കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനന്ദിബെന്‍ പട്ടേല്‍ ബലിയാട്... ഗുജറാത്തിലെ യഥാര്‍ഥ പ്രശ്‌നം നരേന്ദ്ര മോദി?

  • By Muralidharan
Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദിയുടെ ഗുജറാത്ത് എന്നാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി രാഷ്ട്രീയ ഭൂപടത്തില്‍ ഗുജറാത്തിന്റെ മേല്‍വിലാസം. മോദി എന്ന പേരിനോട് അത്രമേല്‍ താദാത്മ്യപ്പെട്ടുകിടക്കുന്നുണ്ട് ഗുജറാത്ത്. ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ കൊണ്ടുവന്ന വികസനങ്ങളെ മുദ്രാവാക്യമാക്കിയാണ് മോദി ദേശീയരാഷ്ട്രീയത്തില്‍ എത്തിയതും ലോക്‌സഭയിലേക്ക് മത്സരിച്ച് റെക്കോര്‍ഡോടെ ജയിച്ചതും.

<strong> ടീച്ചര്‍ കാ ദോസ്ത്...കാന്‍സര്‍ മരുന്ന് വില കുറച്ച കേസില്‍ ശൈലജ ടീച്ചര്‍ക്ക് ട്രോളുകള്‍!</strong> ടീച്ചര്‍ കാ ദോസ്ത്...കാന്‍സര്‍ മരുന്ന് വില കുറച്ച കേസില്‍ ശൈലജ ടീച്ചര്‍ക്ക് ട്രോളുകള്‍!

എന്നാല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി പറയുന്നത് മോദിയുടെ ഭരണപരാജയമാണ് ഇപ്പോള്‍ ഗുജറാത്തില്‍ കാണുന്നത് എന്നാണ്. 13 വര്‍ഷം മോദി ഗുജറാത്ത് ഭരിച്ചപ്പോള്‍ ബാക്കിവെച്ച പ്രശ്‌നങ്ങളാണ് ഇപ്പോള്‍ ഗുജറാത്ത് ബി ജെ പിയെ പിന്തുടരുന്നത്. മുഖ്യമന്ത്രി ആനന്ദി ബെന്‍ വെറുമൊരു ബലിയാട് മാത്രമാണ്. എന്നാല്‍ ആനന്ദിബെന്‍ പട്ടേലിന്റെ സ്ഥാനത്യാഗം പാര്‍ട്ടിയെ രക്ഷിക്കാന്‍ പോകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

anandibenpatel-modi

എന്നാല്‍ ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ അഭിപ്രായ പ്രകാരം ആനന്ദിബെന്‍ പട്ടേല്‍ രാജിവെക്കാനുള്ള കാരണം ഇതൊന്നുമല്ല. ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ വര്‍ധിച്ചുവരുന്നത് കണ്ട് പേടിച്ചിട്ടാണത്രെ പട്ടേലിന്റെ രാജി. വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ബി ജെ പി സര്‍ക്കാരിനും പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ ശേഷിക്കുറവിനും എതിരെ ആപ്പ് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

സംസ്ഥാന വ്യാപകമായി നടക്കുന്ന ദളിത് പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് 75കാരിയായ പട്ടേല്‍ രാജിവെച്ചത്. തന്റെ രാജിക്ക് കാരണം ദളിത് സമരമോ മറ്റെന്തെങ്കിലും പ്രക്ഷോഭങ്ങളോ അല്ല എന്നാണ് ഇവര്‍ പറയുന്നത്. 75 വയസ്സായാല്‍ പ്രധാന സ്ഥാനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്ന പാര്‍ട്ടി കീഴ്വഴക്കം പിന്തുടരുക മാത്രമാണ് താന്‍ ചെയ്തത്. പാര്‍ട്ടിയിലും ഭരണത്തിലും പുതുരക്തങ്ങള്‍ വരട്ടെ എന്ന് അവര്‍ പറഞ്ഞു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]

English summary
Congress vice president Rahul Gandhi attacks Narendra Modi, calls Anandiben a scapegoat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X