. അതേസമയം കോണ്‍ഗ്രസ് ഹെഗ്‌ഡെയ്ക്ക് മറുപടിയുമായി എത്തിയിട്ടുണ്ട്. ആദ്യം ഹെഗ്‌ഡെയുടെ മാതാപിതാക്കളുടെ ഡിഎന്‍എ പരിശോധിച്ച് സ്വന്തം ജാതി ഏതാണെന്ന് അദ്ദേഹം മനസ്സിലാക്കട്ടെയെന്ന് കോണ്‍ഗ്രസ് നേതാവ് ഗോവിന്ദ് സിംഗ് പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനങ്ങള്‍ ഏറ്റെടുത്ത് കര്‍ഷകര്‍....കിസാന്‍ ജനത വിജയത്തിലേക്ക്!!രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനങ്ങള്‍ ഏറ്റെടുത്ത് കര്‍ഷകര്‍....കിസാന്‍ ജനത വിജയത്തിലേക്ക്!!

English summary
anand kumar hegde insults rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X