ആനന്ദിബെന്‍ പട്ടേലിനെ യുപി ഗവര്‍ണറായി നിയമിച്ചു; അഞ്ചു ഗവര്‍ണര്‍മാര്‍ക്ക് മാറ്റം
ദില്ലി: മധ്യപ്രദേശ് ഗവര്‍ണറും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയുമായ ആനന്ദിബെന്‍ പട്ടേലിനെ ഉത്തര്‍ പ്രദേശ് ഗവര്‍ണറായി നിയമിച്ചു. ആറ് ഗവര്‍ണര്‍മാര്‍ക്കാണ് ശനിയാഴ്ച കേന്ദ്രസര്‍ക്കാര്‍ നിയമനം നല്‍കിയത്. മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, നാഗാലാന്റ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചത്.

സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന് ജഗ്ദീപ് ധങ്കാറിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചു. നേരത്തെ കേസരിനാഥ് ത്രിപാഠിയായിരുന്നു ബംഗാള്‍ ഗവര്‍ണര്‍. ബിജെപി നേതാവ് രമേശ് ബയസ് ആണ് ത്രിപുരയിലെ പുതിയ ഗവര്‍ണര്‍. കാപ്റ്റന്‍ സിങ് സോളങ്കിയെ മാറ്റിയാണ് രമേശ് ബയസിനെ ത്രിപുരയില്‍ നിയമിച്ചത്.
ബിഹാര്‍ ഗവര്‍ണറായ ലാല്‍ ജി തണ്ഠനെ മധ്യപ്രദേശ് ഗവര്‍ണറായി മാറ്റി നിയമിച്ചു. മധ്യപ്രദേശ് ഗവര്‍ണറായിരുന്നു ആനന്ദിബെന്‍ പട്ടേല്‍. ഇവരെ ഉത്തര്‍ പ്രദേശിലേക്ക് മാറ്റി. ആനന്ദിബെന്‍ പട്ടേലിന്റെ നിയമനത്തോടെ ഉത്തര്‍ പ്രദേശിന് ആദ്യമയി വനിതാ ഗവര്‍ണറെ ലഭിച്ചു.
ഫഗു ചൗഹാന് ആണ് പുതിയ ബിഹാര്‍ ഗവര്‍ണര്‍. ആര്‍എന്‍ രവിയെ നാഗാലാന്റ് ഗവര്‍ണറായും നിയമിച്ചു. രാജ്യസഭാംഗം അനുസൂയ ഉക്കിയെ ഛത്തീസ്ഗഡ് ഗവര്‍ണറായും മുതിര്‍ന്ന ബിജെപി നേതാവ് ബിശ്വ ഭൂഷണ് ഹരിചന്ദ്രനെ ആന്ധ്ര പ്രദേശ് ഗവര്‍ണറായും കേന്ദ്രസര്‍ക്കാര്‍ ഈ ആഴ്ച ആദ്യത്തില്‍ നിയമിച്ചിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications